Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യനല്ല ലക്ഷ്യം ബോളിവുഡ്.... മുംബൈയില്‍ നിന്ന് മാറ്റണം, ബിജെപി ലക്ഷ്യം അതെന്ന് നവാബ് മാലിക്

മുംബൈ: ആര്യന്‍ ഖാന്റെ കേസില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ക്രൂയിസ് ഷിപ്പിലെ റെയ്ഡ് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം നടന്നതാണെന്ന് മാലിക് പറയുന്നു. ബിജെപിയാണ് ഇതിന് പിന്നിലെന്നും വലിയ ഗൂഢാലോചനയാണ് നടന്നതെന്നും മാലിക് പറയുന്നു. ഇതോടെ വലിയ രാഷ്ട്രീയ യുദ്ധത്തിലേക്ക് മയക്കുമരുന്ന് കേസ് നീണ്ടിരിക്കുന്നത്.

ആര്യനെ ഈ കേസില്‍ കുടുക്കിയതാണെന്നും മാലിക് വ്യക്തമാക്കി. അതേസമയം സമീര്‍ വാങ്കഡെയ്‌ക്കെതിരെയുള്ള വെളിപ്പെടുത്തലോടെ ബിജെപിയും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ആരോപണം വ്യാജ രേഖ ചമച്ച് ജോലി നേടിയത് വരെ എത്തിയിരിക്കുകയാണ്.

1

മഹാരാഷ്ട്രയെ ദേശീയ തലത്തില്‍ തന്നെ അപമാനിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ക്രൂയിസ് ഷിപ്പിലെ റെയ്ഡ് അങ്ങനെ നടന്നതാണ്. അതിന് വലിയൊരു ലക്ഷ്യം കൂടിയുണ്ട്. ബോളിവുഡിനെ മുംബൈക്ക് പുറത്തേക്ക് കൊണ്ടുപോവുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബോളിവുഡില്‍ നിന്നുള്ള സിനിമാ താരങ്ങളെകണ്ടിരുന്നു. യുപിയിലെ നോയിഡയില്‍ ഫിലിം സിറ്റി ആരംഭിക്കുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഇതില്‍ നിന്ന് തന്നെ ബിജെപിയുടെ മോഹം എന്താണെന്ന് വ്യക്തമാണെന്ന് നവാബ് മാലിക് പറയുന്നു.

2

ക്രൂയിസ് ഷിപ്പിലെ റെയ്ഡ് വെറും പുകമറയാണ്. ബോളിവുഡാണ് അവരുടെ ലക്ഷ്യം. ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. സമീര്‍ വാങ്കഡെ ശരിക്കും ഭയന്നിരിക്കുകയാണ്. അറസ്റ്റുണ്ടാവുമെന്ന് പേടിച്ചാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കാര്യങ്ങളൊക്കെ ഇപ്പോള്‍ മാറിയിരിക്കുകയാണ്. ആര്യനെ ഈ കേസിലേക്ക് വലിച്ചിഴച്ച സമീര്‍ ഗോസാവി ഇപ്പോള്‍ അഴിക്കുള്ളിലാണ്. ആര്യനെയും മറ്റുള്ളവരെയും ജാമ്യത്തിലിറക്കാതെ തടഞ്ഞയാള്‍ സ്വന്തം അറസ്റ്റ് തടയാനായി ഇപ്പോള്‍ കോടതിയുടെ വാതിലില്‍ തട്ടിക്കൊണ്ടിരിക്കുകയാണെന്നും നവാബ് മാലിക് പറഞ്ഞു.

3

സമീര്‍ വാങ്കഡെ ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റ് ഒഴിവാക്കണമെന്ന് പറിരിക്കുകയാണ്. മുംബൈ പോലീസിനെ സമീപിച്ചും സമീര്‍ സംരക്ഷണം ആവശ്യപ്പെട്ടു. ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത് അദ്ദേഹം എന്തോ ഗുരുതരമായ തെറ്റ് ചെയ്തുവെന്നാണ്. അതല്ലെങ്കില്‍ എന്തിനാണ് നടപടി എടുക്കുമെന്ന് അദ്ദേഹം ഭയക്കുന്നത്. പല ആളുകളെയും സമീര്‍ മയക്കുമരുന്ന് കേസില്‍ കുടുക്കിയിട്ടുണ്ട്. ഇതൊരു വ്യക്തിപരമായ പോരാട്ടമാണ്. എന്റെ എല്ലാ വെളിപ്പെടുത്തലിനും തെളിവുകളുണ്ട്. എന്റെ ശബ്ദം ഇല്ലാതാക്കാനാണ് വാങ്കഡെ ശ്രമിക്കുന്നത്. അനധികൃതമായി ഫോണ്‍ ചോര്‍ത്തുന്നത് അടക്കമുള്ള വാങ്കഡെ ചെയ്തിട്ടുണ്ടെന്നും മാലിക് ആരോപിച്ചു.

4

ഇന്ന് വൈകീട്ട് അഞ്ചര മണിയോടെ ആര്യന്‍ ജയിലിന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ ഷാരൂഖിന്റെ ലീഗല്‍ ടീം അതിനുള്ള പദ്ധതികള്‍ തയ്യാറാക്കും. ഇന്ന് ഉച്ചയോടെ വിധി പ്രസ്താവം അഭിഭാഷകര്‍ക്ക്‌കൈമാറുമെന്ന് ജസ്റ്റിസ് സാമ്പ്രെയുടെ സ്റ്റാഫ് പറഞ്ഞിരുന്നു. ഇത് ജയിലില്‍ എത്തിച്ചാണ് ആര്യനെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. സതീഷ് മാനെഷിന്‍ഡെയുടെ ലീഗല്‍ ടീമിലുള്ള ആനന്ദിനി ഫെര്‍ണാണ്ടസ് ജസ്റ്റിസ് സാമ്പ്രെയുടെ ചേംബറിന് പുറത്ത് കാത്തുനില്‍ക്കുകയാണ്. വേഗത്തില്‍ റിലീസിംഗ് ഓര്‍ഡര്‍ ലഭിക്കുന്നതിന് വേണ്ടിയാണിത്.

5

അതേസമയം ആര്യന്‍ ഖാന്‍ പുറത്തിറങ്ങുന്നതിനുള്ള ആവേശത്തിലാണ്. ജയില്‍ അധികൃതരോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയാണ് ആര്യന്‍ ജാമ്യം കിട്ടിയ കാര്യം അറിഞ്ഞത്. രാത്രി ഭക്ഷണം നല്‍കുന്നതിനിടെയായിരുന്നു ഇക്കാര്യം പറഞ്ഞത്. വളരെ സന്തോഷത്തോടെയാണ് ആര്യന്‍ ഇക്കാര്യം കേട്ടത്. അതേസമയം ജയിലിലുള്ളവരുടെ കുടുംബങ്ങളെ സഹായിക്കുമെന്ന് ആര്യന്‍ അറിയിച്ചിട്ടുണ്ട്. ജയിലില്‍ വെച്ച് പരിചയപ്പെട്ടവരാണ് ഇവര്‍. ഇവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാമെന്നാണ് ആര്യന്‍ പറഞ്ഞത്. നേരത്തെ എന്‍സിബിയോടും പലരെയും സഹായിക്കുമെന്ന് ആര്യന്‍ ഉറപ്പ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+