കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തരം എന്‍സിപിയുടെ കൈവശം, എംഎല്‍എമാര്‍ മുങ്ങിയത് അറിഞ്ഞില്ല, കട്ടക്കലിപ്പില്‍ ശരത് പവാര്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ വിമത നീക്കത്തില്‍ അടിപതറി നില്‍ക്കുകയാണ് മഹാവികാസ് അഗാഡി സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് വലിയൊരു വീഴ്ച്ച സംഭവിച്ചതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം വലിയ കാരണമായിരിക്കുന്നത്. എന്‍സിപി അധ്യക്ഷന്‍ ആ വീഴ്ച്ചയില്‍ കടുത്ത ദേഷ്യത്തിലാണ്. സ്വന്തം മന്ത്രിമാരെയും വിശ്വസ്തരെയുമെല്ലാം അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്.

ശരത് പവാര്‍ ട്രബിള്‍ഷൂട്ടര്‍; ഷിന്‍ഡെ മുഖ്യമന്ത്രിയായേക്കും? ഉദ്ധവുമായി ചര്‍ച്ചയില്‍ ഈ ഓപ്ഷനുകള്‍ശരത് പവാര്‍ ട്രബിള്‍ഷൂട്ടര്‍; ഷിന്‍ഡെ മുഖ്യമന്ത്രിയായേക്കും? ഉദ്ധവുമായി ചര്‍ച്ചയില്‍ ഈ ഓപ്ഷനുകള്‍

സംസ്ഥാന പോലീസില്‍ നിന്നുണ്ടായ ഇന്റലിജന്‍സ് വീഴ്ച്ചയാണ് എംഎല്‍എമാര്‍ കൈവിട്ട് പോകാന്‍ കാരണമായിരിക്കുന്നത്. പവാറിന്റെ ചോദ്യങ്ങളില്‍ മന്ത്രിമാര്‍ വരെ വിറച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

ആഭ്യന്തര മന്ത്രാലയത്തിന് വന്‍ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. മന്ത്രി ദിലീപ് വല്‍സെ പാട്ടീലാണെങ്കില്‍ എന്‍സിപിക്കാരനാണ്. എന്തുകൊണ്ട് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനെ, എംഎല്‍എമാരുടെ നീക്കത്തെ കുറിച്ച് മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് ചോദ്യം. സംസ്ഥാനത്തെ ഏത് സാഹചര്യവും ര ഹസ്യമായി അറിയാന്‍ ഇന്റലിജന്‍സിന് സാധിക്കാറുണ്ട്. എന്നാല്‍ വിമതര്‍ മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നത് എന്തുകൊണ്ട് കണ്ടെത്താനായില്ലെന്നാണ് ശരത് പവാര്‍ ചോദിക്കുന്നത്. കടുത്ത അതൃപ്തിയാണ് അദ്ദേഹം ആഭ്യന്തര മന്ത്രിയെ അറിയിച്ചത്.

2

എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലിനോടും അതൃപ്തി അറിയിച്ചിട്ടുണ്ട് പവാര്‍. കഴിഞ്ഞ ദിവസമാണ് വത്സെ പാട്ടീലും ജയന്ത് പാട്ടീലും മുംബൈയിലെ വീട്ടിലെത്തി പവാറിനെ കണ്ടത്. ഇന്റലിജന്‍സ് സമ്പൂര്‍ണ പരാജയമായെന്നാണ് പവാറിനെ വിലയിരുത്തല്‍. ഇത്രയുമധികം എംഎല്‍എമാരും മന്ത്രിമാരും ഗുജറാത്തിലേക്ക് പോകുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ലേ. എന്തുകൊണ്ടാണ് സര്‍ക്കാരിനെ അറിയിക്കാതിരുന്നത്. ഇതൊരു മോശം കാര്യമാണെന്നും പവാര്‍ അറിയിച്ചു.

3

പോലീസ് സംരക്ഷണയുള്ള എംഎല്‍എ മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോള്‍ പ്രത്യേക സംരക്ഷണ യൂണിറ്റ് അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. ഈ എംഎല്‍എ വിവരങ്ങള്‍ സീനിയര്‍ ഓഫീസര്‍മാരെയും അറിയിക്കും. സുരക്ഷയ്ക്കായി വരുന്ന സംഘത്തിന്റെ കൈയ്യില്‍ തോക്കുകളും ഉണ്ടാവും. നിത്യേന വിവരങ്ങള്‍ ഉദ്ധവിന് നല്‍കാറുണ്ട്. ഇതിന് പുറമേ സര്‍ക്കാരിലെ എല്ലാ കാര്യങ്ങളും ആഭ്യന്തര മന്ത്രാലയം അറിയാറുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഏക്‌നാഥ് ഷിന്‍ഡെ എപ്പോഴാണ് പോയതെന്ന് പോലും അറിയില്ല. ഇവിടെയാണ് ആഭ്യന്തര മന്ത്രാലയം പരാജയമായത്.

4

അതേസമയം വിമത എംഎല്‍എമാരില്‍ 20 പേരോളം ഇഡിയുടെ ഭീഷണി നേരിടുന്നുണ്ട്. ഇത് മാറാന്‍ വേണ്ടിയാണ് അവര്‍ പാര്‍ട്ടി വിടാന്‍ ശ്രമിക്കുന്നത്. ഇവര്‍ക്കെല്ലാം പല ബിസിനസുകളുണ്ട്. ബിജെപി ഇവരുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഇതിനാണ് ഇഡി ഉപയോഗിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം ശിവസേന നേതൃത്വവുമായി 20 എംഎല്‍എമാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു. അവര്‍ മുംബൈയിലേക്ക് തിരിച്ചുവരും, അതോടെ പ്രശ്‌നങ്ങള്‍ തീരുമെന്നും റാവത്ത് വ്യക്തമാക്കി.

5

ശിവസേനയ്ക്ക് ടെന്‍ഷനൊന്നുമില്ല. എവിടെയെങ്കിലും ഇരുന്ന് ഞങ്ങള്‍ ബാലാ സാഹേബിന്റെ അനുയായികളാണെന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. പാര്‍ട്ടി വിട്ട്‌പോയവര്‍ ബാലാസാഹേബ് ഭക്തരല്ല. യഥാര്‍ത്ഥ ഭക്തര്‍ പാര്‍ട്ടിക്കൊപ്പം അവസാന നിമിഷം വരെ നില്‍ക്കുന്നവരാണെന്നും റാവത്ത് പറഞ്ഞു. അതേസമയം എല്ലാ നേതാക്കളോടും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനായി തയ്യാറെടുക്കാനാണ് ശരത് പവാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍സിപി ഉദ്ധവിനെ പിന്തുണയ്ക്കുമെന്നും അറിയിച്ചു. ചിലരുടെ മനസ്സ് മാറി ഉദ്ധവ് ക്യാമ്പിലേക്ക് മടങ്ങി വരുമെന്നാണ് പവാര്‍ കരുതുന്നത്.

6

അതേസമയം പ്രിയങ്ക ഗാന്ധി മുംബൈയിലെത്തിയിട്ടുണ്ട്. കമല്‍നാഥിന്റെ നേതൃത്വത്തിലാണ് ഓരോ നീക്കവും കോണ്‍ഗ്രസില്‍ നടക്കുന്നത്. എല്ലാ എംഎല്‍എമാരും ഒരുമിച്ചാണ്. ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ക്ക് അനുസരിച്ച് ചുവടുവെക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭവനത്തിലാണ് തുടരെ ചര്‍ച്ചകള്‍ നടക്കുന്നത്. സീനിയര്‍ നേതാക്കളായ ഗിരീഷ് മഹാജന്‍, പ്രസാദ് ലാഡ്, ആശിഷ് ഷെല്‍ക്കര്‍ എന്നിവര്‍ ഫട്‌നാവിസിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തുന്നുണ്ട്. ഉദ്ധവ് താക്കറെയ്‌ക്കെതിരെ കടുത്ത വിമര്‍ശനം വിമതര്‍ നടത്തിയ സാഹചര്യത്തില്‍ വലിയ ഓഫറും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന.

അടിയേറ്റ് കേള്‍വി ശക്തി പോയി, 25 പവന്‍ തിരിച്ച് ചോദിച്ചതിനാണ്...പൊട്ടിക്കരഞ്ഞ് ജാസ്മിന്റെ ഉമ്മഅടിയേറ്റ് കേള്‍വി ശക്തി പോയി, 25 പവന്‍ തിരിച്ച് ചോദിച്ചതിനാണ്...പൊട്ടിക്കരഞ്ഞ് ജാസ്മിന്റെ ഉമ്മ

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
maharashtra political crisis: sharad pawar on fire mode, ask home department about intelligence failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X