മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്നെ... ലീഡ് ഉയര്‍ത്തി സമദാനി
മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുസമദ് സമദാനി മുന്നിട്ട് നില്‍ക്കുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സമദാനിയുടെ ലീഡ് 13500 ആയി ഉയര്‍ന്നു. മലപ്പുറം മണ്ഡലത്തില്‍ മറിച്ചൊരു ഫലം ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്നുള്ള അമര്‍ഷം വോട്ടില്‍ പ്രതിഫലിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇതുവരെയുള്ള കണക്കുകള്‍ മുസ്ലിം ലീഗിന് അനുകൂലമാണ്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

2019ല്‍ പികെ കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണിത്. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ സമദാനിയുടെ ഭൂരിപക്ഷം കുറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിയുടെ രാജിയിലുള്ള പ്രതിഷേധമായി വിലയിരുത്തപ്പെടും. 2019ല്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് 5.89 ലക്ഷം വോട്ട് ലഭിച്ചിരുന്നു. സിപിഎം സ്ഥാനാര്‍ഥി വിപി സാനുവിന് 3.29 ലക്ഷം വോട്ട് കിട്ടി. ബിജെപിയുടെ ഉണ്ണികൃഷ്ണന് 82332 വോട്ടാണ് ലഭിച്ചത്. എസ്ഡിപിഐയുടെ അബ്ദുല്‍ മജീദ് ഫൈസിക്ക് 19106 വോട്ടും ലഭിച്ചു.
ഇത്തവണയും മുസ്ലിം ലീഗ്, സിപിഎം, ബിജെപി, എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ തന്നെയാണ് മല്‍സര രംഗത്തുള്ളത്. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകുക എന്ന ഉദ്ദേശത്തോടെയാണ് ലോക്‌സഭാംഗത്വം രാജിവച്ചത്. ഇത് വളരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വേങ്ങര നിയമസഭാ മണ്ഡലത്തിലാണ് കുഞ്ഞാലിക്കുട്ടി ജനവിധി തേടുന്നത്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിയും മല്‍സരിക്കുന്നു. വിപി സാനു തന്നെയാണ് ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയാണ് മല്‍സരിക്കുന്നത്. എസ്ഡിപിഐക്ക് വേണ്ടി പാര്‍ട്ടിയുടെ ദേശീയ നേതാവ് തസ്ലീം റഹ്മാനിയും.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ


Click it and Unblock the Notifications