പാലക്കാട് ദേശീയപാതയിൽ ബൈക്ക് ലോറിക്കു പിന്നിലേക്ക് ഇടിച്ചു കയറി കോളെജ് വിദ്യാർഥി മരിച്ചു
പാലക്കാട്: ദേശീയപാതയിൽ ബൈക്ക് ലോറിക്കു പിന്നിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികനായ കോളജ് വിദ്യാർഥി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരം. കോയമ്പത്തൂർ ചാവടിയിലെ സ്വകാര്യ കോളജിലെ മൂന്നാം വർഷ വിദ്യാർഥി കഞ്ചിക്കോട് മുക്രോണി അയ്യൻകുളത്ത് രാധാകൃഷ്ണന്റെ മകൻ വിഘ്നേഷ്(22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുക്രോണി പനങ്ങാട് സൈതലവിയുടെ മകൻ മുഹമ്മദ് ഇബ്രാഹിമിനാണ്(24) പരുക്കേറ്റത്. സഹപാഠികളായ ഇരുവരും കഞ്ചിക്കോട്ട് നിന്ന് കോളജിലേക്കും പോകുന്നതിനിടെ ഇന്നലെ രാവിലെ പത്തോടെ ദേശീയപാത മംഗലത്താൻചള്ള പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം.

മുന്നിലുണ്ടായിരുന്ന കാർ റോഡിനരികിലേക്ക് നിർത്തിയതിനിടെ തുടർന്ന് ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതിനിടെ പിന്നിലെത്തിയ ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി. ലോറിക്കടിയിൽപ്പെട്ട ഇരുവരെയും ഉടൻ തന്നെ ദേശീയപാത അതോററ്റിയുടെ വാഹനത്തിൽ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും വിഘ്നേഷ് മരണപ്പെട്ടു. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇബ്രാഹിമിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഘ്നേഷിന്റെ മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക്വിട്ടു നൽകി സംസ്ക്കാരം നടത്തി. മോഹിനിയാണ് വിഘ്നേഷിന്റെ അമ്മ.
സഹോദരങ്ങൾ:വിഷ്ണു, വിനോദ്.












Click it and Unblock the Notifications