ദില്ലി കൂട്ടബലാത്സംഗം; വധശിക്ഷ ശരിവെച്ചു
ദില്ലി: കോളിളക്കം സൃഷ്ടിച്ച ദില്ലി കൂട്ടബലാത്സംഗക്കേസില്‍ നാല് പ്രതികളുടെയും വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. സാകേത് അതിവേഗ കോടതി 2013 സെപ്തംബര്‍ 13 ന് പ്രസ്താവിച്ച വിധിയാണ് ദില്ലി ഹൈക്കോടതി ശരിവെച്ചത്. 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന് ഗുപ്ത എന്നീ നാലുപ്രതികള്‍ക്കാണ് സാകേത് അതിവേഗ കോടതി വധശിക്ഷ വിധിച്ചിരുന്നത്. ദില്ലി പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഇയാള്‍ ദുര്‍ഗുണ പരിഹാര ശാലയില്‍ നാല് വര്‍ഷത്തെ വാസത്തിലാണ്. ദില്ലി കൂട്ടബലാത്സംഗക്കേസിലെ ഒന്നാം പ്രതി രാം സിങ് വിചാരണ നടക്കുന്നതിനിടെ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീ കോടതിയില്‍ അപ്പീല്‍ പോകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. ദില്ലി ഹൈക്കോടതി വിധിയില്‍ പ്രതിഭാഗം വക്കീല്‍ അതൃപ്തി പ്രകടിപ്പിച്ചു. കേസില്‍ പ്രതികള്‍ക്ക് നീതി ലഭിച്ചില്ല. വളരെ പെട്ടെന്നാണ് കോടതി വിധിപ്രഖ്യാപനം നടത്തിയത്. സാകേത് കോടതിയുടെ വിധി വന്ന ഉടന്‍തന്നെ പ്രോസിക്യൂഷനും പ്രതിഭാഗവും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സ്ത്രീപീഡനങ്ങള്‍ തുടര്‍ക്കഥയായി മാറിയ ഇന്ത്യയില്‍ എല്ലാത്തരം ആള്‍ക്കാരും പ്രതിഷേധത്തിനിറങ്ങിയ സംഭവമാണ് ദില്ലിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കെതിരായ കൂട്ടബലാത്സംഗം. നിര്‍ഭയ എന്നും ജ്യോതി എന്നും പേരിട്ട് വിളിച്ച് പെണ്‍കുട്ടിക്ക് നീതി കിട്ടാന്‍ വേണ്ടി ആളുകള്‍ തെരുവിലിറങ്ങി. പ്രതികള്‍ക്ക് വധശിക്ഷ കിട്ടിയതില്‍ ആശ്വാസമുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications