Get Updates
Get notified of breaking news, exclusive insights, and must-see stories!

13കാരനെ തട്ടിക്കൊണ്ടുപോയി കൊന്നു, നടന്‍ അറസ്റ്റില്‍

ദില്ലി: കിഴക്കന്‍ ദില്ലിയില്‍ ജ്വല്ലറിയുടമയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പടുത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ദില്ലിയിലെ ബില്‍ഡറുടെ മകനായ പ്രതാപ് സിംഗ് സിസോദിയ എന്ന 22 കാരനാണ് അറസ്റ്റിലായത്. ഗീതാ കോളനിയിലാണ് ഇയാള്‍ താമസം. നോയിഡയിലുള്ള കോള്‍ സെന്റര്‍ ഉടമയാണ് പ്രതാപ് സിംഗ്. മുംബൈയില്‍ അഭിനയം പഠിച്ച ശേഷം ഇയാള്‍ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടത്രെ.

സ്‌കൂളില്‍ നിന്നും തിരിച്ചുവഴി കാണാതായ ഉത്കര്‍ഷ് എന്ന 13 കാരന്റെ മൃതദേഹം കഴിഞ്ഞയാഴ്ച അഴുക്കുചാലില്‍ നിന്നും കിട്ടിയിരുന്നു. ദില്ലിയിലെ ഒരു ജ്വല്ലറിയുടമയുടെ മകനാണ് കൊല്ലപ്പെട്ട ഉത്കര്‍ഷ്. ഇവരുടെ വീട് നിര്‍മിച്ചത് പ്രതാപ് സിംഗിന്റെ പിതാവാണ്. പ്രതാപ് സിംഗും കൂട്ടുകാരനായ സിദ്ധാര്‍ഥ് ശര്‍മയും ചേര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സിദ്ധാര്‍ഥ് ശര്‍മയും പോലിസിന്റെ പിടിയിലായി.

delhi-map

പ്രതാപ് സിംഗിന്റെ കാമുകി ഉര്‍വ്വശി കൊലപാതകം നേരിട്ടുകണ്ടതായും പോലീസ് പറഞ്ഞു. എന്നാല്‍ ഉര്‍വ്വശി കൊലപാതകത്തില്‍ പങ്കാളിയായിരുന്നില്ല. സംഭവം പുറത്തുപറയരുതെന്ന് പ്രതാപ് സിംഗും കൂട്ടുകാരനും തന്നെ ഭീഷണിപ്പെടുത്തിയതായും ഉര്‍വ്വശി പോലീസിനോട് പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയാണ് ഉര്‍വ്വശി.

ഏഴ് ദിവസം നീണ്ട തുടര്‍ച്ചയായ അന്വേഷണത്തിലൊടുവിലാണ് ഉത്കര്‍ഷ് വധക്കേസിലെ പ്രതികള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 400 ലധികം പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു. ബിസിനസ് പാര്‍ട്ണര്‍ക്ക് പണം കൊടുത്ത് കോള്‍ സെന്റര്‍ സ്വന്തമാക്കാനും കാമുകിയായ ഉര്‍വ്വശിക്കൊപ്പം കഴിയാനും പണം കണ്ടെത്താനും വേണ്ടിയാണ് പ്രതാപ് സിംഗ് തട്ടിക്കൊണ്ടുപോയതത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+