പ്രവാസിയുടെ ഭാര്യയേയും മകളെയും വശീകരിച്ച് കൊണ്ടുപോയി പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍
മലപ്പുറം: കരിപ്പൂര്‍ സ്വദേശിയായ വീട്ടമ്മയേയും മൂന്ന് മക്കളെയും 20 ദിവസത്തോളം കാണാതായ സംഭവത്തില്‍ സിദ്ധന്‍ അറസ്റ്റില്‍. പുളിയംപറമ്പ് പൂക്കുലക്കണ്ടി ബൈത്തുനൂറഹ്മത്ത് എം.കെ.അബ്ദുറഹ്മാന്‍(36) ആണ് പോലീസ് പിടിയിലായത്.
കരിപ്പൂരിലെ വീട്ടമ്മയേയും 17, ആറ്, നാല് വയസുള്ള പെണ്‍കുട്ടികളെയും കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ മേയ് 21 വരെ കാണാതായ കേസിലാണ് അറസ്റ്റ്. യുവതിയുടെ 17 വയസുള്ള മകളെ വിവാഹം കഴിക്കുന്നതായി ദിവ്യസ്വപ്നദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഏപ്രില്‍ 30ന് യുവതിയെയും കുട്ടികളെയും വശീകരിച്ച് വീട്ടില്‍ നിന്നും കൊണ്ടുപോയത്.

അറസ്റ്റിലായ പ്രതി എം.കെ.അബ്ദുറഹ്മാന്‍
യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. തന്റെ അനുയായിയും തിരുവനന്തപുരത്തെ ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരനുമായ ആളുടെ സഹായത്തോടെയാണ് ഇവരെ കടത്തിക്കൊണ്ടുപോയത്.
ഒളിവില്‍ താമസിപ്പിച്ച കാലയളവില്‍ സിദ്ധനും അനുയായിയും യുവതിയെയും മകളെയും പീഡിപ്പിക്കുകയും ചെയ്തു. ഡിവൈ.എസ്പിയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫ, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ദിനേശ് കുമാര്‍, സന്തോഷ്, തുളസി, സബീര്‍ എന്നിവരാണ് ഇയാളെ പിടികൂടിയത്. കൂട്ടാളിയെ പോലീസ് തെരയുന്നു.
യുവതിയുടെ 17 വയസുള്ള മകളെ വിവാഹം കഴിക്കുന്നതായി ദിവ്യസ്വപ്നദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഏപ്രില്‍ 30ന് യുവതിയെയും കുട്ടികളെയും വശീകരിച്ച് വീട്ടില്‍ നിന്നും കൊണ്ടുപോയത്. എന്നാല്‍ ഇക്കാര്യമൊന്നും ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. അറസ്റ്റിലായ സിദ്ദന്‍ പുളിയംപറമ്പ് പൂക്കുലക്കണ്ടി ബൈത്തുനൂറഹ്മത്ത് എം.കെ.അബ്ദുറഹ്മാനെതിരെ (36) സമാനമായ മറ്റു പരാതികള്‍ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications