ഷാരൂഖിന്റെ പിറന്നാള്‍ മന്നത്തില്‍ അല്ല, ആര്യനൊപ്പം മറ്റൊരിടത്ത്, പാര്‍ട്ടികള്‍ ഒഴിവാക്കി ബോളിവുഡ്

മുംബൈ: ആര്യന്‍ ഖാന് ജാമ്യം കിട്ടി രണ്ട് ദിവസം കഴിഞ്ഞതോടെ മന്നത്തില്‍ സന്തോഷം നിറയുന്നു. ഷാരൂഖ് ഖാന്‍ പിറന്നാള്‍ ദിനം ഇതിന് മുമ്പൊന്നും ആഘോഷിക്കപ്പെടാത്ത തരത്തിലാണ് ആഘോഷിക്കുന്നത്. അതേസമയം ആര്യനെ ഷാരൂഖ് മന്നത്തില്‍ നിന്ന് കുറച്ച് ദിവസം മാറ്റിനിര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ആര്യനെ മാറ്റുന്നത് ഗൗരിയുടെ കൂടെ നിര്‍ദേശം പരിഗണിച്ചാണ്.

ആര്യന്റെ ആരോഗ്യനിലയില്‍ ഗൗരി കടുത്ത ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡോക്ടര്‍മാരുമായിട്ടെല്ലാം വിശദമായ വിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് ഗൗരി. ദിനചര്യകളിലെല്ലാം മാറ്റം വരുമെന്നാണ് സൂചന.

1

ഷാരൂഖ് ഖാന്‍ നവംബര്‍ രണ്ടിനാണ് പിറന്നാല്‍ ആഘോഷിക്കുന്നത്. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആഘോഷങ്ങളില്‍ മാറ്റമുണ്ടാവും. ആര്യന്റെ അറസ്‌റ്റോടെയുണ്ടായ ആഘാതങ്ങളില്‍ നിന്ന് പൂര്‍ണമായും കരകയറാന്‍ ഷാരൂഖിന് സാധിച്ചിട്ടില്ല. മന്നത്തില്‍ ആ വിഷാദം ഇപ്പോഴുമുണ്ട്. എന്നാല്‍ ആര്യന് ജാമ്യം ലഭിച്ചത് ആഘോഷിക്കാനുള്ളതാണെന്ന് ഷാരൂഖും ഗൗരിയും കരുതുന്നു. മന്നത്തില്‍ ദീപങ്ങള്‍ തെളിഞ്ഞത് അതിന്റെ ഭാഗമായിരുന്നു. ഗൗരി ഖാന്റെ 51ാം പിറന്നാള്‍ ഒക്ടോബര്‍ എട്ടിനായിരുന്നു ആര്യന് അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായിരുന്നില്ല. ആ സമയം ജയിലില്‍ ആയിരുന്നു ആര്യന്‍.

2

ഗൗരിയുടെ പിറന്നാള്‍ നഷ്ടമായതിന് ഷാരൂഖിന്റെ പിറന്നാള്‍ ഗംഭീരമാക്കി പ്രായശ്ചിത്തം ചെയ്യാനാണ് ഷാരൂഖിന്റെ പ്ലാന്‍. പിറന്നാള്‍ ആഘോഷം മന്നത്തിലായിരിക്കില്ല. അലിബാഗിലെ ഫാം ഹൗസിലായിരിക്കും ഇത്തവണ ആഘോഷങ്ങള്‍ നടക്കുക. എന്നാല്‍ അലിബാഗിലെ ആഘോഷങ്ങള്‍ക്ക് ഷാരൂഖ് അന്തിമ അനുമതി നല്‍കിയിട്ടില്ല. പക്ഷേ മന്നത്തില്‍ തുടരാനുള്ള ഓപ്ഷനും ഷാരൂഖ് പരിഗണിക്കുന്നുണ്ട്. പ്രധാനമായി അലിബാഗിലേക്കുള്ള യാത്രയാണ് ഷാരൂഖിന് തടസ്സമായി മാറുന്നത്. അലിബാഗിലെത്താന്‍ മുംബെയിലെ കൊളാബ വഴിയുള്ള ജെട്ടിയിലൂടെ വേണം സഞ്ചരിക്കാന്‍. ആ വഴി തിരഞ്ഞെടുത്താല്‍ പാപ്പരാസികളുടെ ശല്യം രൂക്ഷമായിരിക്കും.

3

ആര്യനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നതിനോട് തീര്‍ത്തും യോജിപ്പില്ല ഷാരൂഖ് ഖാന്. അതുകൊണ്ടാണ് ആഘോഷങ്ങള്‍ മന്നത്തില്‍ മതിയെന്ന് ഷാരൂഖ് കരുതുന്നത്. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാനെത്തുന്നതും വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് അവരെ കൈവീശി കാണിക്കുന്നതും ഷാരൂഖിന് പതിവുള്ളതാണ്. ഷാരൂഖ് ഇപ്പോള്‍ നല്ല മൂഡിലാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. വിളിക്കുന്നവരോടെല്ലാം മറുപടി പറയുകയാണ് അദ്ദേഹം. തന്നെ വിളിച്ച് ജാമ്യം കിട്ടിയതിന് ആശംസയറിയിച്ചവരോടെല്ലാം ഷാരൂഖ് മറുപടി നല്‍കുന്നുണ്ട്. സുഹൃത്തുക്കളോടെല്ലാം മന്നത്തിലേക്ക് വരേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആര്യന് പഴയ രീതിയിലേക്ക് തിരിച്ചുവരാന്‍ സമയം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

4

ഈ വര്‍ഷം ബോളിവുഡില്‍ നിന്ന് പാര്‍ട്ടികളൊന്നും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അനില്‍ കപൂറും ഭാര്യ സുനിത കപൂറുമാണ് സാധാരണ ദീപാവലി പാര്‍ട്ടി നടത്താറുള്ളത്. ഒപ്പം ബച്ചന്‍ കുടുംബവും ശില്‍പ്പ ഷെട്ടിയും സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ മുംബൈ ഉറങ്ങി കിടക്കുകയാണ്. പല താരങ്ങളും സിനിമകള്‍ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ആശങ്കയിലാണ്. ഒപ്പം ആര്യന്റെയും അനന്യയുടെയും കേസുകളും വന്നതോടെ ബോളിവുഡ് ആകെ നിരാശയിലാണ്. ഇത്തവണ പാര്‍ട്ടി നടത്തില്ലെന്നാണ് സൂചന. ചെറിയ ചില ഒത്തുചേരലുകള്‍ എക്താ കപൂറും അര്‍പിതാ ഖാനും നടത്തിയേക്കും.

5

അതേസമയം ആര്യന്റെ ആരോഗ്യ നിലയില്‍ ഗൗരി കടുത്ത ആശങ്കയിലാണ്. ആര്യന്റെ ഭാര്യ വല്ലാതെ കുറഞ്ഞിരിക്കുകയാണ്. ജയിലില്‍ നിന്ന് കാര്യമായ ഭക്ഷണമൊന്നും ആര്യന്‍ കഴിച്ചിരുന്നില്ല. ബിസ്‌കറ്റും വെള്ളവും മാത്രമായിരുന്നു ആശ്രയം. ആര്യന്റെ ഭാരം കുറച്ച് മെലിഞ്ഞുണങ്ങിയത് ഗൗരിയെ ആകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ആര്യന്റെ ഭക്ഷണക്രമം ഇപ്പോള്‍ ഗൗരിയാണ് നോക്കുന്നത്. ആരോഗ്യകരമായ ഭക്ഷണമാണ് നല്‍കുന്നത്. ഗൗരിക്ക് നൂട്രീഷ്യന്‍മാരില്‍ അറിയുന്നവര്‍ ധാരാളമുണ്ട്. ഇവരുടെ സഹായമാണ് തേടുന്നത്. നേരത്തെ മാനസിക കരുത്ത് നേടാന്‍ കൗണ്‍സിലിംഗും ആര്യന് വേണ്ടി ഗൗരി ഒരുക്കിയിരുന്നു.

6

ഷാരൂഖിന്റെ വീട്ടിലേക്ക് ബൊക്കയും പൂക്കളുമെല്ലാം പിറന്നാളിന്റെ ഭാഗമായി കൊണ്ടുവരുന്നുണ്ട്. മന്നത്ത് അലങ്കരിക്കാനുള്ള ശ്രമമാണെന്ന് സൂചനയുണ്ട്. അതേസമയം ആര്യന്റെ സഹോദരി ജാമ്യം കിട്ടിയതിന് പിന്നാലെ വലിയആഘോഷത്തിലാണ്. ഹാലോവീന്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സുഹാന തന്നെയാണ് പോസ്റ്റ് ചെയ്തത്. നേരത്തെ ആര്യന്റെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സുഹാന സജീവമല്ലായിരുന്നു. ദീപാവലിക്ക് സുഹാന നാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പിതാവിന്റെ പിറന്നാളിന് സുഹാന വീട്ടിലെത്തുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനടുത്ത ദിവസം തന്നെയാണ് ദീപാവലി.

7

അതേസമയം ആര്യന് ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാന്‍ വൈകിയത് എന്താണെന്ന വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് റിലീസ് വൈകിയത്. ്അതുകൊണ്ട് റിലീസ് മെമോ ടൈപ്പ് ചെയ്യുന്നത് വൈകി. അരമണിക്കൂറോളം കോടതിയിലെ മൊത്തം വൈദ്യുതിയും മുടങ്ങി. അതാണ് ജാമ്യംകിട്ടിയിട്ടും മോചനം വൈകാന്‍ ഇടയാക്കിയത്. ഇക്കാര്യം ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റിന്റെ പിതാവ് അസ്ലം മെര്‍ച്ചന്റ് പറഞ്ഞു. ഇത്രയും സമയം പോയത് കൊണ്ട് അഞ്ചരയ്ക്ക് മുമ്പ് റിലീസ് ഉത്തരവ് ജയിലില്‍ എത്തിക്കാനായില്ല. അതോടെ മോചനം അടുത്ത ദിവസത്തേക്ക് നീളുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+