'ആമിര്‍ ഖാന്‍ ഹിന്ദു വിരുദ്ധന്‍, ലാല്‍ സിംഗ് ഛദ്ദ എട്ട് നിലയില്‍ പൊട്ടിക്കണം'; പ്രതികരിച്ച് താരം!!
മുംബൈ: ഇന്ത്യയില്‍ അസഹിഷ്ണുത കാരണം ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന ആമിര്‍ ഖാന്റെ പരാമര്‍ശം വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ വിവാദമായിരുന്നു. അതിന് ശേഷം തുടരെ തീവ്ര ദേശീയവാദികളുടെയും ഹിന്ദുത്വവാദികളുടെയും നിരന്തര ആക്രമണത്തിന് ഇരയാവാറുണ്ട് ആമിര്‍. നടന്റെ പുതിയ ചിത്രം ലാല്‍ സിംഗ് ഛദ്ദ അടുത്തയാഴ്ച്ച റിലീസ് ചെയ്യുന്നുണ്ട്.
എന്നാല്‍ ചിത്രത്തിനെതിരെ വ്യാപക പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ആമിര്‍ ഖാന്‍ തന്നെ ബഹിഷ്‌കരിക്കണമെന്നാണ് ആഹ്വാനം. ആമിര്‍ ഖാന്‍ ഹിന്ദു വിരുദ്ധനാണെന്ന് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നു. നേരത്തെ ആമിര്‍ ചിത്രം ദംഗലിനെതിരെയും ഇത്തരം ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു വിശദമായ വിവരങ്ങളിലേക്ക്....
ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!

ട്വിറ്ററില്‍ ബോയ്‌കോട്ട് ലാല്‍ സിംഗ് ഛദ്ദ ട്രെന്‍ഡിംഗായിരിക്കുകയാണ്. ആമിര്‍ ഖാനും കരീന കപൂറും അഭിനയിക്കുന്ന ചിത്രം നിരോധിക്കണമെന്നാണ് ഹിന്ദുത്വവാദികളുടെ ആവശ്യം. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഒഫീഷ്യല്‍ റീമേക്കാണ് ചിത്രം. ആമിര്‍ ഖാന്‍ മുമ്പ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ചിത്രം നിരോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്. 2015ലാണ് ആമിര്‍ ഖാന്‍ അസഹിഷ്ണുത പരാമര്‍ശം നടത്തിയത്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നുവെന്നും, ഭാര്യയും കുട്ടികളുമൊത്ത് രാജ്യം വിടാന്‍ ആലോചിച്ചിരുന്നുവെന്നും ആമിര്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശമാണ് വീണ്ടും കുത്തിപ്പൊക്കിയത്. ആമിര്‍ ഖാന് ഇന്ത്യയുടെ ശത്രുക്കളുമായി ഇടപഴകാനാണ് താല്‍പര്യമെന്ന് തീവ്ര ഹിന്ദുത്വവാദികള്‍ പറയുന്നു. പാകിസ്താനികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും, സെല്‍ഫി എടുക്കാനുമാണ് ആമിറിന് സമയമുള്ളത്. എപ്പോഴും നമ്മുടെ രാജ്യത്തെ പറ്റി മോശം പറയുന്നവരാണ് അവര്‍ പറയുന്നത്. ഒരു ഇന്ത്യക്കാരനുമായി ആമിറിന് ബന്ധമില്ല. ആമിറിനെ പോലെ ഒരു ജിഹാദിക്ക് മാത്രമ ഇത് സാധിക്കൂ എന്നും റിസ്വാന്‍ ഉള്‍ ഹഖ് എന്ന യൂസര്‍ കുറിച്ചു. പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി, തുര്‍ക്കി പ്രഥമ വനിതയുമായുള്ള കൂടിക്കാഴ്ച്ചയും ഇതോടൊപ്പം ഈ പ്രൊഫൈല്‍ പങ്കുവെച്ചിട്ടുണ്ട്.

ആമിര്‍ പറഞ്ഞത് ഒരിക്കലും മറക്കുകയുമില്ല, ഒരിക്കലും മാപ്പും നല്‍കില്ല. ഹിന്ദു വിരുദ്ധനായ, ഭാരത വിരുദ്ധനായ, തുര്‍ക്കി അനുകൂലിയായ ഒരു നടന്റെ ചിത്രം എങ്ങനെയാണ് നമ്മല്‍ കാണുക. തൈമൂര്‍, ജഹാംഗീര്‍, എന്നിങ്ങനെയുള്ള മുഗള്‍ തീവ്രവാദികളുടെ പേര് മക്കള്‍ക്കിട്ട ഒരു നടിയുടെ ചിത്രം എങ്ങനെയാണ് നമ്മള്‍ കാണുകയെന്നും ഒരു യൂസര്‍ ചോദിക്കുക. കരീനയെ ഉദ്ദേശിച്ചായിരുന്നു ഈ പരാമര്‍ശം. താന്‍ രാജ്യം അസിഹിഷ്ണുതയുള്ളവരാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ രാജ്യത്ത് ചില പ്രശ്‌നക്കാരുണ്ടെന്നാണ് താന്‍ പറഞ്ഞതെന്ന് നേരത്തെ ആമിര്‍ പറഞ്ഞിരുന്നു.

ആമിര്‍ ഖാന്‍ ഇന്ത്യയില്‍ ജീവിക്കാന്‍ പേടിയാവുന്നുവെന്ന് പറയുന്നു. ഹിന്ദുക്കളെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നത്. അതും സ്വന്തം ചിത്രങ്ങളിലൂടെ. എന്തിനാണ് പിന്നെ അദ്ദേഹം സ്വന്തം ചിത്രങ്ങള്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഹിന്ദു വിരുദ്ധനും, ദേശവിരുദ്ധനുമായ ആമിറിന്റെ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് നല്ലൊരു ശതമാനം ആരാധകരും പറയുന്നത്. ചിലര്‍ ഷാരൂഖ് ഖാനെയും ലക്ഷ്യമിടുന്നുണ്ട്. ലാല്‍ സിംഗ് ഛദ്ദയോ പത്താനോ നല്ലതോ ചീത്തയോ ആയാലും ഞാനത് കാണില്ലെന്ന് ജയ്ദീപ് ദമേലിയ പറയുന്നു. ഹിന്ദുക്കളെ വെറുക്കുന്ന ടീമാണ് ആ ചിത്രം എടുക്കുന്നതെന്നും ദമേലിയ ആരോപിച്ചു.

ആമിര്‍ ഖാന്‍ ഇന്ത്യ വിട്ട് പോകട്ടെ, എന്തിനാണ് ഇവിടെ ചിത്രം ഇറക്കുന്നത്. ഇന്ത്യ അസഹിഷ്ണുതാവാദികളാണെന്നും ബിജെപി എംഎല്‍എ പരാഗ് ഷാ ട്വീറ്റ് ചെയ്തു. അതേസമയം വിവാദത്തോടെ ആമിര്‍ പ്രതികരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ബഹിഷ്‌കരണ ആഹ്വാനത്തെ അദ്ദേഹം തള്ളി. ചിലര്‍ ബോളിവുഡിനെയും ലാല്‍ സിംഗ് ഛദ്ദയെയും ബഹിഷ്‌കരിക്കണമെന്ന് പറയുമ്പോള്‍ ശരിക്കും വേദനിക്കുന്നുവെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ചിലര്‍ പറയുന്നത് ഞാന്‍ ഇന്ത്യയെ ഇഷ്ടപ്പെടുന്നില്ലെന്നാണ്. അത് കൂടുതല്‍ വേദനിപ്പിക്കുന്നു. ഇത് തീര്‍ത്തും അസത്യമാണ്. ചിലര്‍ അങ്ങനെ കരുതുന്നത് ദൗര്‍ഭാഗ്യകരമാണ്. ദയവ് ചെയ്ത് ചിത്രം ബഹിഷ്‌കരിക്കരുത്. അതൊന്ന് കണ്ടുനോക്കുവെന്നും ആമിര്‍ പറഞ്ഞു.












Click it and Unblock the Notifications