തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ ഉദ്ധവ്; വീണ്ടും ഷിന്‍ഡെ ക്യാമ്പിലെത്തി നേതാക്കള്‍
മുംബെെ: ശിവസേനയിലെ തര്‍ക്കം വീണ്ടും സുപ്രീം കോടതിയിലെത്തിയിരിക്കുകയാണ്. പാര്‍ട്ടി ചിഹ്നത്തിനായുള്ള പോരില്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ടിരുന്നു. ഭൂരിപക്ഷം ആരാണ് തെളിയിക്കുന്നത് അവര്‍ക്കുള്ളതാണ് ശിവസേനയുടെ ചിഹ്നമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഉദ്ധവ് പക്ഷം സുപ്രീം കോടതിയിലെത്തിയത്.

ഏക്നാഥ് ഷിന്‍ഡെ പക്ഷത്തെ യഥാര്‍ത്ഥ ശിവസേനയായി തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിക്കാനാണ് സാധ്യത. ഈ നീക്കം തടയണമെന്നാണ് സുപ്രീം കോടതിയില്‍ ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് ഉദ്ധവ് പക്ഷത്തിന്റെ ഹര്‍ജിയില്‍ പറയുന്നത്.
വിമത എംഎല്‍എമാര്‍ക്കെതിരായ അയോഗ്യത ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് ഏക്നാഥ് ഷിന്‍ഡെ പക്ഷത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കാന്‍ സാധിക്കുകയെന്നും ശിവസേനയിലെ ഉദ്ധവ് വിഭാഗം ചോദിക്കുന്നു. ഏക്നാഥ് ഷിന്‍ഡെ വിഭാഗം ശിവസേനയിലെ ഭരണഘടനയ്ക്ക് വിരുദ്ധമായി പല നിയമവിരുദ്ധ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ഉദ്ധവ് പക്ഷം പറയുന്നു.
അതേസമയം കേസില്‍ നിയമപോരാട്ടം നടക്കുന്നതിനിടെ, ഉദ്ധവ് ക്യാമ്പില്‍ നിന്ന് മറ്റൊരു നേതാവ് കൂടി ഷിന്‍ഡെ ക്യാമ്പിലെത്തി. പ്രമുഖ നേതാവ് അര്ജുന് ഖോട്കറാണ് കളം മാറിയത്.
അതേസമയം കോടതിയില്‍ കേസിന് ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കാനാണ് ഉദ്ധവ് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഉദ്ധവ് തയ്യാറല്ല. പക്ഷേ കാര്യങ്ങള്‍ കടുപ്പമാണ്. ഇത്തവണത്തെ വിമത നീക്കം മുമ്പുള്ളത് പോലെയല്ല, ശിവസേനയെ ഒന്നാകെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇതെന്നും ഉദ്ധവ് പറഞ്ഞു.
ശിവസേന രാഷ്ട്രീയം ഹിന്ദുത്വത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ബിജെപി ഹിന്ദുത്വം ഉപയോഗിക്കുന്നത് രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടിയാണെന്നും ഉദ്ധവ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ആദിത്യ താക്കറെ വിമതരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
ഉദ്ധവിന്റെയും ആദിത്യയുടെയും ഭാവിയാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ഇവരുടെ അടുത്ത നീക്കം വളരെ നിര്‍ണായകമായിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ പുതിയ പാര്‍ട്ടി തന്നെ ഉദ്ധവ് രൂപീകരിക്കേണ്ടി വരും. ആദിത്യ താക്കറെ സംസ്ഥാന പര്യടനം നടത്തിയത് തന്നെ താക്കറെ കുടുംബത്തിന്റെ അടിത്തറ സംരക്ഷിക്കാനാണ്.
ഇതിനൊക്കെ പുറമേ ഉദ്ധവ് രണ്ടര വര്‍ഷം കൊണ്ടുണ്ടാക്കിയ ബ്രാന്‍ഡിനെ നിലനിര്‍ത്താന്‍ കൂടിയാണ്. അതേസമയം ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി ഇത്ര ദിവസം പിന്നിട്ടിട്ടും മന്ത്രിമാര്‍ എത്തിയിട്ടില്ല. നിര്‍ണായക പ്രഖ്യാപനങ്ങളും വന്നിട്ടില്ല. വിവാദം നിറഞ്ഞ നടപടികള്‍ മാത്രമാണ് ഉണ്ടായിരിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications