Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് മകനോട് സംസാരിച്ചു, പൊട്ടിക്കരഞ്ഞ് ആര്യന്‍, എന്‍സിബി തിരയുന്നവരില്‍ മലയാളിയും

മുംബൈ: മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ ശരിക്കും പൂട്ടാന്‍ നീക്കം. ജാമ്യത്തെ എതിര്‍ക്കാന്‍ അടക്കമാണ് നീക്കം. അതേസമയം ഷാരൂഖ് മകനോട് സംസാരിച്ചിരിക്കുകയാണ്. നാല് വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലും കണ്ണടയുടെ ലെന്‍സില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതും വലിയ കുരുക്കായി മാറാനാണ് സാധ്യത.

Recommended Video

cmsvideo
    Aryan Khan was consuming drugs for 4 years, cried during questioning; NCB sources

    ബോളിവുഡില്‍ നിന്ന് നിരവധി പേര്‍ ആര്യനെ പിന്തുണച്ചിട്ടുണ്ടെങ്കിലും ജാമ്യം കിട്ടാതെ കേസിനെ നേരിടാനാവില്ല. വളരെ നിര്‍ണായമായ ദിനങ്ങളാണ് ആര്യന്‍ ഖാന് ഇനി വരാനുള്ളത്.

    1

    കേസില്‍ ഇതുവരെ പ്രത്യക്ഷമായ രീതിയില്‍ മുമ്പില്‍ ഇല്ലാതിരുന്ന ഷാരൂഖ് ഖാന്‍ ഒടുവില്‍ മകനോട് നേരിട്ട് സംസാരിച്ചിരിക്കുകയാണ്. എന്‍സിബി അധികൃതരാണ് ഇതിനുള്ള വഴിയൊരുക്കിയത്. നിയമനടപടികളുടെ ഭാഗമായിട്ടാണ് ആര്യന് പിതാവിനോട് സംസാരിക്കാനുള്ള സാഹചര്യമൊരുക്കിയത്. രണ്ട് മിനുട്ട് നേരം മാത്രമാണ് സംസാരം നീണ്ടത്. അതേസമയം ആര്യന്‍ പൊട്ടിക്കരഞ്ഞുവെന്ന് എന്‍സിപി ഉദ്യോഗസ്ഥര്‍ പറയുന്നു. ചോദ്യം ചെയ്യലിലാണ് നാടകീയ നിമിഷങ്ങള്‍ ഉണ്ടായത്. ഇതിന് പിന്നാലെയാണ് നാല് വര്‍ഷത്തോളമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ആര്യന്‍ തുറന്ന് പറഞ്ഞത്.

    മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

    2

    പതിമൂന്ന് ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം എംഡി, 21 ഗ്രാം ചരസ്, 22 മയക്കുമരുന്ന് ഗുളികകള്‍, 1.33 ലക്ഷം രൂപ എന്നിവയാണ് ക്രൂയിസ് ഷിപ്പിലെ റെയ്ഡില്‍ എന്‍സിബി പിടിച്ചെടുത്തത്. അതേസമയം കോര്‍ഡിലിയ കപ്പലില്‍ വീണ്ടും എന്‍സിബി റെയ്ഡ് നടത്തി. ഇതിലും മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ പിടിച്ചതില്‍ നിന്ന് വ്യത്യസ്തമായ ഡ്രഗ്‌സ് ആണ് ഇതെന്ന് എന്‍സിബി പറയുന്നു. മുകളിലെ നിലയില്‍ നിന്നും റൂമില്‍ നിന്നുമെല്ലാമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അതേസമയം മുംബൈ കൊക്കെയ്ന്‍ തലസ്ഥാനമെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. എല്ലാ മാഫിയകളും മുംബൈ-ഗുജറാത്ത് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് എന്‍സിബി പറയുന്നത്.

    3

    അതേസമയം ആര്യന്റെ ജാമ്യത്തെ എന്‍സിബി എതിര്‍ക്കുമെന്നാണ് പുതിയ വിവരം. നേരത്തെ കസ്റ്റഡി ആവശ്യപ്പെടില്ലെന്നായിരുന്നു എന്‍സിബി സൂചിപ്പിച്ചിരുന്നത്. ഇനിയും കാര്യങ്ങള്‍ ആര്യനില്‍ നിന്നറിയാനുണ്ട്. റെയ്ഡില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടം ആര്യന്‍ ഖാന് അറിയാമെന്നാണ് എന്‍സിബി പറയുന്നത്. ആര്യന്റെ അടുത്ത സുഹൃത്ത് അടക്കമുള്ളവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെടും. കേസില്‍ മലയാളി സാന്നിധ്യവുമുണ്ട്. എന്‍സിബി തിരഞ്ഞുകൊണ്ടിരിക്കുന്നത് ഒരു ശ്രേയസ് നായരെയാണ്. ആര്യനും അര്‍ബാസിനും മയക്കുമരുന്ന് വിതരണം ചെയ്തത് ശ്രേയസ്സാണ്. ഇയാളെ പിടിക്കാനുള്ള ശ്രമത്തിലാണ് എന്‍സിബി.

    4

    ശ്രേയസ് നായരെ ഉടനെ അറസ്റ്റ് ചെയ്ത് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. ആര്യനും അര്‍ബാസും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിലാണ് ശ്രേയസിന്റെ പേര് വന്നിരിക്കുന്നത്. ശ്രേയസ് നായര്‍ ഈ കപ്പലിലെ പാര്‍ട്ടിക്ക് വരേണ്ടതായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ശ്രേയസിന് പങ്കെടുക്കാന്‍ സാധിച്ചില്ല. ഇവര്‍ മൂന്ന് പേരും നേരത്തെ പാര്‍ട്ടികളില്‍ വെച്ച് കണ്ടിട്ടുമുണ്ട്. ആര്യന്റെ ചാറ്റുകളില്‍ നിന്ന് ഇതിനുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആരാണ് ആര്യന് മയക്കുമരുന്ന് കൈമാറിയതെന്ന് ഇതുവരെ അദ്ദേഹം പറഞ്ഞിട്ടില്ല. അര്‍ബാസ് ഖാന്‍ ഗോവയില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ഡീലറാണ്.

    5

    അര്‍ബാസ് ആര്യന് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ച് നല്‍കാറുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്നാണ് തനിക്ക് മയക്കുമരുന്ന് കിട്ടിയതെന്ന് മുണ്‍മുണ്‍ ധമേച്ച് എന്‍സിബിയെ അറിയിച്ചു. അതേസമയം സല്‍മാന്‍ ഖാന്റെ സന്ദര്‍ശനം ഷാരൂഖിന് പിന്തുണ അറിയിച്ചുള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇരുവരും അടുത്തിടെ ഇറങ്ങാനുള്ള സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുമുണ്ട്. ബോളിവുഡിലെ വലിയ താരങ്ങളില്‍ നിന്ന് ഷാരൂഖ് ഖാന് പിന്തുണ അറിയിച്ച് ഫോണ്‍ കോള്‍ വന്നിട്ടുണ്ട്. ഓസ്ട്രിയയില്‍ നിന്ന് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് വന്നതിന് പിന്നാലെയാണ് സല്‍മാന്‍ ഷാരൂഖ് ഖാന്റെ മന്നത്തിലെത്തിയത്. സല്‍മാന്‍ ഖാന്‍ ആര്യന്റെ കേസില്‍ കൃത്യമായി പരിശോധിക്കുന്നുണ്ട്.

    6

    അതേസമയം സിമി ഗരേവാളുമായുള്ള ഷാരൂഖിന്റെ പഴയൊരു അഭിമുഖവും ഇതിനിടെ വൈറലാവുകയാണ്. നിങ്ങള്‍ നിങ്ങളുടെ മകനെ വഴിതെറ്റിക്കുമെന്ന് സിമി ചോദിക്കുമ്പോള്‍ തമാശരൂപേണ ഷാരൂഖ് പറയുന്ന മറുപടിയാണ് വീണ്ടും വൈറലായത്. ഞാന്‍ ആര്യനോട് മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ പറഞ്ഞത്, നിനക്ക് പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാം, എത്ര വേണമെങ്കിലും പുക വലിക്കാം, അവന് മയക്കുമരുന്ന് ഉപയോഗിക്കാം, സെക്‌സില്‍ ഏര്‍പ്പെടാം, സ്ത്രീലമ്പടനാവാം എന്നൊക്കെയാണ് എന്നാണ് ഷാരൂഖ് പറയുന്നത്. ഇത് സിനിമാ നിരൂപകന്‍ കെആര്‍കെയാണ് പങ്കുവെച്ചത്. ഷാരൂഖ് ഖാന്‍ മകനെ പഠിപ്പിച്ചത് ഇതാണ്. അതുകൊണ്ട് മകന് തെറ്റ് പറ്റിയിട്ടില്ലെന്നും കെആര്‍കെ പരിഹസിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+