Get Updates
Get notified of breaking news, exclusive insights, and must-see stories!

എടവണ്ണയിലെ സദാചാര ഫ്‌ളക്‌സ്; സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം എടവണ്ണ ബസ് സ്റ്റാന്‍ഡിലെ സദാചാര പ്രശ്‌നത്തില്‍ സി പി എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍. സി പി എം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്ത് അംഗം ജസീല്‍ മാലങ്ങാടന്‍ എന്നിവരുള്‍പ്പെടെ 5 പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരേയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ തന്നോടും സഹോദരനോടും ഒരു സംഘമാളുകള്‍ മോശമായി പെരുമാറി എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയും സഹോദരനും ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചിരിക്കുമ്പോള്‍ ഒരാള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പെണ്‍കുട്ടി ഇത് ചോദ്യം ചെയ്യുകയും ചെയ്തു.

edavanna

എന്നാല്‍ പിന്നീട് ഇവര്‍ പെണ്‍കുട്ടിയോട് അസഭ്യം പറയുകയും സഹോദരനേയും സുഹൃത്തിനേയും കൈയേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. ഇതിനു പിന്നാലെ എടവണ്ണ സ്റ്റാന്‍ഡില്‍ സദാചാര ബോര്‍ഡ് ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി വിദ്യാര്‍ത്ഥികളും ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചു. ഇതോടെ സോഷ്യല്‍ മീഡിയയിലും പ്രശ്‌നം വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ പൊലീസെത്തി രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകളും എടുത്ത് മാറ്റി.

അതേസമയം പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പൊലീസ് നടപടി വൈകുന്നു എന്ന് ആക്ഷേും ഉയര്‍ന്നു. ഇതിനിടെയാണ് സി പി എം നേതാവുള്‍പ്പടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ച് മണിക്ക് ശേഷം വിദ്യാര്‍ത്ഥികളെ ബസ് സ്റ്റാന്‍ഡില്‍ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാണ് സദാചാരവാദികള്‍ ഫ്ളക്സ് വെച്ചിരുന്നത്. എടവണ്ണ ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടക്കം നാലില്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ് എടവണ്ണയില്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോകാന്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതും സുഹൃത്തുക്കളോടൊപ്പം സംസാരിച്ചിരിക്കുന്നതും പതിവാണ്. ഇതിനെയാണ് സദാചാര കണ്ണുകളോടെ ഒരു സംഘം സമീപിപ്പുകയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. എടവണ്ണ ജനകീയ കൂട്ടായ്മയുടെ പേരില്‍ ആണ് സദാചാരവാദികള്‍ ബസ് സ്റ്റാന്‍ഡില്‍ ഫ്ളക്സ് ബോര്‍ഡ് വെച്ചത്.

എന്നാല്‍ ആധുനിക ഡിജിറ്റല്‍ സ്‌കാനറിനെ തോല്‍പ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ്റ്റ് സ്റ്റാന്റിലേയും പരിസരത്തെയും കോണിക്കൂടിലേക്ക് സദാചാര ആങ്ങളമാര്‍ ടോര്‍ച്ചടിക്കുന്നതിന് മുമ്പ് അവനവന്റെ വിദ്യാര്‍ത്ഥികളായ മക്കള്‍ കൈകാര്യം ചെയ്യുന്ന മൊബൈലും വാട്ട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും ആദ്യമൊന്ന് തിരഞ്ഞ് നോക്കണം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ ഇതിന് മറുപടിയെന്നോണം ഫ്‌ളക്‌സ് വെച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+