വാളയാർ കേസിലെ പ്രതി തൂങ്ങി മരിച്ച സംഭവം; ഫാക്ടറി സൈറ്റ് മാനേജർ കസ്റ്റഡിയിൽ
കൊച്ചി: വാളയാർ കേസിലെ നാലം പ്രതി എം മധുവിനെ പൂട്ടിയിട്ട ഫാക്ടറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫാക്ടറി സൈറ്റ് മാനേജർ പോലീസ് കസ്റ്റഡിയിൽ. എടയാർ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പോലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സ്ഥാപനത്തിലെ ചെമ്പ് കമ്പിയും തകിടുകളും മോഷ്ടിക്കാൻ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാർ കമ്പനി അധികൃതർ പിടികൂടിയിരുന്നു. സംഭവത്തിൽ മധുവിനെതിരെ കരാർ കമ്പനി പോലീസിൽ പരാതി നൽകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് മധുവിന്റെ മരണം.

വാളയാർ കേസിലെ നാലാം പ്രതിയാണ് മധു. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണ് കേസിലെ പ്രതികൾ. വലിയ മധു വാണ് ഒന്നാം പ്രതി. രാജാക്കാട് സ്വദേശിയായ ഷിബു,ചേർത്തല സ്വദേശിയായ പ്രദീപ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇതിൽ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാലാം പ്രതിയായ ചെറിയ മധു ജീവനൊടുക്കിയത്. പോസ്റ്റ്മോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.












Click it and Unblock the Notifications