Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്‍ കേസില്‍ വഴിത്തിരിവ്, പിന്നില്‍ കളിച്ചത് വിജയ് വര്‍ഗീയയുടെ വിശ്വസ്തന്‍, വെളിപ്പെടുത്തല്‍

മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബിജെപി നേതാക്കളിലേക്ക് കേസ് കൂടുതല്‍ അടുത്ത് കൊണ്ടിരിക്കുകയാണ്. പ്രമുഖ നേതാവ് കൈലാഷ് വിജയ് വര്‍ഗീയയുടെ വിശ്വസ്തനാണ് ആര്യന്‍ പങ്കെടുത്ത ക്രൂയിസ് കപ്പലിലെ പാര്‍ട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതെന്ന് സുനില്‍ പാട്ടീല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

കേസ് ബിജെപി നേതൃത്വത്തില്‍ നിന്നാണ് വന്നതെന്ന തെളിവുകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. അതേസമയം എന്‍സിബിയും ഈ കേസില്‍ നിരവധി പിഴവുകള്‍ വരുത്തിയെന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സമീര്‍ വാങ്കഡെയും കേസില്‍ കുരുക്കിലാണ്.

1

ബിജെപി നേതാവ് കൈലാഷ് വര്‍ഗീയയുടെ വിശ്വസ്തനും അദ്ദേഹത്തിനൊപ്പം എപ്പോഴും ഉണ്ടാവുകയും ചെയ്യുന്ന വ്യക്തിയാണ് തനിക്ക് ക്രൂയിസ് പാര്‍ട്ടിയെ കുറിച്ച് വിവരം തന്നതെന്ന് സുനില്‍ പാട്ടീല്‍ പറയുന്നു. ഒക്ടോബര്‍ രണ്ടിന് മുംബൈ തീരത്തിന് സമീപം റേവ് പാര്‍ട്ടി നടക്കുമെന്നായിരുന്നു ഇയാള്‍ തന്നോട് പറഞ്ഞതെന്നും പാട്ടീല്‍ പറയുന്നു. അതേസമയം കേസില്‍ സുനില്‍ പാട്ടീലിന്റെ പേര് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബിജെപി നേതാവ് മൊഹിത് കാംബോജ് പാട്ടീലാണ് കേസിന്റെ സൂത്രധാരനെന്ന് പറഞ്ഞിരുന്നു. എന്‍സിപി നേതാക്കളുമായി ഇയാള്‍ ബന്ധമുണ്ടെന്ന വരെ കാംബോജ് ഉന്നയിച്ചിരുന്നു.

2

നീരജ് യാദവ് എന്ന വ്യക്തിയാണ് ക്രൂയിസ് പാര്‍ട്ടിയെ കുറിച്ച് വിവരം തന്നതെന്ന് സുനില്‍ പാട്ടീല്‍ പറയുന്നു. ബിജെപി ദേശീയ ജനറല്‍സെക്രട്ടറി കൂടിയായ കൈലാഷ് വിജയ് വര്‍ഗീയയുടെ വിശ്വസ്തനാണ് ഇയാള്‍. മനീഷ് ബനുശാലിയെയും കിരണ്‍ ഗോസാവിയെയും റേവ് പാര്‍ട്ടിയെ കുറിച്ച് അറിയിച്ചത് ഞാനാണ്. ഭോപ്പാല്‍ സ്വദേശി കൂടിയായ നീരജ് യാദവാണ് ഇതിന് സഹായിച്ചത്. അതിന് ശേഷം ബിജെപി പ്രവര്‍ത്തകനായ മനീഷ് ബനുശാലി എന്‍സിബിയെ വിവരം അറിയിക്കുകയായിരുന്നു. തനിക്ക് ഇതുമായി ബന്ധപ്പെട്ട് അറിയാവുന്നത് ബനുശാലിയെ മാത്രമാണെന്നും പാട്ടീല്‍ പറഞ്ഞു. അതേസമയം കിരണ്‍ ഗോസാവിയെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

3

തന്നെ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു മനീഷ് ബനുശാലി. അതും നിര്‍ബന്ധപൂര്‍വമായിരുന്നു ഇത്. തന്നെ അവര്‍ ഒരുപാട് മര്‍ദിച്ചു. ദില്ലിയിലെ ഹോട്ടലില്‍ വെച്ചായിരുന്നു ഭീഷണിയും മര്‍ദനവും. തനിക്ക് ആര്യന്‍ അറസ്റ്റിലായ കേസുമായി ബന്ധമില്ല. അതില്‍ ഞാന്‍ നേരിട്ട് ഇടപെട്ടിട്ടില്ല. മനീഷ് ബനുശാലിയെ സാം ഡിസൂസയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സുനില്‍ പാട്ടീല്‍ പരയുന്നു. അതേസമയം കേസില്‍ ആര്യനെ രക്ഷിക്കാനായി ഡീലുണ്ടാക്കിയത് സാം ഡിസൂസയാണ്. സാമും മനീഷും കിരണ്‍ ഗോസാവിയും ചേര്‍ന്നാണ് എല്ലാ കാര്യങ്ങളും ചെയ്തത്. അവര്‍ ആര്യനെ പണം വാങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും സുനില്‍ പട്ടേല്‍ പറഞ്ഞു.

4

അതേസമയം നവാബ് മാലിക് കേസില്‍ നിരന്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. ഫാഷന്‍ ടിവി ഇന്ത്യയുടെ എംഡി കാഷിഫ് ഖാനെ ഇതുവരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരിക്കുന്നത്. ഇയാള്‍ ആര്യന്‍ അറസ്റ്റിലായ അതേ കപ്പലില്‍ ഉണ്ടായിരുന്നു. കാഷിഫാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ആര്യനെ അറസ്റ്റ് ചെയ്യാമെങ്കില്‍ എന്തുകൊണ്ടാണ് കാഷിഫിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിന് കാരണം. മയക്കുമരുന്ന് ഉപയോഗത്തിനായുള്ള ചുരുളുകള്‍ കാഷിഫ് ഖാന്റെ കൈവശമാണ് ഉണഅടായിരുന്നത്. അങ്ങനെ ഒരാള്‍ എന്തുകൊണ്ട് അറസ്റ്റിലായില്ലെന്നും നവാബ് മാലിക് ചോദിച്ചു. മഹാരാഷ്ട്രയ്‌ക്കെതിരായ ഗൂഢാലോചനയാണ് എന്‍സിബി നടത്തിയതെന്ന് മാലിക് ആരോപിച്ചു.

5

ഇതേ കാഷിഫ് ഖാന്‍ മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖിനെ ക്രൂയിസ് ഷിപ്പിലെ പാര്‍ട്ടിക്ക് വരാനായി നിര്‍ബന്ധിച്ച് കൊണ്ടേയിരുന്നിരുന്നു. എന്നാല്‍ അസ്ലം ആ പാര്‍ട്ടിക്ക് പോയില്ല. ഇത് ശരിക്കും മഹാരാഷ്ട്ര സര്‍ക്കാരിനെ കുടുക്കാനും ജനത്തിന് മുന്നില്‍ നാണം കെടുത്താനുമുള്ള പ്ലാനായിരുന്നു. ആ ഗൂഢാലോചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സാം ഡിസൂസയും എന്‍സിബി ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണവും മാലിക് പുറത്തുവിട്ടു. സാം ഡിസൂസ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായവേണ്ടതാണ്. ഇയാളുടെ പേരില്‍ ഇടപാടുകള്‍ നടന്നതായി കാണുന്നുണ്ട്. നോട്ടീസുകള്‍ നല്‍കിയിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരിക്കുന്നത്. ഹവാല ഇടപാടിലൂടെയാണ് സാം ഡിസൂസയ്ക്ക് പണം ലഭിച്ചതെന്നും നവാബ് മാലിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+