തനി മുക്കുപണ്ടം; പക്ഷെ, ബാങ്കിൽ ഉരച്ചാലും, സ്കാനറിലും കിട്ടില്ല; അവസാനം പ്രതിയെ പൊക്കി പൊലീസ്
മലപ്പുറം : ബാങ്കുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത രീതിയിൽ മുക്കുപണ്ടം നിർമ്മിച്ച് തട്ടിപ്പുകാർക്ക് നൽകുന്നയാൾ പോലീസ് പിടിയിൽ. 54 കാരനായ തൃശൂർ ആറ്റൂർ കുറ്റൂർ നടുക്കണ്ടി വീട്ടിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന മുരുകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒറിജിനലിനെ പോലും വെല്ലുന്ന രീതിയിൽ ആണ് മണികണ്ഠൻ നിർമാണം നടത്തി തട്ടിപ്പുകാർക്ക് നൽകുന്നത്.
വളരെ സൂക്ഷ്മതയോടെ ആണ് മുരുകൻ മുക്കു പണ്ടങ്ങൾ നിർമ്മിച്ച് നൽകുന്നത്. ഇവ ബാങ്കിൽ ഉരച്ചാലോ സ്കാനറിൽ വച്ചാലോ സ്വർണമല്ലെന്ന് ആരും പറയാത്ത രീതിയിലാണ് ഇയാൾ നിർമ്മിച്ച് നൽകുന്നത്. ഇതിനായി മുരുകന് ഉപകരണങ്ങൾ എല്ലാം ഇയാളുടെ പക്കൽ തന്നെ സ്വന്തമായി ഉണ്ട്.

മലപ്പുറം പുളിക്കൽ ഒരു സ്വകാര്യ ബാങ്കിൽ സ്വർണാഭരണം പണയം വെക്കാൻ എന്ന പേരിൽ അഞ്ച് പേർ എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. മുക്കുപണ്ടവുമായി ഇവർ എത്തിയത് .
ഇതിന് പിന്നാലെ, സംഭവത്തിൽ പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ ആണ് ഇയാളെ പറ്റി വിവരം ലഭിക്കുന്നത്. മുക്കുപണ്ടങ്ങൾ സ്വർണാഭരണം പോലെ തോന്നിക്കുന്ന രീതിയിൽ വിദ്ഗധമായി നിർമിക്കാൻ കഴിവുള്ളയാളാണ് മണികണ്ഠൻ.
ഇയാൾ ഇതിന് വേണ്ടി ഉപയോഗിച്ചു വന്നിരുന്ന യന്ത്ര സാമഗ്രികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തൃശ്ശൂരിലെ ഒരു വാടക വീട്ടിലാണ് മണികണ്ഠൻ താമസിക്കുന്നത്. ഇവിടെ നിന്നാണ് ഇവ കണ്ടെത്തിയത്. എന്നാൽ, ഇയാളെ മലപ്പുറം പോലീസ് മൂന്ന് മാസം മുമ്പ് പിടികൂടിയിരുന്നു.
നിരവധി പേർക്ക് മണികണ്ഠൻ ആഭരണങ്ങൾ നിർമിച്ച് നൽകും ആയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം, ഇത്തരം ആഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ 40 - ഓളം കേസുകൾ വിവിധ ജില്ലകളിൽ ആയി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കത്തി കാണിച്ച് ഭീഷണി; കണ്ണൂരിൽ 1.8 ലക്ഷം രൂപയും സ്വർണവും കവർന്നു
കണ്ണൂർ: വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്തി. 1,80,000 രൂപയും ഒരു പവന്റെ സ്വർണ്ണവുമാണ് മോഷ്ടാവ് കവർന്നത്. മനയത്തുമൂലയിലെ ജലാലുദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ജലാലുദീന്റെ ഭാര്യ സൗതത്തിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മോഷണം.
നമ്മുടെ നായിക മീര ജാസ്മിൻ; ഇതാ പുത്തൻ ലുക്കിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് പ്രിയപ്പെട്ട ആരാധകർ
മോഷണം നടക്കുമ്പോൾ സൗദത്തും രണ്ടു മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ ഡോർ തുറന്നാണ് പ്രതികൾ അകത്തു കയറിയ മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.












Click it and Unblock the Notifications