ആര്യന്‍ മന്നത്തിന് പുറത്തേക്ക്? ഇനി താമസം അലിബാഗില്‍, ഒപ്പം ഗൗരിയും, ബോഡിഗാര്‍ഡുമെത്തും

മുംബൈ: ആര്യന്‍ ഖാന് ജാമ്യം കിട്ടിയതോടെ മന്നത്ത് ആഘോഷത്തിലാണ്. പക്ഷേ ഷാരൂഖ് ഖാന്‍ കേസിന്റെ മുന്നോട്ടുള്ള പോക്കിനെ കുറിച്ചാണ് ചിന്തിക്കുന്നത്. ജാമ്യ നിബന്ധനയിലുള്ള ഇളവുകള്‍ക്കും കേസില്‍ ആര്യന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുമായി ഷാരൂഖ് പോരാടുമെന്നാണ് റിപ്പോര്‍ട്ട്.

തല്‍ക്കാലം ദീപാവലി ആഘോഷങ്ങളും തന്റെ പിറന്നാളുമായി മുന്നോട്ട് പോകാനാണ് ഷാരൂഖിന്റെ തീരുമാനം. മകന് പുതിയൊരു ബോഡിഗാര്‍ഡാണ് ഷാരൂഖ് ഒരുക്കുന്നത്. അതിന് കാരണവുമുണ്ടെന്നാണ് മന്നത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ആര്യന് കൗണ്‍സിലിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

1

ആര്യന്റെ സുരക്ഷയില്‍ ഷാരൂഖിനും ഗൗരിക്കും ആശങ്കയുണ്ട്. ഷാരൂഖ് ഖാന്‍ രവി സിംഗ് എന്ന് പറയുന്ന ബോഡിഗാര്‍ഡാണ് ഉള്ളത്. അതുപോലെ ആര്യനും ബോഡിഗാര്‍ഡിനെ വെക്കാനാണ് പ്ലാന്‍. ആര്യനൊപ്പം എല്ലാസമയവും ഇയാളുണ്ടാവും. എവിടെ പോയാലും അങ്ങനെ തന്നെ. ഷാരൂഖ് ഖാന്‍ ആകെ തകര്‍ന്നിരിക്കുകയാണ്. ക്രൂയിസ് കപ്പലില്‍ ആര്യനൊപ്പം ഒരു ബോഡിഗാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാവുമായിരുന്നില്ലെന്നാണ് ഷാരൂഖ് കരുതുന്നത്. വളരെ കരുതലോടെ ആ റെയ്ഡില്‍ നിന്ന് ബോഡിഗാര്‍ഡ് ആര്യനെ സംരക്ഷിക്കുമായിരുന്നു. രവി സിംഗിനെ പോലെ മിടുക്കനായ ബോഡിഗാര്‍ഡിനെയാണ് ഷാരൂഖ് നിയമിക്കാന്‍ ഒരുങ്ങുന്നത്.

2

ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ആര്യനെ മന്നത്തില്‍ നിന്ന് മാറ്റാനാണ് ഷാരൂഖിന്റെ പ്ലാന്‍. അലിബാഗിലെ ഫാം ഹൗസിലേക്കാണ് ആര്യനെ മാറ്റുന്നതെന്നാണ് സൂചന. ഗ്രേറ്റര്‍ മുംബൈ വിട്ട് ആര്യന് പുറത്തുപോകാന്‍ സാധിക്കില്ല. അതുകൊണ്ടാണ് അലിബാഗ് ഫാംഹൗസില്‍ ആര്യനെ താമസിപ്പിക്കുന്നത്. അലിബാഗില്‍ നിയന്ത്രണങ്ങളില്ല. ഇവിടെയുള്ള ഫാം ഹൗസ് ആഢംബരമായ രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ജയില്‍ വാസം കൊണ്ട് ഉണ്ടായ പ്രശ്‌നങ്ങളെ മറികടക്കാന്‍ കുറച്ച് ദിവസം അവിടെ താമസിക്കട്ടെ എന്ന നിലപാടിലാണ് ആര്യന്‍. ഇവിടെയുള്ള അന്തരീക്ഷം മികച്ചതായത് കൊണ്ട് ആര്യന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാവുമെന്നാണ് ഷാരൂഖിന്റെ പ്രതീക്ഷ.

3

അതേസമയം ഒരു മാസത്തോളം കുടുംബത്തിനൊപ്പം ചെലവിടാനാണ് ഷാരൂഖ് ഖാന്റെ പ്ലാന്‍. ഡിസംബറില്‍ ഷൂട്ട് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളുടെ ഷൂട്ട് പൂര്‍ത്തിയാക്കും. പത്താനാണ് ഇതില്‍ ഏറ്റവും പ്രാധാന്യമുള്ള പ്രൊജക്ട്. സുഹാനയും ഉടന്‍ തന്നെ മന്നത്തില്‍ തിരിച്ചെത്തും. ദീപാവലി സുഹാനയും കൂടി വന്ന ശേഷമാണ് ആഘോഷിക്കുക. ആര്യനൊപ്പം അലിബാഗിലേക്ക് ഗൗരിയും സുഹാനയും പോകുന്നുണ്ട്. കുറച്ച് ദിവസം ഇവരെല്ലാം അവിടെയാണ് താമസിക്കുക. ഡിസംബറില്‍ അറ്റ്‌ലിയുടെ ലയണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും ഷാരൂഖ് ആരംഭിക്കും. അബ്‌റാമും ആര്യനൊപ്പം താമസിക്കാനായി എത്തും.

4

ആര്യനെതിരെയുള്ള കേസ് ഷാരൂഖ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അതേസമയം എന്‍സിബി ഈ കേസില്‍ കുരുക്കിലായി കൊണ്ടിരിക്കുകയാണ്. കേസിലെ സാക്ഷികളില്‍ പലരും 2020 മുതല്‍ എന്‍സിബിയുടെ തന്നെ അഞ്ചോളം കേസില്‍ സാക്ഷികളാണ്. ആദില്‍ ഫസല്‍ ഉസ്മാനി എന്നയാളെ സാക്ഷിയായി അഞ്ചോളം കേസുകളിലാണ് എന്‍സിബി പരിഗണിച്ചിരിക്കുന്നത്. കെപി ഗോസാവി, മനീഷ് ബനുശാലി എന്നീ സാക്ഷികളെ കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. ഗോസാവി തട്ടിപ്പ് കേസില്‍ അറസ്റ്റിലാണ്. ബനുശാലിയാണെങ്കില്‍ ബിജെപിയുമായി ബന്ധമുള്ളയാളാണ്. സമീര്‍ വാങ്കഡെ പലരെയും തനിക്ക് പരിചയമുള്ളവരെ ഉപയോഗിച്ച് കുടുക്കുന്നു എന്ന വാദം ഇതോടെ ബലപ്പെടുകയാണ്.

5

മയക്കുമരുന്ന് കേസില്‍ പലരും സാക്ഷിയായി വരാന്‍ മടിക്കുകയാണ്. റെയ്ഡ് നടക്കുമ്പോള്‍ ഭയം കൊണ്ടും നിയമകുരുക്കുകള്‍ കൊണ്ട് ആരും വരില്ല. അതുകൊണ്ടാണ് അറിയുന്നവരെ തന്നെ സാക്ഷികളാക്കുന്നതെന്ന് എന്‍സിബി പറയുന്നു. എന്നാല്‍ സ്ഥിരം സാക്ഷികളെ കോടതി ഗൗരവത്തോടെ കാണാറില്ല. പോലീസ് സ്വാധീനത്തിലാണ് ഇവര്‍ സാക്ഷികളാകുന്നതെന്നാണ് കോടതികളുടെ അഭിപ്രായം. ഇവരെ സ്വതന്ത്ര സാക്ഷികളായും കാണാന്‍ സാധിക്കില്ലെന്ന് കോടതികള്‍ നേരത്തെ പറഞ്ഞതാണ്. ഉസ്മാനിയെ കൂടാതെ ഓബ്രി ഗോമസ്, വി വൈഗാന്‍കര്‍, അപര്‍ണ റാണെ, പ്രകാശ് ബഹാദൂര്‍, ഷോയിബ് ഫൈസ്, മൂസമ്മില്‍ ഇബ്രാഹിം എന്നിവരാണ് സാക്ഷികള്‍. ഇവരില്‍ ചിലര്‍ ആഢംബര ലൈനറുടെ സുരക്ഷാ സ്റ്റാഫാണ്.

6

ഉസ്മാനി മയക്കുമരുന്ന് വിതരണക്കാരനാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കേസില്‍ അകപ്പെടേണ്ടവരില്‍ അത് ഉപയോഗിക്കുന്നതാണ് എന്‍സിബിയുടെ രീതിയെന്നും വിമര്‍ശനമുണ്ട്. നാലോളം സാക്ഷികളെ പലതവണ എന്‍സിബി സാക്ഷികളായി ഉപയോഗിച്ചിട്ടുണ്ട്. ഷെഹബാസ് മന്‍സുരി എന്നയാള്‍ ഇതിലൊരാളാണ്. ഉസ്മാനിയുടെ ക്രിമിനല്‍ റെക്കോര്‍ഡൊന്നും സാക്ഷികളുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ഫ്‌ളെച്ചര്‍ പട്ടേലിനെതിരെയും കേസുണ്ട്. വാരാന്ത്യങ്ങളിലോ രാത്രിയിലോ ആണ് റെയ്ഡുകള്‍ നടക്കുക. ആ സമയം സാക്ഷികളെ ലഭിക്കാന്‍ പാടാണ്. അതാണ് സ്ഥിരം ആളുകളെ ഉപയോഗിക്കുന്നതെന്നും എന്‍സിപി പറയുന്നു. സാക്ഷികളായ സയ്യദ് സുബൈര്‍, അബ്ദുള്‍ റഹ്മാന്‍ ഇബ്രാഹിം എന്നിവര്‍ക്കെതിരെയും കേസുണ്ട്.

7

അതേസമയം എന്‍സിബി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണെന്ന് സമീര്‍ വാങ്കഡെ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണം വ്യാജമാണ്. താന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം എന്‍സിബി സംഘത്തോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ മന്നത്തിലെത്തിയിട്ടുണ്ട്. നേരത്തെ ശത്രുഘ്‌നന്‍ സിന്‍ഹ ആര്യനെ പിന്തുണച്ചിരുന്നു. ആര്യന്‍ അറസ്റ്റിലായത് ഷാരൂഖ് ഖാന്റെ മകനായത് കൊണ്ടാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നു. ആര്യനെ അറസ്റ്റ് ചെയ്ത് ഷാരൂഖിനെ വേദനിപ്പിക്കാനാണ് ചിലര്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+