മോഷ്ടിക്കാന്‍ വന്നതല്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല; കേണപേക്ഷിച്ചു, ക്രൂര മര്‍ദ്ദനത്തില്‍ കൊലപാതകം
മലപ്പുറം: കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട രാജേഷ് മാഞ്ചി, താന്‍ മോഷ്ടിക്കാന്‍ വന്നതല്ലെന്നും വിട്ടയക്കണമെന്നും പലതവണ കേണപേക്ഷിച്ചിട്ടും പ്രതികള്‍ വിട്ടയച്ചില്ലെന്നുമാണ് വിവരം. മോഷ്ടിക്കാന്‍ വന്നതല്ലെന്ന് രാജേഷ് മാഞ്ചി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നിട്ടൊന്നും പ്രതികള്‍ കേട്ടില്ല. സംഭവം നടക്കുന്ന സമയത്ത് അക്രമികള്‍ വിളിച്ചുവരുത്തി രാജേഷ് മാഞ്ചിയെ അറിയാമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ പ്രതികള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ഇരുനില വീടിന് സമീപം ഒരാള്‍ വീണുകിടക്കുന്നത് കണ്ടപ്പോള്‍ എത്തിയെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ചുനില്‍ക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച് രാജേഷ് മാഞ്ചിയെ എട്ടോളം പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൈപ്പും മരക്കമ്പുകളും ഉപയോഗിച്ച് കെട്ടിയിട്ട് മാരകമായി പരിക്കേല്‍പ്പിച്ച് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് പൊലീസ് പറയുന്നത്.

കൊണ്ടോട്ടി കിഴിശേരി ഒന്നാം മൈലില്‍ ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശ്ി രാജേഷ് മാഞ്ചിയാണ് അതിക്രൂരമായ മര്‍ദ്ദനത്തിന് പിന്നാലെ കൊല്ലപ്പെട്ടത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് മുന്നൂറ് മീറ്റര്‍ അടുത്തുള്ള വീടിന് സമീപത്തായിരുന്നു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വീട്ടുകാരനായ മുഹമ്മദ് അഫ്‌സലും തൊട്ടടുത്ത കോഴിക്കടയിലെ രണ്ട് പേരും ചേര്‍ന്ന് അര്‍ദ്ധ രാത്രി 12 മണിയോടെ ഇയാളെ പിടിച്ചുവയ്ക്കുകയായിരുന്നു. പിന്നീട് ബന്ധുക്കളും അയല്‍വാസികളുമായ അഞ്ച് പേരെ കൂടി വിളിച്ചുവരുത്തുകയായിരുന്നു.
മോഷണക്കുറ്റം ആരോപിച്ച് 12.15 മുതല്‍ രണ്ടരവരെയാണ് ചോദ്യം ചെയ്താണ് മര്‍ദ്ദിച്ചത്. ഇതിന് ശേഷം 50 മീറ്റര്‍ കെട്ടിവലിച്ച് ഈ വിവരം പൊതുപ്രവര്‍ത്തകനെ അറിയിച്ചു. ഇയാളാണ് സംഭവം പൊലീസിനെ അറിയിച്ചത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഇത് ഡിലീറ്റ് ചെയ്തു.
തെളിവ് നശിപ്പിക്കാന്‍ മരിച്ചയാളുടെ ടി ഷര്‍ട്ട് ഒളിപ്പിച്ചു. കീഴിശേരി സ്വദേശിയായ മുഹമ്മദ് അഫസല്‍, ഫാസില്‍, ഷററുദ്ദീന്‍, മെഹബൂബ്, അബ്ദുസമദ്, നാസര്‍, ഹബീബ്, അയ്യൂബ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. തൊട്ടടുത്ത സി സി ടി വി ദൃശ്യങ്ങള്‍ നശിപ്പിച്ച സൈനുള്‍ ആബിദീന്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്.
അതേസമയം, രാജേഷ് മാഞ്ചിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നെഞ്ചിലും ഇടുപ്പിലും വാരിയെല്ലിലും ഇടുപ്പിലും പരിക്കും പൊട്ടലുമുണ്ട്. വടി കൊണ്ടോ ബലമുള്ള എന്തോ വസ്തു ഉപയോഗിച്ചിട്ടുണ്ടായ മര്‍ദ്ദനമാണ് മരണകാരണം.രാജേഷ് മാഞ്ചിയുടെ കൊലപാതകം ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ തെളിവ് നശിപ്പിക്കലിന് ചോദ്യം ചെയ്തുവരുന്നതായും മലപ്പുറം എസ് പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications