ആര്യനെ പൂട്ടിയത് സമീര്‍ വാങ്കഡെ, എന്‍സിബി തന്നെ കണ്ടെത്തി, ഷാരൂഖ് ഖാനെ ലക്ഷ്യമിട്ട് അറസ്റ്റ്?

മുംബൈ: ആര്യന്‍ ഖാന്റെ കേസ് മുംബൈ എന്‍സിബി അന്വേഷിച്ച രീതിയില്‍ അടിമുടി ദുരൂഹതയെന്ന് ദില്ലി അന്വേഷണ സംഘം. സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് പുതിയ അന്വേഷണ സംഘത്തിന് ആദ്യ ദിനം തന്നെ മനസ്സിലാക്കാനായത്. നവാബ് മാലിക് കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക് കൊണ്ടുവരുന്നതില്‍ കടുത്ത ആശങ്ക എന്‍സിബിക്കുണ്ട്.

അതില്‍ പറയുന്ന പല കാര്യങ്ങളും ശരിയാണെന്ന കണ്ടെത്തലുകളാണ് ദില്ലി സംഘത്തിനുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാതൊരു നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഇതോടെ സമീര്‍ വാങ്കഡെ കേസില്‍ കുരുങ്ങുമെന്നാണ് സൂചന.

1

ദില്ലി എന്‍സിബി കഴിഞ്ഞ ദിവസമാണ് അന്വേഷണം ആരംഭിച്ചത്. അടിമുടി പിഴവുകളാണ് സമീര്‍ വാങ്കഡെ കേസില്‍ വരുത്തിയതെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരിക്കുകയാണ്. സ്ഥിരമായി റെയ്ഡുകളില്‍ പുലര്‍ത്തേണ്ടിയിരുന്ന കാര്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്ന് പിടിച്ചെടുത്തതിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലുമെല്ലാം സമീര്‍ വാങ്കഡെയുടെ താല്‍പര്യങ്ങളാണ് മുന്നില്‍ നിന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം ഇത് ശരിക്കും സമീറിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. പ്രതികള്‍ക്കെതിരെയുള്ള തെളിവുകളുടെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. എന്‍സിബി കെട്ടിച്ചമച്ച തെളിവാണിതെന്ന് ആരോപണവും ശക്തമാണ്.

2

സമീര്‍ വാങ്കഡെ കൈകാര്യം ചെയ്തിരുന്ന ആറ് കേസുകളാണ് ദില്ലി യൂണിറ്റ് ഏറ്റെടുത്തത്. അതേസമയം ഷാരൂഖ് ഖാന്റെ മകനായത് കൊണ്ട് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ സമീര്‍ വാങ്കഡെയും എന്‍സിബി അധികൃതരും താല്‍പര്യം കാണിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നു. ആര്യനെ അറസ്റ്റ് ചെയ്യണമെന്ന് തീരുമാനിച്ചപ്പോള്‍ ക്രൂയിസ് ഷിപ്പിലുള്ള പലരെയും ചോദ്യം പോലും ചെയ്യാതെ വിട്ടയച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സമീറിന്റെ രീതികള്‍ അടിമുടി ദുരൂഹത നിറഞ്ഞതാണ്. നേരത്തെ തന്നെ കേസില്‍ ബോളിവുഡിനെയാണ് എന്‍സിബി ലക്ഷ്യമിടുന്നതെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിലൂടെ പ്രശസ്തിക്കാണ് സമീര്‍ വാങ്കഡെ അടക്കമുള്ളവര്‍ ശ്രമിച്ചിരുന്നതെന്നാണ് വ്യക്തമാകുന്നത്.

3

സമീര്‍ വാങ്കഡെയുടെ റോളില്‍ വലിയ സംശയമുണ്ടെന്ന് ദില്ലി ടീം പറയുന്നു. അന്വേഷണത്തെ തെറ്റായ ദിശയിലാണ് സമീര്‍ നയിച്ചതെന്ന് ഇവര്‍ പറയുന്നു. ആര്യന്‍ ഖാന്റെ സുരക്ഷ കസ്റ്റഡിയില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ അതിലൊന്നും സമീര്‍ വാങ്കഡെ ശ്രദ്ധിച്ചിരുന്നില്ലന്നാണ് വിവരം. കസ്റ്റഡിയില്‍ വെച്ച് എന്തെങ്കിലും ആര്യന് സംഭവിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ വിജിലന്‍സ് അന്വേഷണം വാങ്കഡെ നേരിടുന്നുണ്ട്. പ്രഭാകര്‍ സെയില്‍ എന്ന സാക്ഷി നേരത്തെ 25 കോടിയുടെ പണം തട്ടിപ്പിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം സമീറിന് തിരിച്ചടിയാണ്.

4

അതേസമയം സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന സമീര്‍ വാങ്കഡെയുടെ പ്രതിച്ഛായ ആര്യന്‍ കേസില്‍ ഇല്ലാതാവുമെന്ന് വ്യക്തമാണ്. ഷാരൂഖ് ഈ കേസില്‍ ഉടന്‍ തന്നെ പ്രതികരിക്കുമെന്നാണ് സൂചന. എന്‍സിബിക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിരവധി പാശ്ചാത്യ മാധ്യമങ്ങള്‍ ഷാരൂഖിന് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. ആര്യന്റെ കേസില്‍ അദ്ദേഹത്തിന് പറയാനുള്ളത് പുറംലോകത്തെ അറിയിക്കുകയാണ് ലക്ഷ്യം. വിദേശത്ത് ഈ കേസ് വലിയ ചര്‍ച്ചയായി കഴിഞ്ഞു. അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമാണ് ഷാരൂഖ് ഖാന്റെ അഭിമുഖത്തിനായി കൂടുതല്‍ ശ്രമം നടക്കുന്നത്. എന്നാല്‍ ഇല്ലെന്ന നിലപാടിലാണ് ഷാരൂഖ് ഖാന്‍.

5

ഷാരൂഖിന്റെ മാനേജര്‍ പൂജാ ദദ്‌ലാനിയാണ് അഭിമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നത്. ആര്യന്റെ വിഷയത്തില്‍ തല്‍ക്കാലം മൗനം തുടരാനാണ് ഷാരൂഖിന്റെ പ്ലാന്‍. അതേസമയം സോഷ്യല്‍ മീഡിയ വഴി ഷാരൂഖ് പ്രതികരിച്ചേക്കുമെന്നാണ് സൂചന. ആരാധകര്‍ക്ക് നന്ദി പറയാനും അദ്ദേഹം ശ്രമിച്ചേക്കും. ഇതിനിടെ ദില്ലി സന്ദര്‍ശനവും ഷാരൂഖ് നടത്തിയിട്ടുണ്ട്. മാധ്യമങ്ങളെയും പാപ്പരാസികളെയും തീര്‍ത്തും അവഗണിച്ചായിരുന്നു ഷാരൂഖിന്റെ സഞ്ചാരം. തന്റെ പേരിലാണ് മകനെ കുടുക്കിയതെന്ന് ഷാരൂഖ് കരുതുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കാത്തത് കൊണ്ട് വിവാദങ്ങളൊന്നും ഉണ്ടായിട്ടില്ല

6

ഷാരൂഖ് ഖാന്റെ മകന്റെ അറസ്റ്റിന് പിന്നില്‍ ബിജെപി നേതാവ് മൊഹിത് കാംബോജാണെന്ന് നവാബ് മാലിക് പറഞ്ഞു. ആര്യനെ ശരിക്കും തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നിട്ട് പണം ആവശ്യപ്പെട്ട കേസാണിത്. എന്നാല്‍ മയക്കുമരുന്നിന്റെ പേരും പറഞ്ഞ് ആര്യനെ അവര്‍ ജയിലില്‍ ഇട്ടുവെന്നും നവാബ് മാലിക് പറയുന്നു. ക്രൂയിസ് ഷിപ്പിലെ പാര്‍ട്ടിക്കായി ആര്യന്‍ ടിക്കറ്റ് വാങ്ങിയിരുന്നില്ല. പ്രതീക് ഗാബയും ആമിര്‍ ഫര്‍ണിച്ചര്‍വാലയും ചേര്‍ന്നാണ് ആര്യനെ കപ്പലില്‍ എത്തിച്ചത്. ശരിക്കും അതൊരു തട്ടിക്കൊണ്ടുപോകലായിരുന്നു. ഇതിന് പിന്നില്‍ മൊഹിത് കാംബോജാണ്. അദ്ദേഹത്തിന്റെ പങ്കാളിയാണ് സമീര്‍ വാങ്കഡെ. ഇവര്‍ ആര്യനെ ഉപയോഗിച്ച് പണം തട്ടാനാണ് ശ്രമിച്ചത്.

7

കേസിന്റെ ആദ്യ നാള്‍ മുതല്‍ ഷാരൂഖ് ഖാനെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് കേസിലോ മകന്റെ അറസ്റ്റിലോ ഇതുവരെ ഷാരൂഖ് ഒന്നും പറയാത്തത് അതുകൊണ്ടാണ്. ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയുടെ പേരും ഈ കേസിലേക്ക് വന്നിട്ടുണ്ട്. ഷാരൂഖ് ഖാന്‍ ഈ കേസില്‍ പ്രതികരിക്കാന്‍ തയ്യാറാവണം. അദ്ദേഹത്തിന്റെ മകനെ തട്ടിക്കൊണ്ടുപോയതാണെന്ന് അറിയാം. മകനെ തട്ടിക്കൊണ്ടുപോകുന്നതെല്ലാം നിങ്ങളുടെ കുറ്റമല്ല. പണം നല്‍കാന്‍ നിങ്ങള്‍ നിര്‍ബന്ധിതനായതാണെന്ന് അറിയാമെന്നും മാലിക് വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിന് മൊഹിത് കാംബോജും സമീര്‍ വാങ്കഡെയും സെമിത്തേരിയില്‍ വെച്ച് കണ്ടിരുന്നു. റിഷഭ് സച്ച്‌ദേവ, പ്രതീക് ഗാബ, ആമിര്‍ ഫര്‍ണിച്ചര്‍വാല എന്നീ മൂന്ന് പേരെയാണ് എന്‍സിബി കേസില്‍ വിട്ടയച്ചത്.

8

റിഷഭ് സച്ച്‌ദേവയ്ക്ക് മൊഹിത് കാംബോജുമായി വളരെ അടുത്ത ബന്ധമുണ്ട്. ഇയാളുടെ സഹോദരി ഭര്‍ത്താവാണ് സച്ച്‌ദേവ. ഈ മൂന്ന് പേരെയും രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് ക്രൂയിസ് കേസ് നടന്നത്. താന്‍ സുനില്‍ പാട്ടീലിനെ ഇതുവരെ കണ്ടിട്ടില്ല. കാംബോജ് നേരത്തെ കാണിച്ച ഫോട്ടോയില്‍ സുനില്‍ പാട്ടീല്‍ ഗുജറാത്ത് മന്ത്രി റാണയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് ഉള്ളത്. സുനില്‍ പാട്ടീല്‍ എന്നെ ആദ്യ വാര്‍ത്താസമ്മേളനത്തിന് ശേഷം വിളിച്ചിരുന്നു. ചില കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞു. ആ വിവരങ്ങള്‍ പോലീസിന് കൈമാറാനാണ് പറഞ്ഞത്. എന്നാല്‍ ഗുജറാത്തില്‍ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പാട്ടീല്‍ പറഞ്ഞുവെന്ന് നവാബ് മാലിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q