Get Updates
Get notified of breaking news, exclusive insights, and must-see stories!

നരസിംഹ റാവുവിനെ ആദ്യമായി പുകഴ്ത്തി സോണിയ....ആധുനിക ഇന്ത്യയുടെ നേതാവ്, ബിജെപിയുടെ മറുപടി!!

ദില്ലി: കോണ്‍ഗ്രസില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത ഒരു പുകഴ്ത്തലിന് സോണിയാ ഗാന്ധി തുടക്കമിട്ടിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിനെ ആധുനിക ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നരസിംഹ റാവുവിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. റാവുവിന് ശ്രദ്ധാജ്ഞലി അര്‍പ്പിക്കാന്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് എത്തിയത്. വളരെ ധീരമായ തീരുമാനങ്ങളെടുത്ത നേതാവാണ് റാവുവെന്ന് സോണിയ പറഞ്ഞു.

1

രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഇപ്പോഴും ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കുന്നതെന്നും, ആത്മസമര്‍പ്പണമുള്ള കോണ്‍ഗ്രസുകാരനായിരുന്നു റാവുവെന്നും പറഞ്ഞു. ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതില്‍ തെലങ്കാന കോണ്‍ഗ്രസിനെ സോണിയ അഭിനന്ദിക്കുകയും ചെയ്തു. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്ന നേതാവായിരുന്നു റാവു. കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ നേട്ടങ്ങളിലും സംഭാവനകളിലും അഭിമാനം കൊള്ളുന്നുവെന്ന് സോണിയ പറഞ്ഞു. അതേസമയം സോണിയയുടെ പുകഴ്ത്തല്‍ എല്ലാവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ഇത് ആദ്യമായിട്ടാണ് റാവുവിനെ സോണിയ പുകഴ്ത്തുന്നത്.

Recommended Video

cmsvideo
    OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

    റാവുവുമായി വളരെ മോശം ബന്ധമായിരുന്നു സോണിയക്കുണ്ടായിരുന്നത്. റാവു പ്രധാനമന്ത്രിയായ ശേഷമാണ് ഇത് വര്‍ധിച്ചത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് പ്രധാനമന്ത്രി പദത്തില്‍ അഞ്ച് വര്‍ഷം തികയ്ക്കുന്ന ആദ്യ നേതാവായിരുന്നു റാവു. സോണിയയോ മകന്‍ രാഹുലോ നേരത്തെ പരസ്യമായി ഒരിക്കല്‍ പോലും റാവുവിന്റെ സംഭാവനകളെ അംഗീകരിച്ചിട്ടില്ല. അതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കുന്നത്. നരസിംഹ റാവുവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം എഐസിസി ആസ്ഥാനത്ത് പ്രവേശിപ്പിക്കാന്‍ പോലും അക്കാലത്ത് സോണിയ സമ്മതിച്ചിരുന്നില്ല. ഇതാണ് പ്രസ്താവനയെ വീണ്ടും ചര്‍ച്ചയാക്കുന്നത്.

    നരസിംഹ റാവുവിന്റെ കൊച്ചുമകന്‍ എന്‍വിവ സുഭാഷ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ പേര് പറയാന്‍ പോലുമുള്ള അര്‍ഹതയില്ലെന്ന് സുഭാഷ് പറഞ്ഞു. നിലവില്‍ ബിജെപിയുടെ വക്താവാണ് സുഭാഷ്. നരസിംഹ റാവുവിന്റെ മൃതദേഹത്തെ പോലും അപമാനിച്ചവരാണ് കോണ്‍ഗ്രസ്. അവരാണ് ഇപ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നത്. ദില്ലിയില്‍ മോദി സര്‍ക്കാരാണ് അദ്ദേഹത്തിനായി ഏകഥാ സ്ഥലില്‍ സ്മാരകം പണിത്തത്. പ്രധാനമന്ത്രി എപ്പോഴും റാവുവിനെ കുറിച്ച് എപ്പോഴും നല്ല രീതിയിലാണ് സംസാരിച്ചത്. എന്നാല്‍ റാവുവിന്റെ മരണശേഷം കോണ്‍ഗ്രസ് നേതൃത്വം ഒരുവാക്ക് പോലും നല്ലത് പറഞ്ഞിട്ടില്ലെന്നും സുഭാഷ് കുറ്റപ്പെടുത്തി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+