രാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ രാഷ്ട്രീയം കളിക്കുമായിരുന്നോ? ബിജെപിയെ പരിഹസിച്ച് ഉദ്ധവ്
മുംബൈ: ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിയുടെ കൈവശം ഉണ്ടെന്ന് ആരും ധരിക്കേണ്ടെന്ന് ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വവും ചേര്‍ത്ത് കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ സാധിക്കുമെന്ന് ബിജെപിക്ക് കാണിച്ച് കൊടുത്തത് ബാല്‍ താക്കറെയാണെന്നും ഉദ്ധവ് പറഞ്ഞു. ശിവസേന എപ്പോഴും ഹിന്ദുത്വം മുറുകെ പിടിക്കുന്നവരാണ്. ബിജെപിയെ പോലെ പല പേരുകളിലും പല പ്രത്യയശാസ്ത്രങ്ങളിലുമല്ല ഞങ്ങള്‍ അറിയപ്പെടുന്നതെന്നും ഉദ്ധവ് പറഞ്ഞു. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി ശരിക്കും ബുദ്ധിമുട്ടിലായേനേ, അവര്‍ക്ക് രാഷ്ട്രീയം കളിക്കാന്‍ മറ്റൊരു കാര്യവുമില്ലെന്നും ഉദ്ധവ് പറഞ്ഞു. ഞങ്ങള്‍ ബിജെപിയെ മാത്രമാണ് കൈവിട്ടത്. ബഹിന്ദുത്വം ഞങ്ങള്‍ കൈവിട്ടിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞു.

ഏപ്രില്‍ 12ന് നടക്കുന്ന കോലാപൂര്‍ നോര്‍ത്ത് സീറ്റിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജയശ്രീ ജാദവിന് വേണ്ടി പ്രചാരണത്തിന് വന്നതായിരുന്നു ഉദ്ധവ്. ഈ മണ്ഡലത്തില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നായിരുന്നു ശിവസേന മുമ്പ് മത്സരിച്ചത്. 2019ല്‍ ശിവസേന നോമിനി സഖ്യമുണ്ടായിട്ടും ഇവിടെ തോറ്റത് ബിജെപി കാരണമാണെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി രഹസ്യ സഖ്യമുണ്ടാക്കിയോ എന്ന് താന്‍ അദ്ഭുതപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ബിജെപി എന്തായാലും ഹിന്ദുത്വത്തിന്റെ പേറ്റന്റ് നിങ്ങളുടെ കൈയ്യിലാണെന്ന് കരുതേണ്ടെന്നും ഉദ്ധവ് പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ തുടര്‍ച്ചയായി എംവിഎ സഖ്യത്തെ ടാര്‍ഗറ്റ് ചെയ്യുന്നതിനിടയിലാണ് ഉദ്ധവിന്റെ മറുപടിയെത്തിയത്.
രാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ എന്ത് വിഷയം രാഷ്ട്രീയത്തില്‍ ബിജെപി ഉന്നയിക്കുമായിരുന്നു. ബിജെപിക്ക് വിഷയത്തിന്റെ വലിയ ദാരിദ്ര്യമുണ്ട്. അവര്‍ക്ക് മതം പറയാനും, വിദ്വേഷം വളര്‍ത്താനുമാണ് അറിയുകയെന്നും ഉദ്ധവ് പറഞ്ഞു. 2014ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ട് കോലാപൂര്‍ നോര്‍ത്തില്‍ 2019വ്ഡ വര്‍ധിച്ചിരുന്നു. അതാണ് ശിവസേന നോമിനിയുടെ തോല്‍വിക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വോട്ട് എങ്ങോട്ടാണ് പോയത്. കോണ്‍ഗ്രസുമായി രഹസ്യ ബന്ധം നിങ്ങള്‍ക്കുണ്ടായിരുന്നോ എന്നും ഉദ്ധവ് ചോദിക്കുന്നു. ബാല്‍ താക്കറെയെ ബിജെപി ഇത്രയധികം ബഹുമാനിക്കുന്നുണ്ടെങ്കില്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിടുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നും ഉദ്ധവ് ചോദിച്ചു.
ബിജെപി എന്തുകൊണ്ട് പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ട് പോകുന്നതെന്നും ഉദ്ധവ് ചോദിച്ചു. അഗാഡി സര്‍ക്കാര്‍ ഭരണത്തില്‍ അല്ല പിന്നില്‍ നില്‍ക്കുന്നത്. പക്ഷേ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഞങ്ങള്‍ പിന്നിലാണെന്നും ഉദ്ധവ് പറയുന്നു. ബിജെപിക്ക് 2014ല്‍ 40000 വോട്ടുകള്‍ കോലാപൂര്‍ നോര്‍ത്തിലുണ്ടായിരുന്നു. അത് 2019ല്‍ എവിടെ പോയി. കോണ്‍ഗ്രസിലേക്കാണോ ഈ വോട്ടുകള്‍ പോയത്. ആരാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുക. ശിവസേന രാഷ്ട്രീയ ഏറ്റവും പരസ്യമായിട്ടാണ് കളിക്കുന്നത്. അല്ലാതെ പിന്നില്‍ നിന്ന് കുത്തില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. കോലാപൂര്‍നോര്‍ത്തി നേരത്തെ കോണ്‍ഗ്രസിന്റെ ചന്ദ്രകാന്ത് ജാദവ് ശിവസേനയുടെ രാജേഷ് ക്ഷീര്‍സാഗറിനെയാണ് പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications