കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനാണ് പൂര്‍ണ പിന്തുണ, കത്തയച്ചത് പാര്‍ട്ടിയെ ഓര്‍മപ്പെടുത്താനെന്ന് നേതാക്കള്‍, കൂടുതല്‍ പേര്‍!!

Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധിക്ക് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചത് പാര്‍ട്ടിയില്‍ പിന്തുണയായി മാറുന്നു. ആരെങ്കിലും പൂച്ചയ്ക്ക് മണി കെട്ടേണ്ടതുണ്ടെന്ന് തോന്നിയത് കൊണ്ടാണ് സോണിയക്ക് കത്തയച്ചതെന്ന് നേതാക്കള്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് ആവശ്യമാണ്. എന്നാല്‍ ഇത് ഗാന്ധി കുടുംബത്തിന് നേരെയുള്ള വിമര്‍ശനമല്ല. സോണിയയെയോ രാഹുലിനെയോ ആരും വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ സമ്പൂര്‍ണമായ മാറ്റം വേണം. അതിന്റെ മാനേജ്‌മെന്റ് തലത്തിലും സ്റ്റൈലിലുമാണ് പ്രധാനമായും മാറ്റം വേണ്ടതെന്നും സീനിയര്‍ നേതാക്കള്‍ പറയുന്നു.

1

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് കത്തിനെ എതിര്‍ത്തിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിക്കുള്ളില്‍ വലിയ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം അധ്യക്ഷനായി വരണമെന്നാണ് എല്ലാ പ്രവര്‍ത്തകരും നേതാക്കളും കരുതുന്നത്. രാഹുല്‍ അധ്യക്ഷനല്ലെങ്കില്‍ കൂടി അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ വളരെ കൂടുതലാണ്. തിരഞ്ഞെടുപ്പിനേക്കാള്‍ നല്ലത് സംഘടനാ തലത്തിലെ മാറ്റങ്ങളാണെന്നും ഖുര്‍ഷിദ് പറഞ്ഞു. ഗാന്ധി കുടുംബമാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍. ഇക്കാര്യം ആര്‍ക്കും തള്ളിക്കളയാനാവില്ല. ഇക്കാര്യം പ്രതിപക്ഷ നിരയില്‍ പോലും എതിര്‍പ്പില്ലാത്ത കാര്യമാണെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.

കോണ്‍ഗ്രസിന് അധ്യക്ഷനുണ്ടോ ഇല്ലയോ എന്നതൊന്നും വിഷയമല്ല. പക്ഷേ ഞങ്ങള്‍ രാഹുല്‍ ഗാന്ധിയെന്ന നേതാവുണ്ട്. അതുകൊണ്ട് ഞാന്‍ സംതൃപ്തനാണ്. തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസില്‍ പ്രധാനമാണ്. എന്നാല്‍ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കണം. അല്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പൊതുവേദിയില്‍ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. രാഹുല്‍ നേതൃത്വത്തിലേക്ക് മടങ്ങി വരില്ലെന്ന തീരുമാനം വ്യക്തിപരമാണ്. അത് കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കണം. അല്ലാതെ രാഹുലിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിടരുതെന്നും ഖുര്‍ഷിദ് നിര്‍ദേശിച്ചു.

അതേസമയം കോണ്‍ഗ്രസിലേക്ക് നേതാക്കള്‍ കത്തയച്ചത് അവരുടെ ഭാവി സംരക്ഷിക്കാനാണെന്ന വാദം ശക്തമാണ്. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് മേലെ ഇവര്‍ വ്യക്തി താല്‍പര്യം കൊണ്ടുവന്നു എന്ന് പലരും രഹസ്യമായി പറയുന്നു. എന്നാല്‍ പാര്‍ട്ടിയെ പിന്നണിയിലിരുന്ന രാഹുല്‍ ഗാന്ധി നയിക്കുന്നത് തടയാനുള്ള നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. എല്ലാ നിയമനങ്ങളും തീരുമാനങ്ങളും രാഹുലാണ് എടുക്കുന്നത്. എന്നാല്‍ ഒരു തീരുമാനങ്ങളുടെയും ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കുന്നില്ല. ഇത് നേതാക്കളുടെ പ്രശ്‌നങ്ങള്‍ വലുതാക്കുകയാണ്. രാഹുല്‍ പരസ്യമായി തന്നെ നേതൃത്വം ഏറ്റെടുത്താലേ ഇപ്പോഴുള്ള പ്രശ്‌നം തീര്‍ക്കാനാവൂ എന്നാണ് സീനിയര്‍ നേതാക്കള്‍ വ്യക്തമാക്കുന്നത്.

English summary
salman khurshid says rahul gandhi have full support of congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X