പാലക്കാട് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: സംഘടന പിളര്‍ത്തി മുതിര്‍ന്ന നേതാവ് ഇടതുപക്ഷത്തേക്ക്

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാണി സി കാപ്പന്‍ എംഎല്‍എ പാര്‍ട്ടി വിട്ടത് എന്‍സിപിക്ക് വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചത്. എന്നാല്‍ അതിന് ശേഷം എന്‍സിപി രാഷ്ട്രീയപരമായി വലിയ മുന്നേറ്റം നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസില്‍ നിന്നുള്ള പല പ്രമുഖ നേതാക്കളേയും പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ എന്‍സിപിക്ക് സാധിച്ചു.

ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പിസി ചാക്കോ, കെപിസിസി അംഗമായ സുരേഷ് ബാബു എന്നിവരൊക്കെ ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസില്‍ എത്തിയത്. ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്.

പിസി ചാക്കോ

പിസി ചാക്കോ


കോണ്‍ഗ്രസ് വിട്ടെത്തിയ പിസി ചാക്കോയെ സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ തന്നെ എന്‍സിപി തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ അസംതൃപ്തരായ കൂടുതല്‍ നേതാക്കളെയാണ് എന്‍സിപി ലക്ഷം വെക്കുന്നത്. പിസി ചാക്കോ നേരിട്ട് തന്നെ ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നു.

ലതിക വന്നു

ലതിക വന്നു

മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷയായ ലതിക സുഭാഷിന്‍റെ എന്‍സിപി പ്രവേശനം ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലയില്‍ നിന്നുള്ള മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വിട്ട് എന്‍സിപിയിലേക്ക് എത്തുന്നത്. മുന്‍കെപിസിസി നിര്‍വാഹക സമിതി അംഗവും പാലക്കാട് ജില്ല യുഡിഎഫ് ചെയര്‍മാനുമായിരുന്ന എ രാമസ്വാമിയാണ് എന്‍സിപിയില്‍ ചേരുന്നത്.

സംഘടന പിളര്‍ത്തി

സംഘടന പിളര്‍ത്തി

കോണ്‍ഗ്രസ് അനുകൂല നിര്‍മ്മാണത്തൊഴിലാളി സംഘടനയായ ബി​ൽ​ഡി​ങ്​ ആ​ൻ​ഡ്​​ റോ​ഡ്​ വ​ർ​​ക്കേ​ഴ്​​സ്​ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈസ് പ്രസിഡന്‍റ് കൂടിയായ ഇദ്ദേഹം സംഘടനയെ പിളര്‍ത്തി പ്രവര്‍ത്തകരെ എന്‍സിപിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രാമസ്വാമി

രാമസ്വാമി

രാമസ്വാമിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഫെഡറേഷന്‍ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തത് എന്‍സിപി സംസ്ഥാന അധ്യക്ഷനായ പിസി ചാക്കോയായിരുന്നു. മുതിര്‍ന്ന പല നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തു. കോ​ൺ​ഗ്ര​സ്​ ബ​ന്ധം ഉ​പേ​ക്ഷി​ച്ച്​ എ​ൻസിപി​ക്ക്​ പി​ന്തു​ണ ന​ൽ​കാന്‍ തീരുമാനിച്ചിരുന്നു.

പുതിയ ഭാരവാഹികള്‍

പുതിയ ഭാരവാഹികള്‍

സംഘടനയുടെ പുതിയ ഭാരവാഹികളേയും പ്രഖ്യാപിച്ചു. അ​ഡ്വ. പി.​എം. സു​രേ​ഷ് ബാ​ബു (പ്ര​സി), എ. ​രാ​മ​സ്വാ​മി ( വര്‍ക്കിങ്​​ പ്ര​സി), അ​ഡ്വ. ഷെ​രീ​ഫ് മ​ര​ക്കാ​ർ (സീ​നി​യ​ർ വൈ​സ് ​പ്ര​സി​), ടി.​വി. പു​രം രാ​ജു (ജ​ന. സെ​ക്ര), എം.​പി. ജ​നാ​ർ​ദ​ന​ൻ (ട്ര​ഷ) എ​ന്നിവരാണ് പുതിയ ഭാരവാഹികള്‍. എല്ലാവരും മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍.

കോണ്‍ഗ്രസുമായി അകന്നു

കോണ്‍ഗ്രസുമായി അകന്നു

നിയമസഭ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസുമായി എ രാമസ്വാമി അകന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായി ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച്​ രം​ഗ​ത്തു​വ​ന്ന ഇ​ദ്ദേ​ഹം പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍സിപി അദ്ദേഹത്തെ സമീപിച്ചത്.

കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

പാലക്കാട് ജില്ലയില്‍ നിന്ന് തന്നെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ എന്‍സിപി പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. നേരത്തെ വിമത നീക്കം നടത്തിയ എ വി ഗോപിനാഥ് അടക്കമുള്ളവരെ എന്‍സിപി നേതൃത്വം ചര്‍ച്ചയ്ക്കായി സമീപിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇരു വിഭാഗവും ഇതുവരെ ശ്രദ്ധേയമായിട്ടില്ല.

ലതിക സുഭാഷ്

ലതിക സുഭാഷ്

അതേസമയം, കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷിന്‍റെ എന്‍സിപി പ്രവേശനം ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിസി ചാക്കോയും താനുമായി ചര്‍ച്ച നടത്തിയ കാര്യം ലതിക സുഭാഷ് തന്നെയാണ് പുറത്ത് വിട്ടത്. രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച് ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തിലൂടെ ലതിക സുഭാഷ് തന്‍റെ എന്‍സിപി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും

എന്ത് പദവി

എന്ത് പദവി

പാര്‍ട്ടിയില്‍ എത്തുന്ന ലതിക സുഭാഷിന് മികച്ച സ്ഥാനം തന്നെ എന്‍സിപി നല്‍കുമെന്നാണ് സൂചന. കോട്ടയം ജില്ലയുടെ ചുമതലക്കാരിയായി ലതിക സുഭാഷ് എത്തിയേക്കും. ഇടതുമുന്നണിയില്‍ നിന്ന് എന്‍സിപിക്ക് ലഭിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കും ലതിക സുഭാഷിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
    മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് തടയിടുമെന്ന് പ്രതിപക്ഷനേതാവ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+