Get Updates
Get notified of breaking news, exclusive insights, and must-see stories!

അണ്ണാ ഹസാരെയെ വിളിക്കാന്‍ കിരണ്‍ ബേദിയുടെ ശ്രമം

ദില്ലി: അഴിമതി വിരുദ്ധ ക്യാംപെയ്ന്‍ തലവന്‍ ഗാന്ധിയന്‍ അണ്ണാ ഹസാരെയെ വിളിക്കാന്‍ താന്‍ പല തവണ ശ്രമം നടത്തിയതായി കിരണ്‍ ബേദി. അണ്ണാ ജിയെ ഞാന്‍ പല തവണ ഫോണില്‍ വിളിച്ചു. ചിലപ്പോള്‍ അദ്ദേഹം ഉറങ്ങുകയായിരിക്കും. ചിലപ്പോള്‍ വിശ്രമിക്കുകയായിരിക്കും. പലതവണ ശ്രമിച്ചു. എന്നാല്‍ ഇതുവരെ അദ്ദേഹവുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല.

അണ്ണാ ഹസാരെയെ ചതിച്ചാണ് കിരണ്‍ ബേദി ബി ജെ പിയില്‍ ചേര്‍ന്നത് എന്ന തരത്തിലുള്ള ആരോപണങ്ങളോട് മറുപടി പറയുകയായിരുന്നു അവര്‍. കഴിഞ്ഞ ഒരു വര്‍ഷമായി അണ്ണാ ഹസാരെയുമായി അടുത്ത ബന്ധമില്ല. തങ്ങളുടെ അവസാനത്തെ പൊതുപരിപാടി കഴിഞ്ഞ വര്‍ഷമായിരുന്നു. ദില്ലി അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കിരണ്‍ ബേദി ബി ജെ പിയില്‍ ചേര്‍ന്നത്.

kiranbedi-annaa

കിരണ്‍ ബേദി ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചത് തന്നെ വളരെയധികം വിഷമിപ്പിച്ചു എന്ന് അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി ജെ പിയില്‍ ചേരുന്നതിന് മുമ്പായി ബേദി തന്നെ ഒന്ന് വിളിച്ചുപോലും ഇല്ലെന്ന് ഹസാരെ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ കെജ്രിവാള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഒരുമിച്ച് അതിനെ എതിര്‍ത്തവരാണ് അണ്ണാ ഹസാരെയും കിരണ്‍ ബേദിയും.

കിരണ്‍ ബേദി ബി ജെ പി ക്യാംപിലെത്തിയത് വിശ്വസിക്കാന്‍ ഇപ്പോഴും ദില്ലിയില്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. അഴിമതി വിരുദ്ധ ക്യാംപെയ്ന്‍ അംഗമായിരുന്ന കിരണ്‍ ബേദിയെ മുന്‍നിര്‍ത്തി ദില്ലി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി ജെ പി തീരുമാനം. ബേദി ഏത് സീറ്റില്‍ മത്സരിക്കും, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ തുടങ്ങിയ കാര്യങ്ങള്‍ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+