ഷിഗല്ല ആശങ്കപ്പെടേണ്ടെന്ന് ഡോ.ആർ.രേണുക; മുൻകരുതൽ സ്വീകരിച്ച് ആരോഗ്യ വകുപ്പ് രംഗത്ത്
മലപ്പുറം: ഷിഗല്ലയിൽ മലപ്പുറത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക. പുത്തനത്താണിയിൽ ഷിഗെല്ല മരണം സംശയിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.
രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മറ്റാർക്കും ഇപ്പോൾ രോഗമില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ആർ രേണുക പറഞ്ഞു.
ഐസ്, ഐസ്‌ക്രീം, സിപ്പപ് മുതലായവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കാനും നിയമ ലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.

വയറിളക്കം ബാധിച്ചു മരിച്ച കുട്ടിയുടെ സാംപിൾ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിൽ കർശനമായ പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദേശം നൽകി. ജില്ലാ സർവെയ്ലൻസ് ഓഫിസർ ഡോ. കെ.മുഹമ്മദ് ഇസ്മായിൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് പി.പ്രകാശ് എന്നിവരാണ് സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

അതേസമയം, ഏഴ് വയസുകാരന്‍റെ മരണ കാരണം ഷിഗല്ലയെന്ന സൂചനക്ക് പിന്നാലെയാണ് മലപ്പുറത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിരുന്നു. മലപ്പുറം പുത്തനത്താണിയില്‍ പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏഴ് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷിഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക.
പ്രതിവിധി
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
*ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
*വ്യക്തിശുചിത്വം പാലിക്കുക.
*തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
*കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
*രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക.
*പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

*വെള്ളവും ഭക്ഷണവും ഇളം ചൂടോടുകൂടി കഴിക്കുക.
*ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
*വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
*കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
*വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക.
*രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
*പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

*രോഗ ലക്ഷണങ്ങൾ ഉള്ളവർ ഓ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക.
*കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയവയാണ് പ്രതിരോധമാർഗങ്ങൾ.
അതേസമയം, വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതും ആയ ഭക്ഷണത്തിലൂടെയും ആണ്. രോഗം പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നു.

അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിൽ എത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും ആണ്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുണ്ടായാൽ രോഗം പടരും. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ കാണുക. അതേസമയം, കഠിനമായ പനി കൂടി വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications