പോലീസ് വാദം പൊളിഞ്ഞു, പാലക്കാട്ട് സഹപാഠികള്‍ നാടുവിട്ടത് പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനാല്‍
പാലക്കാട്: ആലത്തൂരില്‍ സഹപാഠികളും സഹോദരിമാരും അടക്കം നാല് വിദ്യാര്‍ത്ഥികള്‍ നാടുവിട്ടതില്‍ ട്വിസ്റ്റ്. ഇവരുടെ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തത് കൊണ്ടാണെന്ന് മൊഴി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് വീട് വിട്ടിറങ്ങിയത്. പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്ന് കുട്ടികള്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കോയമ്പത്തൂര്‍ ആര്പിഎഫിനോടാണ് ഇക്കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ തുറന്ന് പറഞ്ഞത്. ഇവരുടെ കൈവശം പണവും ആഭരണങ്ങളുമൊക്കെ ഉണ്ടായിരുന്നതായി കോയമ്പത്തൂര്‍ ആര്‍പിഎപ് തന്നെ വ്യക്തമാക്കി. ഇരട്ട സഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.

തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാലുപേരെയും പോലീസ് കണ്ടെത്തിയത്. ഈ മാസം മൂന്നിന് ആലത്തൂരിലെ വീട്ടില്‍ നിന്നിറങ്ങിയതാണ് ഇവര്‍. പൊള്ളാച്ചിയിലേക്കാണ് ഇവര്‍ ആദ്യം പോയത്. അവിടെ ഊട്ടിയിലെത്തുകയായിരുന്നു. അവിടെ ബസ് സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇന്ന് ഊട്ടിയില്‍ നിന്ന് കോയമ്പത്തൂരേക്ക് തിരിക്കുകയായിരുന്നു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ അിവിടെ നിന്ന് റെയില്‍വേ പോലീസ് കണ്ടെത്തുകയായിരുന്നു. ഇവരുടെ കൈവശം 9100 രൂപയും ഡയമണ്ട് ലോക്കറ്റുമാണ് ഉണ്ടായിരുന്നത്. ഈ ലോക്കറ്റിന് 40000 രൂപയോളം വില വരും.
നേരത്തെ കുട്ടികള്‍ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പോലീസ് പറഞ്ഞിരുന്നത്. ഇത് തീര്‍ത്തും തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും, നാല് പേരും ഗെയിമില്‍ ഒരു സ്ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പോലീസ് പഞ്ഞിരുന്നത്. ഫ്രീ ഫയര്‍ ടൂര്‍ണമെന്റ് നടക്കുന്നുണ്ടെന്നും, അതില്‍ പങ്കെടുക്കാനാണ് കുട്ടികള്‍ നാടുവിട്ട് പോയതെന്നും പോലീസ് പറഞ്ഞിരുന്നു. ഇവരുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇങ്ങനൊരു നിഗമനത്തിലെത്തിയത്.
അതേസമയം കുട്ടികളുടെ മൊഴി പുറത്തുവന്നതോടെ കേരള പോലീസിന്റെ വാദമെല്ലാം പൊളിഞ്ഞു. നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു. പൊള്ളാച്ചിയില്‍നിന്നും കുട്ടകളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചിലും ഊര്‍ജിതമാക്കിയിരുന്നു. ഇവരെ കാണാതായി നാല് ദിവസം പിന്നിട്ടിട്ടും ഒരു വിവരവും പോലീസിന് ലഭിക്കാതിരുന്നത് വലിയ തലവേദനയായിരുന്നു. കുട്ടികളുടെ ഫോട്ടോ അടക്കം തമിഴ്നാട്ടിലെ വിവിധ മേഖലകളില്‍ പോലീസ് പതിച്ചിരുന്നു. ആലത്തൂര്‍ പോലീസ് കോയമ്പത്തൂരിലെത്തി കുട്ടികളെ ഏറ്റെടുത്തു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications