ദില്ലിയില്‍ വിഐപികള്‍ക്കും വെള്ളം കിട്ടില്ല
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ വെള്ളത്തിന് മുട്ടുണ്ടായാല്‍ വി ഐ പികളുടെയും വെള്ളംകുടി മുട്ടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വേനല്‍ കനക്കുന്നതോടെ നഗരത്തിലെ ജലക്ഷാമം രൂക്ഷമാകുന്നതിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രിയുടെ ഈ മുന്നറിയിപ്പ്. ജലദൗര്‍ബല്യമുണ്ടായാല്‍ പ്രധാനമന്ത്രി, പ്രസിഡണ്ട് എന്നിവര്‍ ഒഴികെയുള്ള വി ഐ പികളുടെ വാട്ടര്‍ സപ്ലൈ കുറക്കാനാണ് കെജ്രിവാള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ദില്ലി നിയമസഭയില്‍ സംസാരിക്കവേയാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്. ഇതില്‍ രാഷ്ട്രീയമൊന്നും ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡണ്ട് പ്രണബ് മുഖര്‍ജി തുടങ്ങി വളരെ കുറച്ച് പേര്‍ ഒഴികെ എല്ലാവരും ഇത് സഹിക്കേണ്ടിവരും. ജലക്ഷാമമുണ്ടായാല്‍ എല്ലാവരും ഇതിന്റെ ദൂഷ്യഫലം സഹിക്കണം. ഞാനടക്കം - കെജ്രിവാള്‍ പറഞ്ഞു.

നിലവില്‍ കേന്ദ്രമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ദില്ലിയിലെ മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയ പ്രമുഖര്‍ക്ക് യാതൊരു തടസ്സവും കൂടാതെ വെള്ളം കിട്ടുന്നുണ്ട്. അയല്‍ രാജ്യമായ ഹരിയാനയില്‍ നിന്നും ദില്ലിക്ക് പഴയ പോലെ വെളളം കിട്ടുന്നില്ല എന്നും ആക്ഷേപമുണ്ട്. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതാണ് ഹരിയാന വെള്ളം തരാത്തതിന് പിന്നിലെന്നാണ് ആരോപണം.
സൗജന്യമായി കുടിവെള്ളം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ആം ആദ്മി സര്‍ക്കാര്‍ അടുത്തിടെ വെള്ളക്കരം കൂട്ടിയിരുന്നു. പ്രതിമാസം 20,000 ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിയ്ക്കുന്നവരുടെ വെള്ളക്കരത്തിലാണ് പത്ത് ശതമാനത്തിന്റെ വര്‍ധന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അനധികൃതമായ ജല ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് കരം വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.












Click it and Unblock the Notifications