സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലീഗ് ശ്രമമെന്ന് മന്ത്രി; തട്ടിപ്പ് മറയ്ക്കല്‍ ലക്ഷ്യമെന്ന് ടികെ ഹംസ
മലപ്പുറം: സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി മന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കാര്യങ്ങള്‍ ജിഫ്രി തങ്ങളെ ധരിപ്പിക്കാന്‍ കൂടിക്കാഴ്ചയില്‍ സാധിച്ചുവെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. മുസ്ലിം സമുദായത്തിന്റെ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് മുസ്ലിം ലീഗ്. വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വേഗത്തിലാക്കും. സര്‍ക്കാര്‍ ഒരു മത സംഘടനകള്‍ക്കും എതിരല്ലെന്നും മന്ത്രി വിശദീകരിച്ചു.
തട്ടിപ്പുകള്‍ പുറത്തുവരാതിരിക്കുക എന്ന ഉദ്ദേശമാണ് വഖഫ് സമരത്തിന് പിന്നില്‍ മുസ്ലിം ലീഗിനുള്ളതെന്ന് വഖഫ് ചെയര്‍മാന്‍ ടികെ ഹംസ പ്രതികരിച്ചു. സമുദായ സംഘടനകള്‍ മുസ്ലിം ലീഗിനൊപ്പം ഇനിയുള്ള കാലം ഉണ്ടാകണമെന്നില്ല. സമസ്തയുടെ നിലപാട് അതിന് തെളിവാണെന്നും ഹംസ ന്യൂസ് 18യോട് പ്രതികരിച്ചു. വഖഫ് ഭൂമിയില്‍ 60 ശതമാനത്തോളം അന്യാധീനപ്പെട്ടിരിക്കുകയാണ്. ഇത് വീണ്ടെടുക്കണം. അതിന്റെ ഭാഗമായുള്ള പരിഷ്‌കരങ്ങളില്‍ ഒന്നാണ് യോഗ്യരായവരെ നിയമിക്കുക എന്നത്. നിയമനം പിഎസ്‌സിക്ക് വിടാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചതാണ്. നിയന്ത്രണം നഷ്ടമാകുമെന്ന ഭയമുള്ളതുകൊണ്ടാണ് മുസ്ലിം ലീഗ് എതിര്‍ക്കുന്നതെന്നും ടികെ ഹംസ ആരോപിച്ചു.

വഖഫ് നിയമനം പിഎസ്‌സിക്ക് വിടരുത് എന്നാണ് ഭൂരിഭാഗം മുസ്ലിം സംഘടനകളുടെയും നിലപാട്. ഇതിന്റെ ഭാഗമായിട്ടാണ് മുസ്ലിം സംഘടനകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നതും സമരം തുടങ്ങാന്‍ ആരംഭിച്ചതും. വെള്ളിയാഴ്ച പള്ളികളില്‍ പ്രതിഷേധം തുടങ്ങാനും തീരുമാനിച്ചു. ഇതിനെതിര കെടി ജലീല്‍ എംഎല്‍എ രംഗത്തുവന്നു. പള്ളികളെ പ്രതിഷേധ കേന്ദ്രമാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് പള്ളികളുടെയല്ല, പള്ളിക്കൂടങ്ങളുടെ കാര്യമാണ് നോക്കേണ്ടത് എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.
ജഗജില്ലി സ്‌റ്റൈലില്‍ ഗ്രേസ് ആന്റണി!! റേഷന്‍ അരി വാങ്ങാനെത്തിയതാണോ ചേച്ചി എന്ന് കമന്റ്
കെടി ജലീല്‍ നടത്തിയ നീക്കമാണ് പിന്നീട് കാര്യങ്ങള്‍ മാറ്റിമറിച്ചത്. അദ്ദേഹം മുഖ്യമന്ത്രിയുമായി വിഷയത്തില്‍ സംസാരിച്ചുവെന്നാണ് സൂചന. തുടര്‍ന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കളുമായി സംസാരിച്ചു. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയാല്‍ സമരം ഒഴിവാക്കുമെന്നായിരുന്നു സമസ്തയുടെ നിലപാട്. ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെയാണ് സമസ്ത വെള്ളിയാഴ്ച സമരത്തില്‍ നിന്ന് പിന്‍മാറിയത് എന്നാണ് വിവരം. ഇതോടെ പ്രതിസന്ധിയിലായത് ലീഗാണ്. മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം അറിയിച്ചത് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആയിരുന്നു. സര്‍ക്കാരിനെതിരെ മുസ്ലിം സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്ന ആത്മവിശ്വസത്തിലിരിക്കെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സമസ്ത പിന്‍മാറിയെങ്കിലും തനിച്ച് സമരം ചെയ്യുമെന്ന് ലീഗ് നേതൃത്വം പിന്നീട് തീരുമാനിച്ചു. ഈ മാസം ഒമ്പതിന് കോഴിക്കോട് വഖഫ് സമ്മേളനം സംഘടിപ്പിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications