പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് തോറ്റാലും മെട്രോമാന്‍ പാലക്കാട്ടുകാര്‍ക്കൊപ്പമുണ്ട്, ആ വാക്കും പാലിച്ചു, കൈയ്യടി

Google Oneindia Malayalam News

പാലക്കാട്: ജയിച്ചാലും തോറ്റാലും ഞാന്‍ പാലക്കാട്ടുകാര്‍ക്കൊപ്പമുണ്ടാവും. മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞ വാക്കുകളാണിത്. തിരഞ്ഞെടുപ്പില്‍ പൊരുതി തോറ്റെങ്കിലും പാലക്കാടിനോടുള്ള സ്‌നേഹം അദ്ദേഹത്തില്‍ നിന്ന് പോയിട്ടില്ല. അവര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ശ്രീധരന്റെ സഹായങ്ങളെത്തിയിരിക്കുകയാണ്. മധുരവീരന്‍ കോളനിക്കാര്‍ക്ക് നല്‍കിയ വാക്ക് അത് പാലിക്കുമെന്ന് ആര്‍ക്ക് ഉറപ്പില്ലെങ്കിലും, ശ്രീധരന് ഉറപ്പുണ്ടായിരുന്നു. ആ ഇളകാത്ത ഉറപ്പില്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് വൈദ്യുതി വെളിച്ചം എത്തിയിരിക്കുകയാണ്.

1

കഴിഞ്ഞ ദിവസമാണ് കൂടുതല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി വെളിച്ചം ശ്രീധരന്റെ വാഗ്ദാനം പാലിക്കലായി എത്തിയത്. പാലക്കാട് നിന്ന് മത്സരിച്ചപ്പോള്‍ മെട്രോമാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ വരുന്ന മധുരവീരന്‍ കോളനിയിലെത്തിയിരുന്നു. അവിടെയുള്ള കാഴ്ച്ചകള്‍ അദ്ദേഹത്തെ ആശങ്കപ്പെടുത്തിയിരുന്നു. കോളനിയിലെ കുടുംബങ്ങള്‍ അദ്ദേഹത്തോട് ഒരു സഹായം മാത്രമാണ് അഭ്യര്‍ത്ഥിച്ചത്. വീടുകളിലേക്ക് വൈദ്യുതി ലഭ്യമാക്കാന്‍ ശ്രമിക്കണം. അതോടൊപ്പം കുടിശ്ശിക തീര്‍ക്കാന്‍ സഹായിക്കണം. താന്‍ ജയിച്ചാലും തോറ്റാലും ആ സഹായം ഉണ്ടാവുമെന്ന ഉറപ്പായിരുന്നു ശ്രീധരന്‍ അവര്‍ക്ക് നല്‍കിയത്.

വാക്ക് വെറുതെ നല്‍കി പോരുന്നയാളല്ല താന്‍ എന്ന് ഒരിക്കല്‍ കൂടി ശ്രീധരന്‍ തെളിയിച്ചു. ആദര്‍ശത്തിനും സത്യസന്ധതയ്ക്കും പറഞ്ഞ വാക്കിനും വിലയുണ്ടെന്ന് ശ്രീധരന്‍ വീണ്ടും തെളിയിച്ചു. അടുത്ത അഞ്ച് വര്‍ഷവും താനിവിടെയൊക്കെ തന്നെ കാണുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് തന്നെ പ്രവര്‍ത്തിയിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും താന്‍ പാലക്കാട്ടുകാരോട് കലിപ്പിലല്ല എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഒമ്പത് കുടുംബങ്ങള്‍ക്കാണ് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനാണ് തുക നല്‍കിയത്.

Recommended Video

cmsvideo
E Sreedharan criticize Pinarayi Vijayan and says he is not a good CM for the people of Kerala

ഈ ഒമ്പത് കുടുംബങ്ങള്‍ക്ക് തുക നല്‍കിയതില്‍ മാത്രം അവസാനിക്കുന്നില്ല കാര്യങ്ങള്‍. ബാക്കിയുള്ളവരുടെ വൈദ്യുതി കുടിശ്ശിക തീര്‍ക്കാന്‍ 81525 രൂപയുടെ ചെക്ക് അദ്ദേഹം കെഎസ്ഇബി കല്‍പാത്തി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരില്‍ അയച്ച് നല്‍കി. ഇതിന്റെ സമ്മതപത്രം നഗരസഭാ ഉപാധ്യക്ഷന്‍ ഇ കൃഷ്ണദാസ് ഇവര്‍ക്ക് കൈമാറി. ഇത്രയൊക്കെ എതെങ്കിലും രാഷ്ട്രീയ നേതാവ് ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടി വരും. സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി ജനങ്ങളെ സേവിക്കുന്നവര്‍ക്ക് മാതൃകയാണ് താനെന്ന് മെട്രോമാന്‍ തെലിയിച്ചിരിക്കുകയാണ്. ഇതോടൊപ്പം വാര്‍ഡ് തലത്തില്‍ ആര്‍ആര്‍ടി അംഗങ്ങള്‍ക്ക് പള്‍സ് ഓക്‌സിമീറ്റര്‍ വിതരണവും നടന്നു.

English summary
e sreedharan helps palakkad's madhuraveeran colony's people to get electricity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X