ആദിത്യ താക്കറെ 44 തവണ റിയയെ വിളിച്ചു? അന്വേഷണം ആവശ്യപ്പെട്ട് ഷിന്‍ഡെ പക്ഷം
മുംബൈ: ആദിത്യ താക്കറെയെ പൂട്ടാന്‍ തന്ത്രമൊരുക്കി ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പ്. സുഷാന്ത് സിംഗ് രജ്പുത് മരണത്തില്‍ ആദിത്യക്ക് ഈ വിഷയത്തിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. ഷിന്‍ഡെ പക്ഷത്തെ ലോക്‌സഭാ രാഹുല്‍ ഷെവാലെ ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിച്ചു.
എയു എന്ന ഇനീഷ്യലില്‍ വരുന്ന ഒരു വ്യക്തി സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ 44 തവണ ഫോണ്‍ ചെയ്തിട്ടുണ്ടെന്നും ഷെവാലെ പറയുന്നു. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന്റെ സാഹചര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ഷിന്‍ഡെ പക്ഷേ എംപി പ്രതാപ് സര്‍നായിക് ഈ വാദത്തെ പിന്തുണയ്ക്കുകയും ചെയ്തു.

അതേസമയം ബിജെപിയിലെയും, ഷിന്‍ഡെ വിഭാഗത്തിലെയും അംഗങ്ങള്‍ വിധാന്‍ ഭവനില്‍ കഴിഞ്ഞ ദിവസം വലിയ ബാനറുകളുമായി പ്രതിഷേധ പ്രകടനം നടത്തി. ആരാണ് എയു എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്.
പ്രതാപ് സര്‍നായിക് ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഷെവാലെയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. എയു ആരാണെന്ന് കണ്ടെത്തണമെന്നായിരുന്നു ആവശ്യം. ലോക്‌സഭയില്‍ ഷെവാലെ ഇക്കാര്യം ഉന്നയിച്ചു. എയു എന്നാണ് ആദിത്യ താക്കറെയാണെന്ന് ബീഹാര്‍ പോലീസ് പറയുന്നുണ്ട്. ഇത് ഏറ്റുപിടിച്ചായിരുന്നു അദ്ദേഹത്തിനെതിരെ ഷിന്‍ഡെ പക്ഷം രംഗത്തെത്തിയത്.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
സ്വന്തം വീട്ടിലും, പാര്‍ട്ടിയിലും വിശ്വാസ വഞ്ചന കാണിക്കുന്നവരില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ആദിത്യ പ്രതികരിച്ചു. ഇവരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചതാണെന്നും ആദിത്യ വ്യക്തമാക്കി. അതേസമയം സുഷാന്തിന്റെ കേസ് ഒരിക്കല്‍ കൂടി ശക്തമാക്കിയിരിക്കുകയാണ് ബിജെപി.
ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ കൂട്ടുപിടിച്ച് ഉദ്ധവ് പക്ഷത്തെയാണ് അവര്‍ ലക്ഷ്യമിടുന്നത്. നടന്‍ സുശാന്തിന്റെയും, മുന്‍ മാനേജര്‍ ദിഷ സാലിയാന്റെയും മരണത്തില്‍ അന്വേഷണം വേണമെന്ന് ഇരുപാര്‍ട്ടിയിലെയും അംഗങ്ങള്‍ മഹാരാഷ്ട്ര നിയമസഭയില്‍ ആവശ്യപ്പെട്ടു. ഉടന്‍ അന്വേഷണം ഉണ്ടാവാനും സാധ്യതയുണ്ട്.
കേന്ദ്ര മന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണ, ഷിന്‍ഡ പെക്ഷത്തെ എംഎല്‍എ ഭരത് ഗോഖവാലെ എന്നിവര്‍ ദിഷയുടെ മരണം നിയമസഭയില്‍ ഉന്നയിച്ചു. ഇത് സഭയില്‍ വലിയ ബഹളങ്ങള്‍ക്ക് വഴിവെച്ചു. പലതവണ സഭ തടസ്സപ്പെട്ടു. ദിഷയുടെ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ആരുടെ കൈയ്യിലെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പോലീസിന് കൈമാറണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. ദിഷയുടെ കേസ് സിബിഐ അന്വേഷിട്ടില്ല. അതുകൊണ്ട് ആ കേസ് അവസാനിപ്പിച്ചെന്ന വാദം തെറ്റാണെന്നും ഫട്‌നാവിസ് പറഞ്ഞു.












Click it and Unblock the Notifications