Get Updates
Get notified of breaking news, exclusive insights, and must-see stories!

50000 രൂപയുടെ ഷര്‍ട്ട്, 2 ലക്ഷത്തിന്റെ വാച്ച്, വാങ്കഡെയുടെ ആഢംബര ജീവിതം തുറന്നുകാണിച്ച് മാലിക്

മുംബൈ: സമീര്‍ വാങ്കഡെയുടെ സഹോദരിയും ജയിലിലായ മയക്കുമരുന്ന് വില്‍പ്പനക്കാരനും തമ്മിലുള്ള ചാറ്റുകള്‍ പുറത്തുവിട്ട് നവാബ് മാലിക്. 50000 രൂപ വിലയുള്ള ഷര്‍ട്ടുകളും, രണ്ട് ലക്ഷം വില വരുന്ന വാച്ചുകളുമാണ് വാങ്കഡെ ഉപയോഗിക്കുന്നതെന്ന് മാലിക് പറഞ്ഞു. വളരെ ആഢംബരമായ ജീവിതമാണ് വാങ്കഡെ നയിച്ച് കൊണ്ടിരുന്നതെന്നും ഇയാളുടെ സഹോദരി യസ്മീന്റെ വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാണെന്ന് മാലിക് പറയുന്നു. സമീര്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് പറയുന്നു. അങ്ങനെയുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഇത്രും ആര്‍ഭാടം നിറഞ്ഞ ജീവിതരീതി സാധ്യമാകുന്നതെന്നും മാലിക് ചോദിച്ചു.

1

സമീര്‍ വാങ്കഡെയുടെ ജീവിതരീതി ഒരു സാധാരണക്കാരന് സാധ്യമാകുന്നതല്ല. പലരില്‍ നിന്നായി തട്ടിയെടുത്ത തുകയാണ് ആഢംബര ജീവിതത്തിനായി സമീര്‍ ഉപയോഗിക്കുന്നതെന്നും നവാബ് മാലിക് പറയുന്നു. ഒരു സ്വകാര്യ സേനയെ തന്നെയുണ്ടാക്കി ആളുകളെ കേസില്‍ കുടുക്കുകയാണ് സമീര്‍ വാങ്കഡെ. അവരില്‍ നിന്ന് എന്നിട്ട് പണം തട്ടിയെടുക്കും. കോടികളാണ് ഇങ്ങനെ തട്ടിയെടുത്തത്. സുഷാന്ത് സിംഗ് രജ്പുത്തിന്റെ കേസ് തന്നെ 14 മാസമായി നടക്കുന്നു. ഇതുവരെ അന്വേഷണം അവസാനിച്ചിട്ടില്ല. ഈ കാലയളവില്‍ ആയിരക്കണക്കിന് കോടികളാണ് സമീര്‍ വാങ്കഡെ തട്ടിയെടുത്തതെന്നും മാലിക് പറഞ്ഞു.

അതേസമയം ഒരു മയക്കുമരുന്ന വില്‍പ്പനക്കാരന്‍ തന്റെ സഹോദരി യസ്മീനെ സമീപിച്ചിരുന്നു. അത് നിയമപരമായ സഹായത്തിനായിരുന്നു. എന്നാല്‍ കേസ് അവര്‍ ഏറ്റെടുത്തില്ല. അയാള്‍ തന്നെയും സഹോദരിയെയും കുടുക്കാനാണ് ശ്രമിച്ചത്. ഇയാള്‍ പിന്നീട് അറസ്റ്റിലായെന്നും വാങ്കഡെ പറഞ്ഞു. ഈ വര്‍ഷം ഇതേ വ്യക്തി ഒരു ഇടനിലക്കാരനെ ഉപയോഗിച്ചാണ് ഞങ്ങളെ കുടുക്കാന്‍ നോക്കിയത്. മുംബൈ പോലീസിന് ഇയാള്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം മയക്കുമരുന്ന് മാഫിയയാണെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.

അതേസമയം നവാബ് മാലിക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമീറിന്റെ സഹോദരി യസ്മീന്‍ പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിനോടും നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിക്കും. കോടതി തുറന്നാല്‍ നടപടിയുമായി മുന്നോട്ട് പോകും. തന്റെ പ്രതിച്ഛായക്ക് കോട്ടം വന്നുവെന്നും യസ്മീന്‍ പറഞ്ഞു. തന്നെ ലേഡി ഡോണ്‍ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. സമീര്‍ വാങ്കഡെയുടെ ഗ്യാംഗിന്റെ ഭാഗമാണ് താന്‍ എന്നാണ് നവാബ് മാലിക് പറയുന്നത്. പണം തട്ടിയെടുത്തുവെന്നും ആരോപിക്കുന്നു. ഇതിനെല്ലാം കോടതിയയില്‍ മറുപടി പറയേണ്ടി വരും. നടപടിയുമായി മുന്നോട്ട് പോകും. തന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുമെന്നും യസ്മീന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+