Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കണം; കേരളത്തിലും താമര വിരിയിക്കാന്‍ ബിജെപി

പാലക്കാട്: ദീര്‍ഘകാലമായുള്ള ലക്ഷ്യം നടപ്പാക്കാന്‍ ഉറപ്പിച്ച് ബിജെപി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നോട്ടമിട്ട കേന്ദ്ര നേതൃത്വത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബിജെപിയുടെ സംസ്ഥാന പഠന ശിബിരം. കേരള അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കുക എന്നത് ദീര്‍ഘകാലമായുള്ള ബിജെപിയുടെ ലക്ഷ്യമാണ്. നേരത്തെ തന്നെ ഇത് പ്രഖ്യാപിച്ചതാണ്.

1

പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കള്‍ക്ക് പ്രത്യേകം നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ എവിടെയും മുന്നേറ്റം ലഭിച്ചിട്ടില്ല. തെലങ്കാനയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പറ്റിയിരുന്നു. എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ നിരാശയായിരുന്നു ഫലം.

പാലക്കാട് നടന്ന പഠന ശിബിരത്തില്‍ ഇതിനെ കുറച്ച് കൂടി ഗൗരവത്തില്‍ കാണണമെന്നാണ് നിര്‍ദേശം. ഇത്തവണ സുപ്രധാന നിര്‍ദേശങ്ങളും നേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷാണ് പഠനശിബിരം ഉദ്ഘാടനം ചെയ്തത്. ഇതില്‍ നിന്ന് തന്നെ കേരളം പിടിക്കാന്‍ ബിജെപി എത്രത്തോളം താല്‍പര്യപ്പെടുന്നുണ്ടെന്ന് വ്യക്തമാണ്.

മൂന്ന് ദിവസങ്ങളിലായിട്ടാണ് ഈ ശിബിരം നടന്നത്. പ്രധാന ചര്‍ച്ചാ വിഷയം കേരളത്തിലെ സംഘടനാ പ്രവര്‍ത്തനമായിരുന്നു. ദീര്‍ഘകാലമായി ബിജെപി പ്രവര്‍ത്തകര്‍ അടക്കം വിമര്‍ശനം ഉന്നയിക്കുന്ന വിഷയമാണ് സംഘടനാ പ്രവര്‍ത്തനം. ബിജെപിയുടെ തോല്‍വിക്ക് പ്രധാന കാരണമായി പറയുന്നത് ഇത് തന്നെയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയത് പോലുള്ള വലിയ വിജയങ്ങള്‍ കേരളത്തിലും സാധ്യമാകുമെന്ന് ബിഎല്‍ സന്തോഷ് പറയുന്നു. കേരളത്തിലെ ബിജെപിയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പൊതുജനപങ്കാളിത്തം വര്‍ധിച്ചെന്നാണ് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വളരുന്നതിന് അനുസരിച്ച് പ്രവര്‍ത്തകരും നേതാക്കളും മാതൃകാ വ്യക്തിത്വങ്ങളാവണം. വ്യക്തിശുചിത്വത്തിന് ഊന്നല്‍ നല്‍കാനും നിര്‍ദേശമുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ ബിജെപിക്കെതിരെ കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിലൊന്നും പ്രവര്‍ത്തകര്‍ക്ക് വീണുപോകരുതെന്നും ബിഎല്‍ സന്തോഷ് പറഞ്ഞു. കേരളത്തിലെ നേതൃത്വം കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണമെന്ന സൂചന കൂടി അദ്ദേഹത്തിന്റെ പരാമര്‍ശത്തിലുണ്ട്.

ബിജെപിയുടെ സംസ്ഥാന നേതൃത്വം തെറ്റായ വഴിയിലേക്ക് പോകില്ലെന്ന വിശ്വാസം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കണം. കേന്ദ്ര സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും എടുക്കുന്ന തീരുമാനങ്ങള്‍ വ്യക്തമായ കൂടിയാലോചനകളുടെയും ദീര്‍ഘവീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ്.

ഈ ലുക്കില്‍ നിന്ന് ആരും കണ്ണെടുക്കില്ല, മേക്കപ്പ്‌ലെസ്സില്‍ ക്യൂട്ടായി കീര്‍ത്തി സുരേഷ്, മാളവികയുടെ കമന്റ് വൈറല്‍

സര്‍ക്കാരിനെതിരെയുള്ള ആരോപയണങ്ങള്‍ പ്രതിരോധിക്കാന്‍, സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് പ്രവര്‍ത്തകര്‍ക്ക് ബോധവാന്മാരായിരിക്കണം. സംഘടനയ്ക്കുള്ളില്‍ ഒരു പരിവാര്‍ പ്രസ്ഥാനത്തോടും ചിറ്റമ്മനയം പാടില്ലെന്ന് ആര്‍എസ്എസ് പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് സൂചന. കേന്ദ്ര പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തുന്നുണ്ടെന്ന് പാര്‍ട്ടി ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം കേന്ദ്ര പദ്ധതികളുടെ പ്രചാരണം അടക്കമുള്ള വിഷയങ്ങള്‍ ശ്രദ്ധിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളുടെ ചുമതലയുണ്ടാവും. ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റ് ഉറപ്പിക്കാന്‍ തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+