Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്റെ കേസ് അന്വേഷിക്കാനെത്തുന്നത് സഞജയ്, കോമണ്‍വെല്‍ത്ത് അഴിമതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍

മുംബൈ: ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തില് നിന്ന് സമീര്‍ വാങ്കഡെയെ മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നടക്കം അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആര്യന്റെ കേസില്‍ ഷാരൂഖിന്റെ മാനേജര്‍ പൂജയില്‍ നിന്ന് പണം തട്ടിയെടുക്കാനും സമീറും ശ്രമിച്ചുവെന്നാണ് മന്ത്രി നവാബ് മാലിക് അടക്കമുള്ളവരും ആരോപിച്ചിരുന്നത്. ഇപ്പോഴിതാ സമീറിന് പകരം ആര്യന്റെ കേസ് സഞ്ജയ് സിംഗ് ഏറ്റെടുത്തിരിക്കുകയാണ്. പണം തട്ടിയെടുത്തതും കൈക്കൂലി വാങ്ങിയതുമാണ് കേസില്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍സിബി അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ സമീറിനെതിരെ യാതൊരു തെളിവുമില്ലെന്ന് എന്‍സിബി പറയുന്നു.

അതേസമയം സമീര്‍ മാറുന്നതോടെ ആര്യന്റ കേസ് ദുര്‍ബലമാവില്ലെന്ന് ഉറപ്പാണ്. അതിലും ശക്തനായു ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്. 1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. വളരെ നിശബ്ദനാണ് അദ്ദേഹം. വളരെ കുറച്ച് മാത്രമേ സഞ്ജയ് സിംഗ് സംസാരിക്കൂ. സിബിഐയിലായിരുന്നപ്പോള്‍ പല നിര്‍ണായക കേസുകളും അന്വേഷിച്ചിട്ടുണ്ട് സഞ്ജയ് സിംഗ്. സിബിഐയില്‍ നിന്ന് സഞ്ജയ് സിംഗ് എന്‍സിബിയിലെത്തുന്നത്. ദില്ലിയിലെ ഹിന്ദു കോളേജില്‍ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. ഏഴ് വര്‍ഷത്തോളമാണ് അദ്ദേഹം സിബിഐയില്‍ ഉണ്ടായിരുന്നത്. ഈ കാലയളവില്‍ തന്നെ മികച്ച ഉദ്യോഗസ്ഥനെന്ന പേരെടുത്തിരുന്നു സിംഗ്.

 aryan

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സഞ്ജയ് സിംഗ് അന്വേഷിച്ച പ്രമുഖ കേസാണിത്. സിആര്‍പിഎഫ്, മെഡിക്കല്‍ കൗണ്‍സില്‍ റിക്രൂട്ട്‌മെന്റ് അഴിമതി എന്നീ കേസുകള്‍ എല്ലാം സഞ്ജയ് സിംഗാണ് അന്വേഷിച്ചത്. ഔദ്യോഗിക വാഹനത്തിലനല്ലാതെ സര്‍ക്കാര്‍ വാഹനം ഒരിക്കലും തന്റെ ആവശ്യങ്ങള്‍ക്കായി സഞ്ജയ് സിംഗ് ഉപയോഗിക്കാറില്ലെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പരയുന്നു. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ മൂന്ന് സ്റ്റാറുകള്‍ പതിക്കുന്നതും, സുരക്ഷ വെക്കുന്നതുമെല്ലാം സഞ്ജയ് സിംഗ് ഒഴിവാക്കിയതാണ്. സുരക്ഷ നല്‍കാമെന്ന് അറിയിട്ടും വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മികച്ച കുറ്റാന്വേഷകന്‍ കൂടിയാണ് അദ്ദേഹമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

മുന്‍ സിബിഐ ഡയറക്ടറുടെ പ്രിയപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് സിംഗ്. ഭുവനേശ്വറിലെ കമ്മീണഷറായും സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍സിബിയുടെ ഡിജി ഓപ്പറേഷന്‍ ഡെപ്യൂട്ടി ഡിജിയായി ഈ വര്‍ഷമാണ് സഞ്ജയ് സിംഗ് നിയമിക്കപ്പെട്ടത്. 2025 ജനുവരി 25 വരെ ആ പദവിയില്‍ അദ്ദേഹം തുടരും. സമീര്‍ വാങ്കഡെയുടെ കൈവശമുള്ള അഞ്ച് സുപ്രധാന കേസുകളാണ് സഞ്ജയ് സിംഗ് ഏറ്റെടുക്കുക. എന്‍സിബിയുടെ ദില്ലി നേതൃത്വം നേരിട്ടാണ് ഈ കേസുകള്‍ കൈകാര്യം ചെയ്യുക. പ്രധാനമായും ആര്യന്‍ ഖാന്റെ കേസും ഒപ്പ നവാബ് മാലിക്കിന്റെ മരുമകന്റെ കേസും സഞ്ജയ് സിംഗാണ് അന്വേഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+