എന്റെ പിതാവ് അടിമത്വം എന്താണ് പഠിപ്പിച്ചിട്ടില്ല; അമിത് ഷായ്ക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ
2014ല്‍ ബിജെപിയാണ് ശിവസേനയുമായുള്ള ബന്ധം മുറിച്ചത്. പിന്നീട് അവര്‍ ശിവസേനയുടെ സഹായം വേണ്ടി വന്നു. അന്ന് അമിത് ഷാ എന്റെ വീട്ടില്‍ വന്ന് സഹായം ചോദിച്ചുവെന്നും ഉദ്ധവ് പറഞ്ഞു.

മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേനയുടെ ഔദ്യോഗിക ചിഹ്നം ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ചതിന് പിന്നാലെ കേന്ദ്രവും ഉദ്ധവ് താക്കറെയും തമ്മില്‍ പോര്. ആരുടെയും അടിമയായിരിക്കാന്‍ തന്റെ പിതാവ് ബാല്‍ താക്കറെ പഠിപ്പിച്ചിട്ടില്ല. അദ്ദേഹം പഠിപ്പിച്ചത് അനീതിക്കെതിരെ പോരാടാനാണെന്നും ഉദ്ധവ് പറഞ്ഞു.
അമിത് ഷായ്ക്കുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. 2014ല്‍ ബിജെപിയാണ് ശിവസേനയുമായുള്ള ബന്ധം മുറിച്ചത്. പിന്നീട് അവര്‍ ശിവസേനയുടെ സഹായം വേണ്ടി വന്നു. അന്ന് അമിത് ഷാ എന്റെ വീട്ടില്‍ വന്ന് സഹായം ചോദിച്ചു. അന്ന് എനിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതാണെന്നും ഉദ്ധവ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം ഞാന്‍ ചോദിച്ചത് തന്നെ പിതാവിന് നല്‍കിയ വാക്ക് പാലിക്കുന്നതിന് വേണ്ടിയാണ്. ശിവസേനയ്ക്ക് ഒരിക്കല്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയുണ്ടാവുമെന്ന് ഞാന്‍ ബാല്‍ താക്കറെയ്ക്ക് വാക്കു കൊടുത്തിരുന്നു.

ആ സമയം അമിത് മുഖ്യമന്ത്രി പദം നല്‍കുന്നതിന് ഓകെ പറഞ്ഞതാണ്. എന്നാല്‍ ആ സമ്മതത്തിന് ശേഷം നടന്ന കാര്യങ്ങള്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ന് ഞങ്ങളുടെ കൂടെയുള്ള കുറച്ച് പേര്‍ അവരോടൊപ്പം പോയിരിക്കുകയാണ്.
എന്നാല്‍ എന്റെ പിതാവ് ഒരിക്കലും അടിമത്വം എന്നെ പഠിപ്പിച്ചിട്ടില്ല. അനീതിക്കെതിരെ പോരാടാനാണ് അദ്ദേഹം പഠിപ്പിച്ചത്.
ബിജെപിയുടെ ഹിന്ദുത്വത്തെ ഞാനൊരിക്കലും അംഗീകരിക്കില്ല. ബിജെപിയെയാണ് ഞാന്‍ ഒഴിവാക്കിയത്. അല്ലാതെ ഹിന്ദുത്വത്തെ അല്ലെന്നും ഉദ്ധവ് വ്യക്തമാക്കി. ബിജെപിയുടെ ഹിന്ദുത്വത്തെ അംഗീകരിക്കാനാവില്ല. കാരണം എന്റെ പിതാവ് പഠിപ്പിച്ച് തന്ന ഹിന്ദുത്വമല്ല അത്.
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
ഹിന്ദുത്വം ഈ രാജ്യവുമായി ബന്ധിപ്പിക്കുന്നതാണ്. ബിജെപിക്ക് ഹിന്ദുത്വമെന്നാണ് പരസ്പരമുള്ള പോരാട്ടമാണ്. കുടുംബത്തില്‍ തന്നെ കലഹമുണ്ടാക്കലാണ്. തുടര്‍ന്ന് അധികാരം പിടിക്കലാണ് അവര്‍ ലക്ഷ്യമിടുന്നത്.
അധികാരത്തില്‍ ഇരിക്കുന്നവര്‍ മാത്രമാണ് ഹിന്ദുത്വത്തിന്റെ അനുയായികള്‍ എന്നാണ് അവര്‍ കരുതുന്നത്. ഞാനല്ല ഈ സഖ്യം പൊളിച്ചത്. ബിജെപിയെ എന്നെ അതിന് നിര്‍ബന്ധിതനാക്കിയതാണ്. അവരാണ് അഗാഡി സര്‍ക്കാരിലേക്ക് എന്നെ തള്ളിയിട്ടതെന്നും ഉദ്ധവ് പറഞ്ഞു.
ചില ആളുകള്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് നേരത്തെ പോയി. ഞങ്ങളില്‍ നിന്ന് പലതും അപഹരിച്ചു. ഇപ്പോള്‍ എന്നെ സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കാനാണ് ശ്രമിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു. അവര്‍ അമ്പും വില്ലും ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തു. ഇപ്പോള്‍ ഭഗവാന്‍ ശ്രീരാമനേ ഞങ്ങള്‍ക്കൊപ്പമാണെന്നും ഉദ്ധവ് പറഞ്ഞു.












Click it and Unblock the Notifications