Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ കുടുംബത്തെ അവര്‍ വേട്ടയാടി, ഒരിക്കലും അവര്‍ക്കൊപ്പമുണ്ടാവില്ല, ബിജെപി ബന്ധമില്ലെന്ന് ഉദ്ധവ്

മുംബൈ: ബിജെപിയുമായി ചേരാന്‍ ഏക്‌നാഥ് ഷിന്‍ഡെ സമ്മര്‍ദം തുടരുന്നതിനിടെ നിലപാട് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബിജെപിയുമായി ഇനിയൊരു സൗഹൃദമില്ലെന്ന് ഉദ്ധവ് വ്യക്തമാക്കി. ഷിന്‍ഡെയ്ക്കുള്ള മറുപടി കൂടിയാണ് ഉദ്ധവ് നല്‍കിയിരിക്കുന്നത്. ബിജെപിയുമായി ഇനിയൊരു ഒത്തുതീര്‍പ്പിനുമില്ല. അവരുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ചേരാനുമില്ല. താനൊരിക്കലും ഇനി ബിജെപിയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല. തന്റെ കുടുംബത്തെയും തന്നെയും വ്യക്തിപരമായി ആക്രമിച്ചവരാണ് അവര്‍. ബിജെപിയോട് ക്ഷമിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. ശിവസേന ബിജെപിക്കൊപ്പം പോകില്ലെന്നാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

1

ശിവസേനയുടെ ജില്ലാ അധ്യക്ഷന്മാരുമായി സംസാരിക്കവേയാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കിയത്. ചില എംഎല്‍എമാര്‍ എന്നെ വല്ലാതെ സമ്മര്‍ദത്തിലാക്കി. ബിജെപിയുമായി ചേരാന്‍ വേണ്ടിയായിരുന്നു അത്. എന്നാല്‍ മാതോശ്രീയെയും എന്റെ കുടുംബത്തെയും ആക്രമിച്ചവരുമായി ഒരിക്കലും ഇനി സഖ്യമുണ്ടാക്കില്ല. ഞാന്‍ ഒരുപക്ഷേ ശാന്തനായിരിക്കും. എന്നാല്‍ ഒരിക്കലും ദുര്‍ബലനല്ലെന്നും ഉദ്ധവ് പറഞ്ഞു. വിമത എംഎല്‍എമാരും ഷിന്‍ഡെയും ഒരുപോലെ ആവശ്യപ്പെട്ടത് ബിജെപിയുമായി ചേരണമെന്നാണ്. എന്‍സിപിയും കോണ്‍ഗ്രസും പ്രത്യയശാസ്ത്രപരമായി രണ്ട് കോണുകളില്‍ നില്‍ക്കുന്നവരാണെന്നും വിമതര്‍ കുറ്റപ്പെടുത്തിയിരുന്നു.

ശിവസേനയ്‌ക്കൊപ്പം നിന്നവര്‍ ഇപ്പോള്‍ ദുരാഗ്രഹികളായി മാറിയിരിക്കുകയാണ്. അവരുടെ ആഗ്രഹങ്ങള്‍ പതിന്മടങ്ങായി വര്‍ധിച്ചെന്നും ഉദ്ധവ് പറഞ്ഞു. എനിക്ക് അവരുടെ ആഗ്രങ്ങള്‍ പൂര്‍ത്തീകരിക്കാനാവില്ല. അവര്‍ പോകട്ടെ എന്നും ഉദ്ധവ് വ്യക്തമാക്കി. പാര്‍ട്ടിയോട് കൂറ് പ്രഖ്യാപിച്ചവരാണ് വിമതര്‍. പക്ഷേ ആവശ്യം വന്നപ്പോള്‍ അവര്‍ പാര്‍ട്ടിയെ കൈവിട്ടു. വികസന ഫണ്ടുകള്‍ ഇവരുടെ മണ്ഡലങ്ങള്‍ക്കായി നല്‍കിയില്ലെന്ന വാദങ്ങളൊക്കെ കെട്ടുകഥകളാണെന്നും ഉദ്ധവ് പറഞ്ഞു. ചില എംഎല്‍എമാര്‍ നേരത്തെ പറഞ്ഞിരുന്നത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയാലും ശിവസേന വിടില്ലെന്നാണ്. അവരൊക്കെ പോയി കഴിഞ്ഞു. പോകുന്നവര്‍ പോകട്ടെയെന്നും ഉദ്ധവ് പറഞ്ഞു.

ഫണ്ടുകള്‍ കിട്ടുന്നില്ലെന്ന് കുറേ പേര്‍ പരാതി പറഞ്ഞ് കണ്ടു. എല്ലാവര്‍ക്കും തുല്യമായിട്ടാണ് ഫണ്ടുകള്‍ നല്‍കുന്നത്. മുമ്പ് പാര്‍ട്ടിയില്‍ വിമത നീക്കമുണ്ടായിട്ടും, ശിവസേന രണ്ട് തവണ അധികാരത്തിലെത്തി. രണ്ട് തവണയും ഇവര്‍ക്ക് മികച്ച പദവികള്‍ തന്നെ നല്‍കിയിരുന്നു. ഞാനാണ് യഥാര്‍ഥ ശിവസേനയുടെ പിന്തുടര്‍ച്ചാവകാശി. പാര്‍ട്ടി എന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. എംഎല്‍എമാരെ നിങ്ങള്‍ കൊണ്ട്‌പൊയ്‌ക്കോളൂ. എന്നാല്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കും. പാര്‍ട്ടി വിട്ട് പോയവരൊന്നും ഇനി എന്റേതല്ല. യഥാര്‍ത്ഥ ശിവസേന എനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് വ്യക്തമാക്കി. നിര്‍ണായക വകുപ്പുകളാണ് ഷിന്‍ഡെയ്ക്ക് നല്‍കിയത്. നഗര വികസ വകുപ്പ് മുഖ്യമന്ത്രിയാണ് കൈവശം വെക്കാറുള്ളത്. അതും ഷിന്‍ഡെയ്ക്കാണ് നല്‍കിയതെന്നും ഉദ്ധവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+