• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാണക്കാട്ടെ തങ്ങള്‍ കുടുംബം സംഗമിച്ചു, 'ശിഹാബിയ്യ' കുടുംബം സംഗമിക്കുന്നത് ഇതാദ്യം

  • By desk

മലപ്പുറം: കേരളത്തില്‍ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീന്‍ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങള്‍ കുടുംബങ്ങളുടെ വിവിധ സംഗമങ്ങള്‍ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരില്‍ വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ ആറ്റക്കോയ തങ്ങളുടെ മാത്രം സന്താന പരമ്പരയില്‍ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീര്‍ത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.

സമൂഹത്തിന് ദിശാബോധം നല്‍കിയ കുടുംബമാണ് തങ്ങള്‍ ( സയ്യിദ് ) കുടുംബം. ജനങ്ങള്‍ക്കിടയില്‍ ജാതി മത വ്യത്യാസമന്യേ സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടി ഉറപ്പിക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്.

Panakat Family Meet

മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന തങ്ങള്‍കുടുംബം ശിഹാബുദ്ദീന്‍ ഗോത്രത്തില്‍പ്പെട്ടവരാണ്. വളപട്ടണത്ത് മരണപ്പെട്ട സയ്യിദ് അലി ശിഹാബുദ്ദീന്‍ എന്നവരാണ് ഈ ഗോത്രത്തില്‍ കേരളത്തിലെത്തിയ ആദ്യ വ്യക്തി. മുഹമ്മദ്നബിയുടെ 34-ാം തലമുറയില്‍പ്പെട്ട ഇദ്ദേഹം ഹിജ്റ വര്‍ഷം 1181ലാണ് കേരളത്തിലെത്തിയത്.

ചടങ്ങിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് നടന്നത്. പുസ്തക പ്രകാശനം, ഡോക്യുമെന്ററി പ്രദര്‍ശനം, സില്‍സില അവതരണം, ആദരിക്കല്‍, ഐസ് ബ്രെയ്കിംഗ്, അവാര്‍ഡ് ദാനം, ഹജ്ജ് യാത്രയയപ്പ്, തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. അഹ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ പൊടിയാട് തധ്യക്ഷത വഹിച്ചു. ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെ കൂട്ടായ്മയായി കുടുംബങ്ങള്‍ മാറണം. കുടുംബബന്ധങ്ങളിലൂടെ, സ്നേഹം പങ്കുവെക്കുമ്പോള്‍ അത് പുതു തലമുറയ്ക്ക് മാതൃകയാകും. വൈകാരികമായ അടുപ്പം കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ വേണം.

വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപീകരണത്തിനും കുടുംബങ്ങള്‍ നല്‍കുന്ന പ്രാധാന്യം വലുതാണെന്നും അദ്ദേഹം പറഞ്ഞു. സന്തോഷത്തിലും സങ്കടങ്ങളിലും പിന്തുണയ്ക്കുന്ന കുടുംബം അത്യാവശ്യമാണ്. കുടുംബത്തിന്റെ ഭാഗമായ വ്യക്തിയുടെ നേട്ടങ്ങളില്‍ പിന്തുണയ്ക്കുകയും അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്യണം. വ്യക്തികള്‍ തമ്മില്‍ ഇടപെടുകയും കൂട്ടായ വേളകള്‍ ഉണ്ടാക്കുകയും വേണമെന്നും കൂട്ടിച്ചേര്‍ത്തു.

എം.പി. അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങള്‍, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, കുഞ്ഞുട്ടി തങ്ങള്‍ തിരൂര്‍ക്കാട് എന്നിവര്‍ സംസാരിച്ചു. റശീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാലിഹ് ശിഹാബ് തങ്ങള്‍, കോഴിക്കോട് സ്വാഗതവും ഹാശിറലി ശിഹാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.

Malappuram

English summary
Malappuram Local News about Panakat family meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X