• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏക്‌നാഥ് ഷിന്‍ഡെ നിര്‍ത്തുന്നില്ല, ഉദ്ധവിന് അടുത്ത പണി, 66 കൗണ്‍സിലര്‍മാര്‍ ഷിന്‍ഡെ ക്യാമ്പില്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണം പിടിച്ചിട്ടും രാഷ്ട്രീയ കളികള്‍ അവസാനിപ്പിക്കാതെ ഏക്‌നാഥ് ഷിന്‍ഡെ. ഉദ്ധവ് താക്കറെ പക്ഷത്തിനൊപ്പമുള്ള 66 കൗണ്‍സിലര്‍മാര്‍ ഷിന്‍ഡെ പക്ഷത്തേക്ക് മാറിയിരിക്കുകയാണ്. ശിവസേനയുടെ കോട്ടയായ താനെയില്‍ നിന്നാണ് ഈ കൂറുമാറ്റം. മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക് മാറിയ അതേ രീതിയാണിത്. അതേസമയം ബിഎംസി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കം. വന്‍ തിരിച്ചടിയാണ് ഉദ്ധവ് നേരിട്ടിരിക്കുന്നത്. ബാലാസാഹേബ് താക്കറെയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശികള്‍ തങ്ങളാണെന്ന് ഷിന്‍ഡെ ക്യാമ്പ് പറയുന്നു. പാര്‍ട്ടി ചിഹ്നത്തിനായും ഷിന്‍ഡെ പക്ഷം പോരാട്ടം നടത്തുന്നുണ്ട്.

ഗുരുതരാവസ്ഥയിലാണോ? രോഗാവസ്ഥ വെളിപ്പെടുത്തി നടന്‍ ശ്രുതി ഹാസന്‍, ഇത് എല്ലാ സ്ത്രീകള്‍ക്കും വരാം...ഗുരുതരാവസ്ഥയിലാണോ? രോഗാവസ്ഥ വെളിപ്പെടുത്തി നടന്‍ ശ്രുതി ഹാസന്‍, ഇത് എല്ലാ സ്ത്രീകള്‍ക്കും വരാം...

ഇനി ബിഎംസി കൂടി പിടിക്കുകയാണ് ഷിന്‍ഡെ പക്ഷം ലക്ഷ്യമിടുന്നത്. അതിലൂടെ പൂര്‍ണമായും ഉദ്ധവ് പക്ഷത്തെ തകര്‍ക്കാന്‍ സാധിക്കും. ശിവസേന പൂര്‍ണമായും തന്റെ കൈപിടിയില്‍ ഒതുക്കാനും ഷിന്‍ഡെയ്ക്ക് സാധിക്കും. അതിലുപരി ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള തദ്ദേശ സ്ഥാപനമാണ് ബ്രിഹാണ്‍ മുംബൈ കോര്‍പ്പറേഷന്‍. ആര് അവിടെ ഭരണം നേടുന്നുവോ അവര്‍ മുംബൈ ഭരിക്കുമെന്നാണ് കാലങ്ങളായുള്ള വിശ്വാസം. ഇത്രയും കാലം അത് ശിവസേനയ്‌ക്കൊപ്പമായിരുന്നു. അത് കൈവിടാതിരിക്കാന്‍ ഉദ്ധവ് ശ്രമിക്കുന്നുണ്ടായിരുന്നു. ഉദ്ധവിനെ കൂടുതല്‍ ദുര്‍ബലനാക്കി ബിഎംസി പിടിക്കാനാണ് ഷിന്‍ഡെ ക്യാമ്പിന്റെ ശ്രമം.

ബിഎംസിയില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും. ഇതുവരെ തിയതി പ്രഖ്യാപിച്ചിട്ടില്ല. നവംബറില്‍ തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. അതിന് മുമ്പ് പരമാവധി കരുത്ത് നേടാനാണ് ഷിന്‍ഡെ പക്ഷത്തിന്റെ ശ്രമം. ഉദ്ധവ് പക്ഷത്തെ എംഎല്‍എമാരെ മുഴുവന്‍ അയോഗ്യരാക്കാനുള്ള നീക്കത്തിലാണ് ഏക്‌നാഥ് ഷിന്‍ഡെ. അതിന് സ്പീക്കര്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അതാണ് വിശ്വാസ വോട്ടെടുപ്പില്‍ ഉദ്ധവ് പക്ഷത്തിനൊപ്പം നിന്നവരെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. 42 ശിവസേന എംഎല്‍എമാരാണ് ഷിന്‍ഡെയെ പിന്തുണയ്ക്കുന്നത്. അതേസമയം ഉപമുഖ്യമന്ത്രി പദം ദേവേന്ദ്ര ഫട്‌നാവിസിനാണ് നല്‍കിയിരിക്കുന്നത്. ഇതിനെല്ലാം പിന്നില്‍ കളിക്കുന്നത് ബിജെപിയാണ്.

നിലവില്‍ ശിവസേന കഴിഞ്ഞാല്‍ ബിഎംസിയില്‍ ഏറ്റവും വലിയ കക്ഷി ബിജെപിയാണ്. ഷിന്‍ഡെ പക്ഷം കൂടി വരുമ്പോള്‍ ബിഎംസി പിടിക്കാനാവുമെന്നാണ് ഫട്‌നാവിസ് കരുതുന്നത്. മുംബൈ കൈവിട്ടാല്‍ അതോടെ ശിവസേന ഫിനിഷാവുമെന്ന് ഫട്‌നാവിസിന് അറിയാം. എന്നാല്‍ ഉദ്ധവ് താക്കറെയെ മുംബൈ ജനതയ്ക്ക് വലിയ വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ വൈകാരികമായ പ്രസംഗങ്ങള്‍ ഇതിനോടകം ജനങ്ങള്‍ സ്വീകരിച്ച് കഴിഞ്ഞതാണ്. ശിവസേനയുടെ കോട്ടകളിലെല്ലാം ഉദ്ധവിനൊപ്പമാണ് അവര്‍ എന്നാണ് പറയുന്നത്. ഇത് തകര്‍ക്കാന്‍ വേണ്ടിയാണ് കൗണ്‍സിലര്‍മാരെ ഷിന്‍ഡെ ചാക്കിട്ട് പിടിക്കുന്നത്. ഉദ്ധവിന്റെ വിശ്വസ്തന്‍ മിലിന്ദ് നവരേക്കര്‍ കൂറുമാറുമോ എന്നാണ് ശിവസേന ക്യാമ്പിലെ ആശങ്ക.

പിസി ജോര്‍ജിന്റെ ഭാര്യയുടെ ഉഗ്രശാപമേറ്റു? കൊന്തയുടെ പവര്‍, പിണറായി സര്‍ക്കാരിന് ആദ്യ നഷ്ടംപിസി ജോര്‍ജിന്റെ ഭാര്യയുടെ ഉഗ്രശാപമേറ്റു? കൊന്തയുടെ പവര്‍, പിണറായി സര്‍ക്കാരിന് ആദ്യ നഷ്ടം

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  English summary
  maharashtra politics: 66 corporators from thane civic body joins shinde camp, uddhav face setback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X