മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യയെ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഒന്നിന്; പണിതീരാത്ത ഇരുനില വീടിന്റെ കിടപ്പുമുറിയില്‍ വെച്ചാണ് സംഭവം.

Google Oneindia Malayalam News

മലപ്പുറം: ഭാര്യയെ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജൂലൈ ഒന്നിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ല്‍ ആരംഭിക്കും. വേങ്ങര കണ്ണമംഗലം വാളക്കുട പൂഴിക്കുന്നത്ത് അബ്ദുള്ളക്കുട്ടിയെന്ന മാനു (68) ആണ് പ്രതി. പ്രതിയുടെ രണ്ടാം ഭാര്യയായ റുഖിയ (60) ആണ് കൊല്ലപ്പെട്ടത്. 2016 ഡിസംബര്‍ 28 ന് രാവിലെ 7.45നാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്. അബ്ദുള്ളക്കുട്ടിയുടെ കണ്ണമംഗലം വാഴക്കുടയിലുള്ള പണിതീരാത്ത ഇരുനില വീടിന്റെ കിടപ്പുമുറിയില്‍ വെച്ചാണ് സംഭവം. പ്രതിയുടെ മറ്റൊരു ഭാര്യയിലുള്ള 17കാരനായ മകന്‍ 20കാരിയായ സഹോദരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയിരുന്നു. ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയ റുഖിയയെ പ്രതി അരിവാളു കൊണ്ട് തലയ്ക്കും കഴുത്തിനും കയ്യിനും തുരുതുരെ വെട്ടുകയായിരുന്നു. മാരകമായി പരിക്കേറ്റ റുഖിയയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ച കഴിഞ്ഞ് 3.30ന് മരണപ്പെടുകയായിരുന്നു. മലപ്പുറം സി ഐ എ പ്രേംജിത്താണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പോലീസ് ചമഞ്ഞ് ബൈക്ക്‌യാത്രികന്റെ 7.76ലക്ഷം രൂപ തട്ടിയവർ അറസ്റ്റിൽ
അതേ സമയം ഭാര്യയെ മേശയുടെ കാല് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഈ മാസം 17ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്)യില്‍ ആരംഭിച്ചിരുന്നു.ഫറോക്ക് പെരുമുഖം പുത്തൂര്‍ ഭാസ്‌കരന്‍ മകന്‍ ഷാജി (49) ആണ് പ്രോസിക്യൂഷന്‍ കേസിലെ പ്രതി. പ്രതിയുടെ ഭാര്യ പരപ്പനങ്ങാടി അയനിക്കാട്ട് വീട്ടില്‍ ഷൈനി (36) ആണ് കൊല്ലപ്പെട്ടത്.

crime

2013 ഫെബ്രുവരി 20ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. ഷാജിയുടെ മാതാവ് ആത്മഹത്യ ചെയ്തതിന് പിന്നില്‍ ഷൈനിയാണെന്ന് ആരോപിച്ച് വീട്ടില്‍ നിരന്തരം വഴക്കു നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷൈനി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. തിരിച്ചു വരണമെന്നാവശ്യപ്പെട്ട് ഭാര്യവീട്ടിലെത്തിയ ഷാജി ഭാര്യ വീട്ടുകാരുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറിയ ഷാജി മേശക്കാല്‍ കൊണ്ട് ഷൈനിയെ തലക്കടിക്കുകയും തടയാനെത്തിയ ഭാര്യാ മാതാവ് കമല, കമലയുടെ സഹോദരി വിമല എന്നിവരെയും അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്നുമാണ് കേസ്. കേസില്‍ 38 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരാകും.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കങ്ങളും, അടിപിടി കേസുകളും അടുത്തിടെ വന്‍തോതില്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷനും ചൂണ്ടിക്കാട്ടുന്നു. സ്വന്തംഭര്‍ത്താവ് തന്നേയും മക്കളേയും ഉപേക്ഷിച്ച് ഇപ്പോള്‍ 55വയസ്സുകാരിയായ മറിയുമ്മ എന്ന സ്ത്രീക്കൊപ്പമാണെന്ന പരാതിയുമായി കോടതിയെ സമീപിച്ച 27വയസ്സുകാരിക്കും മക്കള്‍ക്കും ചെലവിന് നല്‍കാന്‍ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കോടതി ഭര്‍ത്താവിമനാട് ആവശ്യപ്പെട്ടിരുന്നു.. ഇവര്‍ക്കുരണ്ടുപേര്‍ക്കും നേരത്തെ തന്നെ രഹസ്യമായ പല ഇടപാടുകളും ഉണ്ടായിരുന്നു. ഇക്കാര്യം താന്‍ ഭര്‍ത്താവ് മുസ്തഫ(38)യോടും മറിയുമ്മയോടും ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങിനെ പല ഇടപാടുകള്‍ ഉണ്ടാകുമെന്നും അതൊന്നും തന്നോട് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞ് അവഹേളിച്ചെന്നും 27വയസ്സുകാരിയായ മുസ്തഫയുടെ ഭാര്യയുമായ പരാതിക്കാരി സജ്‌ന പറയുന്നത്. ഇതു സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം മറുനാടന്‍ പ്രസിദ്ദീകരിച്ചിരുന്നു. മലപ്പുറം പുല്‍പ്പറ്റയിലെ കിടങ്ങഴി പാലേക്കോടന്‍ സജ്‌നയും, മലപ്പുറം ഹാജിയാര്‍പള്ളി കല്ലിങ്ങല്‍ മുഹമ്മദ് മുസ്തഫയും തമ്മിലുള്ള വിവാഹം നടന്നത് 12വര്‍ഷം മുമ്പാണ്. ഇവര്‍ക്കു പത്തും നാലും വയസ്സുള്ള ഒരു പെണ്‍കുട്ടിയും, ആണ്‍കുട്ടിയും ഉണ്ട്. നേരത്തെ മുതലെ കുടുംബ പ്രശ്‌നങ്ങള്‍ പലതും ഉണ്ടായിരുന്നെങ്കിലും അടുത്തിടെയാണ് ഭര്‍ത്താവിന്റെ രഹസ്യഇടപാടുകള്‍ മനസ്സിലായതെന്നും ഇത് ചോദ്യംചെയ്തതോടെയാണ് തന്നെ ഉപേക്ഷിച്ച് 55വയസ്സുകാരിയായ മറിയുമ്മ എന്ന സ്ത്രീക്കൊപ്പം താമസമാക്കിയയെന്നും സജ്‌ന പറയുന്നു. മറിയുമ്മയോടൊപ്പം ഭര്‍ത്താവിന് കഞ്ചാവ് ബിസിനസ്സും നടക്കുന്നുണ്ടെന്നും ഇത് ഏറെ വൈകിയാണ് താന്‍ അറിഞ്ഞതെന്നും സജ്‌ന പറയുന്നു,

എന്നെകൊണ്ട് ഭര്‍ത്താവിന് ഒരു ഉപകാരമല്ലെന്നും മറിയുമ്മയെ കൊണ്ട് പല ഉപകാരങ്ങള്‍ ഉണ്ടെന്നും എന്നോട് വീട്ടില്‍പോകാന്‍ പറയുകയായിരുന്നുവെന്നും സജ്‌ന പറയുന്നു.ഇതോടെയാണ് സജ്‌ന ബാര്‍എക്‌സിക്യൂട്ടീവ് അംഗംകൂടിയായ അഡ്വ. കെ.വി.യാസര്‍ മുഖേന സജ്‌ന മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. സജ്‌നയുടെ വാദംകേട്ട ജഡ്ജി ആന്‍മേരി കുര്യാക്കോസ് മാന്വല്‍ സജ്‌നക്കും മക്കള്‍ക്കും ചെലവിന് നല്‍കാന്‍ ഭര്‍ത്താവ് മുസ്തഫയോട് ആവശ്യപ്പെട്ടത്. ഭര്യക്കും മക്കള്‍ക്കുമായി മാസം അയ്യായിരം രൂപ ചെലവിന് നല്‍കാനും, ഇവര്‍ക്കു പ്രയാസകരമാകുന്ന ഒന്നും മുസ്തഫയില്‍നിന്നും മറിയുമ്മയില്‍നിന്നും ഉണ്ടാകരുതെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

Malappuram
English summary
the trial of man killed his wife is scheduled to july 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X