ഷാരൂഖ് ഖാന്‍ സിദ്ധിവിനായക് ക്ഷേത്രത്തിലേക്ക്, പൂജകള്‍ ചെയ്യും, ആര്യന്‍ പുറത്തിറങ്ങിയതില്‍ നന്ദി
മുംബൈ: ആര്യന്‍ ഖാന്‍ ജയിലില്‍ നിന്നിറങ്ങി മന്നത്തിലെത്തിയതിന് പിന്നാലെ ഭാവി പരിപാടികള്‍ പ്ലാന്‍ ചെയ്ത് തുടങ്ങിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ആഘോഷങ്ങള്‍ മന്നത്തില്‍ തുടങ്ങി കഴിഞ്ഞു. ഇതിന് പിന്നാലെ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. എല്ലാ വര്‍ഷവും മന്നത്തില്‍ വെച്ച് ഗണേശ മഹോത്സവം ഷാരൂഖ് ആഘോഷിക്കാറുണ്ട്. വീട്ടില്‍ ഗണപതി വിഗ്രഹം പോലും ഷാരൂഖ് സ്ഥാപിച്ചിട്ടുണ്ട്. ഷാരൂഖിന്റെ പ്രിയപ്പെട്ട ദേവനായ ഗണപതിയോട് നന്ദി അറിയിക്കുന്നതിന് വേണ്ടിയാണ് സിദ്ധിവിനായക് ക്ഷേത്രത്തില്‍ ഷാരൂഖ് ഖാന്‍ സന്ദര്‍ശനത്തിനായി പോകുന്നത്. അതേസമയം ഷാരൂഖിന്റെ ഭാര്യയും ആര്യന്‍ ജയിലിലായ സമയത്ത് പൂജകളും പ്രാര്‍ത്ഥനയിലുമായിരുന്നു.

ഷാരൂഖ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലെങ്കിലും ഇടയ്ക്കിടെ അദ്ദേഹം വീട്ടിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഈ വര്‍ഷവും വീട്ടിലെ ഗണേഷ വിഗ്രഹത്തിന്റെ ബപൂജയുടെയും ചിത്രങ്ങള്‍ ഷാരൂഖ് പങ്കുവെച്ചിരുന്നു. ഗണേശ ചതുര്‍ത്ഥിക്കായിരുന്നു ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷാരൂഖ് പങ്കുവെച്ചത്. ഇതിനിടെ എന്‍സിബിക്കെതിരെ സുശാന്ത് സിംഗ് രജ്പുത്തിന്റെ അഭിഭാഷകന്‍ രംഗത്ത് വന്നു. എന്‍സിബി ആര്യന്‍ ഖാന്‍ കേസില്‍ മാധ്യമ ശ്രദ്ധയ്ക്കാണ് ശ്രമിച്ചതെന്ന് വികാസ് സിംഗ് പറയുന്നു. അവര്‍ ഓരോ അറസ്റ്റിലും ചോദ്യം ചെയ്യലിലുമെല്ലാം ശ്രമിച്ചത് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും വികാസ് സിംഗ് പറഞ്ഞു.
എന്‍സിബി വെറും ചെറുകിട ഉപയോക്താക്കളെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. ദില്ലിയിലൊക്കെ കുട്ടികളാണ് പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത്. സമൂഹത്തിലെ ഉന്നതര്‍ പങ്കെടുക്കുന്ന പാര്‍ട്ടിയാണ് എന്‍സിബി റെയ്ഡ് ചെയ്യേണ്ടത്. ബോളിവുഡിനെ കേന്ദ്രീകരിച്ചല്ല റെയ്ഡുകള്‍ നടത്തേണ്ടത്. ബോളിവുഡിന് മോശം പേരുണ്ടാക്കി കൊടുക്കാനാണ് എന്‍സിബി ശ്രമിക്കുന്നത്. ബോളിവുഡ് മുഴുവന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് അത്. എന്‍സിബിയുടെ ആ രീതി ഒട്ടും ശരിയല്ല. വലിയ കണ്ണികളെ പൂട്ടുന്നതിന് പകരം ജനശ്രദ്ധ തിരിക്കാനുള്ള കാര്യങ്ങളാണ് എന്‍സിബി ചെയ്യുന്നതെന്നും വികാസ് സിംഗ് ആരോപിച്ചു.
അതേസമയം എന്‍സിബി കേസുമായി വെറുതെ ഒരുപാട് മുന്നോട്ട് പോയതാണെന്നും തെളിവില്ലാതെ വലിച്ച് നീട്ടിയ കേസാണിതെന്നും ആര്യന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. ആര്യനെതിരെ യാതൊരു തെളിവുമില്ല. അറസ്റ്റ് ചെയ്തതിന് പിന്നാലെ ആളുകളെ ജയിലില്‍ താമസിപ്പിക്കാനായി പ്രോസിക്യൂഷന്‍ മത്സരിക്കുകയാണ്. സുപ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ഈ കേസിലുണ്ട്. ആര്യനില്‍ നിന്ന് മയക്കുമരുന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനും തെളിവില്ല. ഇത് കൈവശം വെച്ചതിനോ തെളിവില്ല. വലിയൊരളവില്‍ മയക്കുമരുന്ന് കൈവശം വെച്ചെന്നും പറയുന്നില്ല. എന്നിട്ടും എന്‍സിബി അത് കൊമേഴ്ഷ്യല്‍ വിഭാഗത്തിലാക്കി. അതാണ് എന്‍സിബി ഈ കേസിനെ വലിച്ച് നീട്ടിയെന്ന് പറയുന്നതെന്നും റോത്തഗി പറഞ്ഞു.












Click it and Unblock the Notifications