മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഭര്‍തൃപീഡനമായിരുന്നു കാരണം'; അഫീലയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

Google Oneindia Malayalam News

മലപ്പുറം : മലപ്പുറം സ്വദേശിയായ അഫീലയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഭർത്താവിന്റെ പീഡനം മൂലമാണ് അഫീല മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. അബുദാബിയിൽ ഇക്കഴിഞ്ഞ മാസം പതിനൊന്നാം തീയതിയാണ് കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശി അഫീലയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മരിക്കുന്നതിന് മുൻപ് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചു എന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം അഫീല തന്റെ വീട്ടുകാർക്ക് അയച്ചിരുന്നു. കരഞ്ഞു കൊണ്ടാണോ ബന്ധുക്കളോട് അഫീല ഭർത്താവിന്റെ മർദ്ദന വിവരങ്ങൾ പറയുന്നത്.

AS

ശബ്ദ സന്ദേശനത്തിനൊപ്പം മർദ്ദന ഏറ്റ ചിത്രങ്ങളും വീട്ടുകാർക്ക് അഫീല അയച്ചിരുന്നു. ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിക്കുന്ന സമയത്ത് നാലു വയസ്ക്കാരനായ മകനും തനിക്കൊപ്പം മുന്നിൽ ഉണ്ടായിരുന്നു എന്ന് ശബ്ദ രേഖയിൽ അഫീല വീട്ടുകാർക്ക് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

കടലുണ്ടി സ്വദേശിയായ ഭർത്താവിന്റെ ഉപദ്രവം അഫീലയ്ക്് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്ന് ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാണ് അതേസമയം , അഫീലയെ ആദ്യം തൂങ്ങി മരിച്ച നിലയില്‍ കണ്ടു എന്നായായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ, പിന്നാലെ, മരിച്ച നിലയില്‍ ശുചി മുറിയില്‍ കണ്ടതായി ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. രണ്ട് വ്യത്യസ്ത മൊഴികളാണ് ദുരൂഹത വര്‍ധിക്കാന്‍ കാരണമായി മാറിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദൂരൂഹത ആരോപിച്ചിരിക്കുന്നത്.

കടലുണ്ടി സ്വദേശിയായ യുവാവുമായി അഫീലയുടെ വിവാഹം കഴിഞ്ഞത് എട്ടുവര്‍ഷം മുമ്പാണ്. പിന്നീട് പരസ്പരം ജീവിതത്തിൽ ചില തര്‍ക്കങ്ങള്‍ ഉണ്ടായി. പിന്നാലെ, നാട്ടുകാര്‍ ചേർന്നാണ് ഇതിന് പരിഹാരം കണ്ടത്. മാർച്ചിൽ ആയിരുന്നു അഫീലയെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് കൊണ്ടു പോയത്. അവിടെ എത്തിയിട്ടും ആദ്യമൊന്നും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ശേഷം, ശാരീരിക പീഡനങ്ങള്‍ ആരംഭിച്ചു.

ദേ ഇങ്ങോട്ട് നോക്കിയെ; നടി മീരാനന്ദൻ അല്ലെ?; ഈ ചിത്രം വൈറൽ

ഈ പീഡനത്തെ തുടര്‍ന്ന് അഫീലയ്ക്ക് പറ്റിയ പരുക്കുകള്‍ യുവതി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. കടുത്ത പീഡനമാണ് തനിക്ക് ഉണ്ടായതെന്ന് ഓഡിയോ സന്ദേശത്തിലൂടെയും യുവതി പങ്കുവച്ചു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു ദുരൂഹ മരണം സംഭവിച്ചത്.

21- കാരന് മദ്യലഹരി; വീട്ടമ്മയെ കണ്ടത് രക്തത്തിൽ കുളിച്ച നിലയിൽ; ബോധരഹിതയെ പൊക്കി പൊലീസ്21- കാരന് മദ്യലഹരി; വീട്ടമ്മയെ കണ്ടത് രക്തത്തിൽ കുളിച്ച നിലയിൽ; ബോധരഹിതയെ പൊക്കി പൊലീസ്

അതേസമയം, ഭര്‍തൃപീഡനം മൂലം നടന്ന അസ്വാഭാവിക മരണമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കുറ്റിപ്പുറം എസ് എച്ച്ഒയ്ക്കാണ് നിലവിൽ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. മരണത്തിന് പിന്നാലെ അഫീലയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Malappuram
English summary
malappuram afilas death: The family said , the death was mysterious based on her voice messages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X