ഏക്‌നാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റി, ഹിന്ദുത്വത്തെ വഞ്ചിക്കില്ലെന്ന് മറുപടി
മുംബൈ: വിമത നീക്കത്തിന് പിന്നാലെ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരെ നടപടിയുമായി ശിവസേന. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് എന്ന പദവിയില്‍ നിന്നും അദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്. ഷിന്‍ഡെ തിരിച്ചുവരില്ലെന്നാണ് ഇതോടെ ഉറപ്പാകുന്നത്. അതേസമയം ട്വീറ്റിലൂടെ കുറിക്ക് കൊള്ളുന്ന മറുപടിയും ഷിന്‍ഡെ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ബാലാസാഹേബിന്റെ കടുത്ത അനുയായികളാണ് ശിവസൈനികരാണ്. ബാലാസാഹേബാണ് ഞങ്ങളെ ഹിന്ദുത്വം പഠിപ്പിച്ചത്. അധികാരത്തിന് വേണ്ടി ഞങ്ങള്‍ ഒരിക്കലും വഞ്ചിക്കില്ല. ബാലാസാഹേബിന്റെ ധര്‍മവീര്‍ ചിന്തകളും ആനന്ദ് ദിഗെ പകര്‍ന്ന് തന്ന അറിവുകളും ഒരിക്കലും ഞങ്ങള്‍ മറക്കില്ലെന്നും ഏക്‌നാഥ് ഷിന്‍ഡെ കുറിച്ചു.

എംഎല്‍എമാരെ അണിനിരത്ത് ഒരു പരേഡിനാണ് ശിവസേനയുടെ ശ്രമം. ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ശിവസേന ഭവനിലാണ് ഇവരുടെ പരേഡുണ്ടാവുക. ഉദ്ധവ് താക്കറെയെ കണ്ട ശേഷം അക്കാര്യം നടന്നേക്കാം. കോണ്‍ഗ്രസും എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പകരം അജയ് ചൗധരിയെയാണ് പുതിയ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എവിടെ നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്ല. പക്ഷേ രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
ഏക്‌നാഥ് ഷിന്‍ഡെയുമായി ശിവസേന ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം ചേരാനാണ് ഷിന്‍ഡെയുടെ പ്ലാനെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇന്ന് രാവിലെയോടെയാണ് മഹാരാഷ്ട്രയില്‍ വിവാദം ശക്തമായത്. ഉദ്ധവ് താക്കറെയ്ക്ക് പഴയ പോലെ പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയായി മാറിയെന്നാണ് വിലയിരുത്തല്‍. ശസ്ത്രക്രിയക്ക് ശേഷം ഉദ്ധവ് മറ്റ് നേതാക്കളെ കൂടുതലായി വിശ്വസിച്ചിരുന്നു. അത് ഷിന്‍ഡെയ്ക്ക് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസരമായി മാറുകയായിരുന്നു. അതേസമയം പത്തിലധികം പേരെ ഷിന്‍ഡെയുടെ കൂടാരത്തില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ സാധിച്ചാല്‍ വീണ്ടും വഴിത്തിരിവുകളുണ്ടാവാം.
ബിജെപിയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള എംഎല്‍എ സൂറത്തിലെ റിസോര്‍ട്ടിലെത്തിയിട്ടുണ്ട്. ഇയാള്‍ ഏക്‌നാഥ് ഷിന്‍ഡെയെ കാണുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ അത് ബിജെപി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാരുണ്ടാക്കും. എംഎഎല്‍എമാരെ അഹമ്മദാബാദിലേക്ക് മാറ്റാനാണ് ബിജെപിയുടെ ശ്രമം. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് പാര്‍ട്ടിയില്‍ കലാപമുണ്ടാക്കിയതെങ്കില്‍ ബിജെപി അത് ഓഫര്‍ ചെയ്യുമോ എന്നാണ് അറിയാനുള്ളത്. സാധ്യത കുറവാണ്. പക്ഷേ ദേവേന്ദ്ര ഫട്‌നാവിസുമായി വളരെ അടുപ്പം ഷിന്‍ഡെയ്ക്കുണ്ട്.












Click it and Unblock the Notifications