കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ബാധ്യതയാകുമോ കിരണ്‍ ബേദി?

Google Oneindia Malayalam News

ദില്ലി: രണ്ടാഴ്ച കഷ്ടിയേ ബാക്കിയുള്ളൂ ദില്ലി ബൂത്തിലെത്താന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് തലസ്ഥാന നഗരം. പ്രതീക്ഷിച്ച പോലെ തന്നെ ആം ആദ്മി പാര്‍ട്ടിയും ബി ജെ പിയുമാണ് അവസാന റൗണ്ട് പ്രചാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ കുറച്ചൊന്ന് പതറിയിരിക്കുകയാണ് ബി ജെ പി എന്നാണ് സര്‍വ്വേ ഫലങ്ങള്‍. പതര്‍ച്ചയുടെ കാരണം മറ്റൊന്നുമല്ല, കിരണ്‍ ബേദി തന്നെ.

കെജ്രിവാളിന് മറുപടി എന്ന നിലയില്‍ കൊട്ടിഘോഷിച്ച് എഴുന്നള്ളിച്ച് കൊണ്ടുവന്ന കിരണ്‍ ബേദി ദിവസം പോകും തോറും ബി ജെ പിക്ക് ബാധ്യതയാകുന്ന കാഴ്ചയാണ് ദില്ലിയില്‍ നിന്നും കാണുന്നത്. രാഷ്ട്രീയത്തിലെ പരിചയമില്ലായ്മ മാത്രമല്ല, അനവസരത്തില്‍ നടത്തുന്ന പ്രസ്താവനകളും പ്രയോഗങ്ങളും കിരണ്‍ ബേദി പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന സൂചനകളാണ് നല്‍കുന്നത്.

kejriwal-bedi

കെജ്രിവാളിന്റെ തട്ടകത്തില്‍ നിന്നുമാണ് ബി ജെ പി ബേദിയെ കൊണ്ടുവന്നതും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതും. എന്നാല്‍ ഈ നീക്കം ഫലിച്ചില്ല എന്നാണ് എ ബി പി ന്യൂസ് - നീല്‍സണ്‍ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. ജനുവരി രണ്ടാം വാരത്തെ അപേക്ഷിച്ച് 22 - 23 തീയതികളില്‍ എത്തിയപ്പോഴേക്കും ബി ജെ പിയുടെ വിജയസാധ്യത നാല് ശതമാനം കുറഞ്ഞ് 41 ല്‍ എത്തി.

വിവാദങ്ങളുണ്ടാക്കാന്‍ കെജ്രിവാളും ഒട്ടും മോശമല്ലെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണ് എന്നാണ് സര്‍വ്വേ ഫലങ്ങള്‍. ബി ജെ പിക്ക് കൈമോശം വന്ന 4 ശതമാനം സ്വന്തമാക്കിയ ആപ്പിന്റെ ഇപ്പോഴത്തെ വിജയസാധ്യത 50 ശതമാനമാണ്. വെറും അഞ്ച് ദിവസം കൊണ്ട് കിരണ്‍ ബേദിയെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം ബി ജെ പി അണികളിലും അസംതൃപ്തി ഉണ്ടാക്കിയതായി സൂചനകളുണ്ട്.

English summary
Less than a fortnight is left for the big day (Feb 7) when all the political parties will face one of the toughest fight in their political history. The major stakeholders in Delhi elections, BJP and Aam Aadmi Party are toying with all permutations and combinations to outshine others, though both are equally nervous for their winning prospect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X