Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാടിനെ ഞെട്ടിച്ച് വീണ്ടും അരുംകൊല; ഭാര്യയെ തലക്കടിച്ച് കൊന്നു; പിന്നാലെ കൈഞരമ്പ് മുറിച്ചു

പാലക്കാട്: ജില്ലയിയെ ഞെട്ടിച്ച വീണ്ടും അരുംകൊല. ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് നാട്ടുകൽ കോടക്കാട് ആണ് സംഭവം നടന്നത്. സംഭവത്തിൽ ഭാര്യ ആയിഷ മരിച്ചു. ചക്കലത്തിൽ ഹംസയാണ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നത്തിനെ തുടർന്ന് ഉണ്ടായ വഴക്ക് ആണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ ഹംസയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, കഴിഞ്ഞ ദിവസവും പാലക്കാട് സമാനമാ. സംഭവം നടന്നിരുന്നു. കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊല്ലുകയായിരുന്നു. ഒടുകിന്‍ ചോട് കൊച്ചു പറമ്പില്‍ എല്‍സി എന്ന അമ്പത്തിയഞ്ചുകാരി ആയി ആയിരുന്നു സംഭവത്തിന് പിന്നലെ മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന്‍ എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

crime

തന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപ്പച്ചന്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. താനും മരിക്കാന്‍ പോവുകയാണ് എന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ, സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസെത്തുമ്പോള്‍ കൈഞരമ്പ് മുറിച്ച ശേഷം അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന അപ്പച്ചനെയാണ് കണ്ടെത്തിയത്. എന്നാൽ, അപ്പച്ചന്‍ അപകട നില തരണം ചെയ്തിരുന്നു.

പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകനെ വെട്ടിക്കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു.

ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി. അതേസമയം, രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി.

അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ മരിച്ച സുബൈർ പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകൻ ആണ്.

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് കൊലപ്പെട്ടതിന്റെ കാരണമോ ഇതിന്റെ പക വീട്ടലോ ആകാം ഈ കൊലപാതകത്തിന് പിന്നിൽ എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന സംശയം. കൃത്യമായും സുബൈറിനെ ലക്ഷ്യമിട്ടായിരുന്നു അക്രമി സംഘം എത്തിയത്. എന്നാൽ, സുബൈറിന് ഒപ്പം ഉണ്ടായിരുന്ന പിതാവിനെ അക്രമികൾ ആക്രമിച്ചില്ല എന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്രൂരകൃത്യം നടന്നത്.

അതേസമയം, സുബൈറിന്റെ കൊലപാതകത്തിൽ ഇടപെട്ട അക്രമി സംഘത്തിന്റെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. നാല് പേർക്ക് സുബൈറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് സൂചന ലഭിച്ചത്. കൊലയാളികൾ മുഖം മൂടി ധരിച്ചിരുന്നതായി പൊലീസിന് സാക്ഷിമൊഴി ലഭിച്ചു. ഇയോൺ കാറിൽ ആയിരുന്നു സുബൈറിനെ കൊലപ്പെടുത്താൻ അക്രമി സംഘം എത്തിയിരുന്നത്.

കാറിൽ ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർ ഉണ്ട് എന്നാണ് പൊലീസിന് ലഭിച്ച മൊഴി. സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് അക്രമി സംഘം കടന്നു. തുടർന്ന് അവിടെ നിന്നും തമിഴ്നാട്ടിലേക്ക് പോയതായാണ് പൊലീസിന് ലഭിക്കുന്ന വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+