ആര്യനെ സഹായിക്കാന്‍ ഹൃത്വിക്കിന്റെ ലൈഫ് കോച്ച്, വാങ്കഡെയെ പൂട്ടാന്‍ ഷാരൂഖ്? കേസ് ദുര്‍ബലമാകുന്നു

മുംബൈ: മയക്കുമരുന്ന് കേസില്‍ കടുത്ത പോരാട്ടത്തിനൊരുങ്ങി സൂപ്പര്‍ താരം ഷാരൂഖ് ഖാനും കുടുംബവും. ഒരേസമയം ആര്യന്‍ ഖാന്റെ ആരോഗ്യ നിലയും കുടുംബം പരിഗണിക്കുന്നുണ്ട്. സമീര്‍ വാങ്കഡെയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ ഓരോന്നായി വരുന്ന സാഹചര്യത്തിലാണ് നിയമനടപടി കടുപ്പിക്കാന്‍ കുടുംബം തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മറ്റൊരു സാക്ഷി കൂടി എന്‍സിബിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ കേസ് വീണ്ടും ദുര്‍ബലമാവുകയാണ്. നേരത്തെ വന്ന ഹൈക്കോടതി റിപ്പോര്‍ട്ടിലും ആര്യനില്‍ നിന്ന് മയക്കുമരുന്നൊന്നും പിടിച്ചെടുത്തിട്ടില്ലെന്നും പറയുന്നുണ്ട്. ഇതോടെ എന്‍സിബി വാദങ്ങള്‍ പൊളിഞ്ഞിരുന്നു.

1

ആര്യന്‍ ഖാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ മനസ്സ് തകര്‍ന്ന വ്യക്തിയെ പോലെയാണ്. അദ്ദേഹത്തിന്റെ മനസ്സിന് താങ്ങാവുന്നതിലും അപ്പുറമുള്ള പീഡനമാണ് ഏറ്റത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന് ലൈഫ് കോച്ചിന്റെ സേവനമാണ് ഷാരൂഖ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ലൈഫ് കോച്ചായ അര്‍ഫീന്‍ ഖാന്‍ തന്നെയാണ് ആര്യന് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ എത്തുന്നത്. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുമ്പോള്‍ അവര്‍ക്ക് വേണ്ട ഊര്‍ജവും മുന്നേറാനുള്ള കരുത്തും നല്‍കി മികച്ച വ്യക്തിയാക്കുക എന്നതാണ് ലൈഫ് കോച്ചിന്റെ ചുമതല.

2

ഇന്ത്യയില്‍ തന്നെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള വ്യക്തിയാണ് അര്‍ഫീന്‍ ഖാന്‍. നേരത്തെ മറ്റൊരു സൂപ്പര്‍ താരം ഹൃതിക് റോഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചപ്പോഴാണ് അര്‍ഫീന്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ഹൃതിക്കും സുസൈന്‍ ഖാനും വിവാഹ മോചിതരായ സമയത്ത് അദ്ദേഹത്തെ മാനസികാഘാതത്തില്‍ നിന്ന് കരകയറ്റിയത് അര്‍ഫീന്‍ ഖാനാണ്. ബി ടൗണില്‍ വളരെ പ്രശസ്തനുമാണ് അദ്ദേഹം. ബോളിവുഡിന്റെ നമ്പര്‍ വണ്‍ കോച്ച് എന്നാണ് ഇന്‍സ്റ്റഗ്രാം ബയോയില്‍ അര്‍ഫീന്‍ കുറിച്ചിരിക്കുന്നത്. ഷാരൂഖ് ഖാനും ഗൗരി ഖാനും ചേര്‍ന്നാണ് ഇപ്പോള്‍ ആര്യന്റെ പല കാര്യങ്ങളും തീരുമാനിക്കുന്നത്. ഇവര്‍ രണ്ട് പേരും ആര്യനോട് കൂടി ചോദിച്ചിട്ടാണ് ലൈഫ് കോച്ചിനെ നിയമിച്ചത്.

3

ഹൃതിക്ക് റോഷന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന്, പഴയ വീര്യത്തിലേക്ക് കൊണ്ടുവന്നത് അര്‍ഫീന്റെ മികവായിരുന്നു. അതിന് ശേഷം ഫിറ്റ്‌നെസ്സില്‍ എല്ലാം കൂടുതലായി ശ്രദ്ധിക്കുന്ന ഹൃതിക്കിനെയാണ് എല്ലാവരും കണ്ടത്. ആര്യന്‍ നിലവില്‍ സുഹൃത്തുക്കളെ ആരെയും കാണാന്‍ തയ്യാറായിട്ടില്ല. വളരെ അന്തര്‍മുഖനായ വ്യക്തിയാണ് ആര്യന്‍. ജയില്‍ വാസത്തിന് ശേഷം കൂടുതലായി ആ രീതിയിലേക്ക് മാറിയിരിക്കുകയാണ് അദ്ദേഹം. ആരോടും സംസാരിക്കാന്‍ പോലും തയ്യാറായിട്ടില്ല. വളരെയധികം ഭയപ്പെട്ടാണ് അദ്ദേഹം ഓരോ ദിനവും തള്ളി നീക്കുന്നത്. നേരത്തെ ഹൃതിക്ക് ആര്യന്റെ അറസ്റ്റിന് പിന്നാലെ താരപുത്രന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

4

അതേസമയം ഷാരൂഖ് ഖാന്റെ ലീഗല്‍ ടീം സമീര്‍ വാങ്കഡെയ്‌ക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ്. ഷാരൂഖ് ഖാന്റെ നിര്‍ദേശപ്രകാരമാണിത്. ആര്യനെ കേസില്‍ കുടുക്കിയെന്നാണ് ഷാരൂഖ് ഖാന്‍ കരുതുന്നത്. യാതൊരു തെളിവും ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്റെ കുടുംബത്തിന് ചീത്തപ്പേര് സമ്മാനിച്ച വാങ്കഡെയെ വെറുതെ വിടാന്‍ ഷാരൂഖ് ഒരുക്കമല്ല. എന്ത് അടിസ്ഥാനത്തിലാണ് സമീര്‍ വാങ്കഡെ ആര്യനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതെന്ന് ഷാരൂഖ് ഖാന്റെ ലീഗല്‍ ടീം ചോദിക്കുന്നു. ശക്തമായ വകുപ്പുകളോട് കൂടി കേസ് തന്നെ നല്‍കാനാണ് പ്ലാന്‍. അടുത്ത് തന്നെ കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍ പരസ്യ പ്രതികരണം നടത്തും. നിയമോപദേശവും ഷാരൂഖിന് ലഭിച്ചിട്ടുണ്ട്.

5

മറ്റ് പല പ്രമുഖ ലീഗല്‍ ടീമിനോടും ചോദിച്ചപ്പോഴും സമീര്‍ വാങ്കഡെയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് പറഞ്ഞിരിക്കുന്നത്. സമീറിനെതിരെ തിരിച്ചടി നല്‍കണമെന്നും ഷാരൂഖിന്റെ സുഹൃത്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യനെ കാര്യമില്ലാതെ ജയിലില്‍ ഇട്ടത് ഷാരൂഖിനെയും ചൊടിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ച് നല്‍കിയ റിപ്പോര്‍ട്ടിലും യാതൊരു തെളിവും ഇല്ലെന്നാണ് പറയുന്നത്. ഗൂഢാലോചനയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് സമീര്‍ വാങ്കഡെയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. പിന്നീട് സുപ്രീം കോടതിയെ സമീപിക്കാനും എന്‍സിബി ശ്രമിച്ചിരുന്നെങ്കിലും തെളിവ് ശക്തമല്ലെന്ന തോന്നല്‍ കൊണ്ട് തീരുമാനം മാറ്റുകയായിരുന്നു.

6

അതേസമയം ഷാരൂഖ് ഖാന്‍ ആത്മവിശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കേസിലെ മറ്റൊരു സാക്ഷി കൂടി എന്‍സിബിക്കെതിരെ രംഗത്ത് വന്നു. മയക്കുമരുന്ന് കേസില്‍ തട്ടിപ്പ് നടന്നുവെന്നാണ് സാക്ഷി സോനു മസ്‌കെ പറയുന്നത്. താന്‍ വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് കൊടുക്കാന്‍ നിര്‍ബന്ധിതനായെന്നാണ് പറയുന്നത്. ഇതെല്ലാം കേസില്‍ പ്രതികളെ കുടുക്കാനുള്ള നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഹിന്ദിയില്‍ എഴുതി നാലോളം പേപ്പറുകളിലാണ് തനിക്ക് ഭയത്തെ തുടര്‍ന്ന് ഒപ്പുവെക്കേണ്ടി വന്നത്. അതിലുള്ള ആരോപണങ്ങളെല്ലാം വ്യാജമായിരുന്നു. അറസ്റ്റും അന്യായമായിരുന്നു. താന്‍ അതിലുള്ള കാര്യങ്ങളോടൊന്നും അംഗീകരിച്ചിരുന്നില്ല. ആ കേസുമായും സഹകരിച്ചിരുന്നില്ലെന്ന് സോനു മസ്‌കെ പറഞ്ഞു.

7

ആചിത് കുമാറിന്റെ ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ മസ്‌കെയാണ് പ്രധാന സാക്ഷികളില്‍ ഒരാള്‍. ആര്യന്‍ അറസ്റ്റിലായ കേസിലെ മൊഴി പ്രകാരമാണ് ആചിത് അറസ്റ്റിലാവുന്നത്. ആര്യനും അര്‍ബാസ് മെര്‍ച്ചന്റുമാണ് ഇയാളുടെ പേര് പറഞ്ഞത്. എന്നാല്‍ അടിമുടി അപാകതളാണ് ഈ മൊഴിയില്‍ അടക്കം ഉണ്ടായിരുന്നത്. ആചിതിനെ അറസ്റ്റ് ചെയ്തതിലും പിഴവുകളുണ്ടായിരുന്നു. ആചിതിന്റെ ബില്‍ഡിംഗില്‍ ഫെസിലിറ്റി മാനേജറാണ് മസ്‌കെ. ഒക്ടോബര്‍ അഞ്ച് എന്‍സിബി ഓഫീസറാണെന്ന് പറഞ്ഞ് ഒരു വ്യക്തി വന്ന് പരിചയപ്പെടുത്തുകയും തന്നോട് സാക്ഷികളുടെ കടലാസില്‍ ഒപ്പുവെക്കാന്‍ പറയുകയുമായിരുന്നുവെന്ന് മസ്‌കെ വെളിപ്പെടുത്തി.

8

താന്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ പ്രത്യഘാതങ്ങളെ കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ആ ഓഫീസര്‍ എന്നെ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ പോലീസ് ഓഫീസര്‍മാരാണ്. നിന്നെ ഞങ്ങള്‍ പൂട്ടും. പിന്നെ പുറം ലോകം കാണാന്‍ സാധിക്കില്ലെന്ന തരത്തിലായിരുന്നു ഭീഷണി. സെക്യൂരിറ്റി ഓഫീസില്‍ നിന്ന് ഒരാളെയും കൂടി കൂട്ടി കൊണ്ടുവന്ന് ഒപ്പിടാനായിരുന്നു നിര്‍ദേശം. ഇല്ല എന്ന് അവരോട് പറഞ്ഞെങ്കിലും തുടര്‍ച്ചയായി കോളുകള്‍ വന്ന് കൊണ്ടിരുന്നു. എന്താണ് ആ കടലാസില്‍ എഴുതി ചേര്‍ത്തതെന്ന് പോലും അറിയില്ലായിരുന്നു. അത് വായിക്കാന്‍ പോലും സമ്മതിച്ചിട്ടില്ല. പിന്നെയാണ് വെള്ളക്കടലാസ് തരുന്നത്. എന്‍സിബി ഓഫീസിലേക്ക് കൊണ്ടുപോകുമെന്ന ഭീഷണിയും വന്നു. ഇതാണ് സംഭവിച്ചത്. കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സോനു മസ്‌കെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q