Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ജ് അപകടം: ടഗ്ബോട്ട് ക്യാപ്റ്റന്‍റന്‍റേത് ഉള്‍പ്പടെ 6 മൃതദേഹങ്ങള്‍ ഗുജറാത്ത് തീരത്ത് കണ്ടെത്തി

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈയില്‍ അപകടത്തില്‍പ്പെട്ട ബാര്‍ജിലെ ടഗ് ബോട്ട് ക്യാപ്റ്റന്‍റെ മരണവും സ്ഥിരീകരിച്ചു. ഗുജറാത്തിലെ വൽസാദിൽ കണ്ടെത്തിയ ഏഴ് മൃതദേഹങ്ങളില്‍ ഒന്ന് ബാര്‍ജ് ക്യാപ്റ്റന്‍ നാഗേന്ദ്ര കുമാറിന്‍റേതാണെന്ന് കണ്ടെത്തുകയായിരുന്നു. മറ്റ് മൃതദേഹങ്ങളും ബാര്‍ജിലുള്ളവരുടേതാണ്. മൃതദേഹം കൈമാറുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ക്കാണ് മുംബൈ പോലീസുമായി വല്‍സാദ് പൊലീസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മൂന്ന് മൃതദേഹങ്ങള്‍ ഞായറാഴ്ച കണ്ടെത്തിയപ്പോള്‍ നാലെണ്ണം ശനിയാഴ്ചയാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ തീരത്തെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി എട്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. പി305 ബാര്‍ജിലുണ്ടായിരുന്ന 9 പേരെയും ടഗ്‌ബോട്ട് വരപ്രദയിലുണ്ടായിരുന്ന 11 പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ബാർജിൽ മരിച്ചവരുടെ ആകെ എണ്ണം 66 ആയി ഉയർന്നു. ഒമ്പത് പേരെ ഇനിയും കാണാനില്ലെന്നാണ് നാവികസേന ശനിയാഴ്ച അറിയിച്ചത്. സംഭവ സമയത്ത് ബാർജ് പി 305 ൽ ഉണ്ടായിരുന്ന 261 ഉദ്യോഗസ്ഥരിൽ 186 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

Recommended Video

cmsvideo
    മുംബൈ ബാര്‍ജ് അപകടം; ക്യാപ്റ്റനെതിരെ കേസ്‌
    bargep

    പൊടിയിൽ മൂടി ദില്ലി, ചിത്രങ്ങൾ കാണാം

    അതേസമയം, ബാര്‍ജ് അപകടത്തില്‍ ഒരു മലയാളിയുടെ കൂടെ മരണം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. ഇതോടെ അപകടത്തില്‍ മരിച്ച ആകെ മലയാളികളുടെ എണ്ണം ഏഴായി. പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ഇരുപതിലേറെ മലയാളികളാണ് അപകട സമയത്ത് ബാര്‍ജിലുണ്ടായിരുന്നത്.

    വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+