കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹറത്തിന് വിലക്ക്: തലസ്ഥാനത്ത് സംഘര്‍ഷം

Google Oneindia Malayalam News

ദില്ലി: മുസ്ലിങ്ങള്‍ മുഹറം അവരുടെ വീട്ടില്‍ എന്ത് വേണമെങ്കിലും ആഘോഷിച്ചോട്ടെ. പക്ഷേ അവര്‍ക്ക് പൊതുജനങ്ങളെ ശല്യം ചെയ്യാന്‍ അവകാശമില്ല. മുഹറം ആഘോഷത്തെ തടഞ്ഞ ബവാനയിലെ ചെറുപ്പക്കാരെ ഞാന്‍ അഭിനന്ദിക്കുന്നു - ദില്ലിയിലെ ബി ജെ പി എം എല്‍ എ ഗുഗ്ഗന്‍ സിംഗിന്റെ വാക്കുകളാണ് ഇത്. ബവാന മാര്‍ക്കറ്റില്‍ മുഹറം പ്രദക്ഷിണത്തെ വിലക്കിയ മഹാപഞ്ചായത്തിനോട് പ്രതികരിക്കുകയായിരുന്നു സിംഗ്.

മുഹറം പ്രദക്ഷിണത്തെ മഹാപഞ്ചായത്ത് വിലക്കിയതോടെ മറ്റൊരു വര്‍ഗീയ സംഘര്‍ഷത്തിന്റെ വക്കിലാണ് തലസ്ഥാന നഗരമായ ദില്ലി. ഔട്ടര്‍ ദില്ലിയിലെ ബവാനയിലാണ് സംഘര്‍ഷത്തിന് അരങ്ങൊരുങ്ങുന്നത്. ബി ജെ പി എം എല്‍ എയായ ഗുഗ്ഗന്‍ സിംഗ്, കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ദേവീന്ദര്‍ പോനി എന്നിവരുടെ സാന്നിധ്യത്തിലാണ് മഹാപഞ്ചായത്ത് ബവാനയില്‍ മുഹറം പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത്.

muslim-prayer

വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ ബവാനയില്‍ ചേര്‍ന്ന മഹാപഞ്ചായത്തില്‍ 2000 ത്തിലധികം പ്രദേശവാസികളാണ് പങ്കെടുത്തത്. മുസ്ലിം മതത്തിനും അവരുടെ ആഘോഷങ്ങള്‍ക്കുമെതിരെ വിദ്വേഷകരമായ പ്രസ്താവനകളാണ് മഹാപഞ്ചായത്തില്‍ പ്രസംഗിച്ചവരില്‍ പലരും നടത്തിയത്. അവര്‍ തങ്ങളുടെ സ്്ത്രീകളെ ഉപദ്രവിക്കുന്നു എന്നും അക്രമങ്ങള്‍ നടത്തുന്നു എന്നും ആരോപണമുണ്ടായി.

ജാട്ട് ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുഹറം പ്രദക്ഷിണം നടത്തില്ല എന്ന് ഇവിടെ താമസിക്കുന്ന മുസ്ലിങ്ങള്‍ പത്ത് വര്‍ഷം മുമ്പേ സമ്മതിച്ചിരുന്നതാണത്രെ. ഇത്തവണ പ്രദക്ഷിണം നടത്താനായി ലോക്കല്‍ അധികാരികളോട് അനുമതി ആവശ്യപ്പെട്ടിരുന്നു എന്ന് ജെ ജെ കോളനിയിലെ മത നേതാക്കള്‍ പറയുന്നു. തങ്ങള്‍ക്ക് ആരുമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കണം എന്നില്ല. സമാധാനപരമായി ജീവിക്കാനാണ് താല്‍പര്യം. ചെറിയ ഒരു പ്രകോപനം പോലും സാമുദായിക സംഘര്‍ഷത്തിന് കാരണമാകും എന്ന നിലയിലാണ് ഇപ്പോള്‍ ബവാന എന്നാണ് റിപ്പോര്‍ട്ട്.

English summary
Tension is simmering in another part of the capital city Delhi with a group of villagers resolving not to allow Muharram procession in their area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X