എതിരാളികളെ അധിക്ഷേപിച്ച് ഒറ്റ വോട്ടുപോലും വേണ്ട: 10 വര്‍ഷത്തിന് ശേഷം അതു യാഥാര്‍ഥ്യമായി,കുറിപ്പ്
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി സിഎൻ വിജയകൃഷ്ണൻ. ഇന്നു ഞാന്‍ എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്. യുഡിഎഫും സിഎംപിയും നെന്മാറ സീറ്റില്‍ എന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്തു എന്റെ ഓര്മ പത്തു വര്‍ഷം പിറകിലേക്കു പോവുകയാണ്. അന്നു എംവിആര്‍ നെന്മാറയില് സ്ഥാനാര്‍ഥിയാണ്. വോട്ട് എണ്ണിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ തോല്‍വി ഉറപ്പായപ്പോള്‍ ഞാന്‍ കൊല്ലങ്കോട്ടെ ഹോട്ടലില്‍ നിന്നിറങ്ങി. സിപി ജോണിനെ കാണാന്‍ വേണ്ടി തൃശ്ശൂരിലേക്കു യാത്ര ചെയ്യുമ്പോള്‍ നെന്മാറയിലെ മലനിരകളെ നോക്കി അന്നു മനസ്സില്‍ ഇങ്ങനെ കുറിച്ചിട്ടു.

ആ സ്വപ്നത്തിലേക്ക്
' എന്നെങ്കിലും ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ഞാന്‍ നെന്മാറയിലേ മത്സരിക്കൂ '. 10 വര്‍ഷങ്ങള്‍ക്കുശേഷം അതു യഥാര്‍ഥ്യമാവുകയാണ്. ആരോടൊക്കെ നന്ദി പറയണം എന്നറിയില്ല. യുഡിഎഫിലെ മുഴുവന്‍ നേതാക്കളോടും നന്ദി പറയുന്നു. സിപി ജോണ്‍ അടക്കമുള്ള എന്റെ സഹപ്രവര്‍ത്തകരോട് പ്രത്യേകിച്ച് നന്ദി പറയേണ്ട ആവശ്യമില്ല. കാരണം, അവരുടേതും കൂടിയാണല്ലോ ഈ സീറ്റ്. നെന്മാറയില് ഞാന്‍ സ്ഥാനാര്‍ഥിയായി വരണമെന്നു വളരെയധികം ആഗ്രഹിക്കുകയും എം.വി.ആറിനു ശേഷം എന്നെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും ചെയ്യുന്ന മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന് , രാഷ്ട്രീയത്തിനതീതമായി ഞാന്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പാണക്കാട് തങ്ങള്‍, കുഞ്ഞാലിക്കുട്ടി സാഹിബ് , ഞാന്‍ മത്സരിക്കണമെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ച നിക്ഷ്പക്ഷരായ ഒരുപാട് ആളുകള്‍ ഇവരോടൊക്കെ നന്ദിയുണ്ട്. തിരഞ്ഞെടുപ്പു രംഗത്തേക്കു വരരുത് എന്നാഗ്രഹിച്ച ആളായിരുന്നു ഞാന്‍. ഇനി അഥവാ മത്സരിക്കേണ്ടിവന്നാല്‍ അതു നെന്മാറയില് മാത്രമായിരിക്കുമെന്നു ഞാന്‍ മനസ്സില്‍ കുറിച്ചിരുന്നു. അതാണു സംഭവിച്ചിരിക്കുന്നത്. അതിനു എല്ലാവരോടും നന്ദി പറയുന്നു.

യൂത്ത് കോൺഗ്രസിന്
ഞാന്‍ നെന്മാറയിലേക്കു കടന്നുവരുന്നതു സ്വഭാവികമായും ആ പ്രദേശത്തെ കോണ്‍ഗ്രസ് , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പ്രയാസമുണ്ടാക്കും. അവരുടെ തട്ടകത്തിലേക്കു ഒരു ഘടകകക്ഷി കടന്നുവരുമ്പോളുണ്ടാകുന്ന പ്രയാസം സ്വാഭാവികമാണ്. അവരില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായോ എന്നെനിക്കറിയില്ല. പക്ഷേ, ആഗ്രഹിച്ചവര്‍ക്കു വേദനയുണ്ടാകും. ഒരു മുന്നണി സംവിധാനത്തില്‍ തങ്ങളാഗ്രഹിക്കുന്ന എല്ലാ സീറ്റിലും പ്രധാന കക്ഷികള്‍ക്കു മത്സരിക്കാന്‍ കഴിയില്ല. അതു പ്രവര്‍ത്തകര്‍ മനസ്സിലാക്കുമെന്നാണു എന്റെ വിശ്വാസം. അവരെല്ലാവരും എന്നോടു സഹകരിക്കുമെന്നാണു പ്രതീക്ഷ.

ആക്ഷേപമുന്നയിക്കാനില്ല
നെന്മാറയിലെ യുഡിഎഫ് ബ്ലോക്ക് പ്രസിഡന്റുമാര്‍ തൊട്ട് മണ്ഡലം, ബൂത്ത് പ്രസിഡന്റുമാര്‍ വരെയുള്ളവരോടും പ്രവര്‍ത്തകരോടും എനിക്കു പറയാനുള്ളത് എതിര് സ്ഥാനാര്‍ഥികളെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപമൊന്നും ഉന്നയിക്കാന്‍ പാടില്ല എന്നാണ്. എതിര് സ്ഥാനാര്‍ഥികളെ രാഷ്ട്രീയമായി മാത്രം എതിര്‍ക്കുക. അവരും പൊതുപ്രവര്‍ത്തകരാണ്. വ്യക്തിപരമായി അധിക്ഷേപിച്ച് നേടുന്ന ഒരു വോട്ടുപോലും നമുക്കു വേണ്ട. അതു നമ്മുടെ ശൈലിയല്ല. അഹിംസാവാദിയായ ഗാന്ധിജിയുടെ മഹത്തായ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണു യു.ഡി.എഫ്. എന്ന കാര്യം നമ്മള് മറക്കരുത്. അതു മനസ്സിലാക്കി അതിനനുസരിച്ചുവേണം നമ്മുടെ പ്രവര്‍ത്തനം.

എന്താണ് വികസനം?
എവിടെയും നമുക്കു ഒരു വോട്ടുണ്ടായിരിക്കും. അതു ചോദിച്ചു വാങ്ങാന്‍ നമുക്കു കഴിയണം. അതു സാധിച്ചാല്‍ നമുക്കു ജയിക്കാനാവും. ഇനി വികസനത്തെപ്പറ്റി രണ്ടു വാക്ക്. എന്താണീ വികസനം? നെന്മാറയില് നിന്നു നെല്ലിയാമ്പതിയിലേക്കും പറമ്പിക്കുളത്തേക്കുമൊക്കെ പണ്ടുതന്നെ ബ്രിട്ടീഷുകാര്‍ റോഡുണ്ടാക്കിയിട്ടുണ്ട്. ആ റോഡ് പിന്നീട് നമ്മള് കുറച്ചുകൂടി വീതി കൂട്ടിയിട്ടുണ്ടാവും. അതുപോലെ സ്കൂളുകള്‍ മോടി പിടിപ്പിച്ചിട്ടുണ്ടാവും. അതൊന്നുമല്ലല്ലോ വികസനം ? വികസനം എന്നു പറയുന്നതു അതിനുമൊക്കെ അപ്പുറത്തല്ലേ ?

മണ്ഡലത്തിന്റെ വികസനത്തിന്
ആറേഴു മാസം മുമ്പ് എന്നെ അസ്വസ്ഥനാക്കിയ ഒരു സംഭവമുണ്ടായി. സ്വന്തമായി ഭൂമിയില്ലാത്ത അച്ഛന് ആത്മഹത്യ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ശവം മറവു ചെയ്യാന്‍ കുഴിയെടുത്ത ഒരു പതിനാറുകാരനെ പോലീസ് തടയുന്നു. അപ്പോള്‍ ആ മകന് വേദനയോടെ ചോദിക്കുകയാണ് എന്റെ അച്ഛനെ നിങ്ങള്‍ കൊന്നു, ആ ശവം മറവു ചെയ്യാനും നിങ്ങള്‍ സമ്മതിക്കില്ലേ എന്ന്. ആ ചോദ്യം ഈ സമൂഹത്തിനോടാണ്. 65 കൊല്ലം ഭരിച്ച നമ്മളോടാണ്. ജനാധിപത്യത്തോടാണ്. നമുക്കു അതു മാറ്റിയെടുക്കണ്ടേ ? ഭൂമിയില്ലാത്ത ആളുകള്‍ക്ക് ഭൂമി കിട്ടണ്ടേ ? നെന്മാറയില് ഞാന്‍ ജയിച്ചാല്‍ ആദ്യത്തെ വികസനമായി മനസ്സില്‍ കുറിച്ചിടുന്നത് ഇതാണ്. മറ്റൊന്ന്, മുതലമടയില്‍ നിന്നു പറമ്പിക്കുളത്തേക്കു വരാന്‍ നമുക്കു തമിഴ്നാട് വഴി പത്തറുപതു കിലോ മീറ്റര്‍ ചുറ്റണം. സ്വന്തം സംസ്ഥാനത്തിനകത്തുള്ള മറ്റൊരു പ്രദേശത്തേക്കു പോകാനുള്ള ഈയൊരു ഗതികേട് നെന്മാറ നിയോജക മണ്ഡലത്തില്‍ നിലനില്‍ക്കുകയാണ്. ഇതു മാറ്റിയെടുക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.

മുതലമടയിലേക്ക്
ജയപരാജയങ്ങള്‍ എന്നെ സംബന്ധിച്ച് ഒരു പ്രശ്നമേയല്ല. പത്തു കൊല്ലം മുമ്പു ഞാനെടുത്ത ഒരു തീരുമാനം ഇപ്പോള്‍ നടപ്പാക്കുന്നു. ആര് ജയിക്കണം ആര് തോല്‍ക്കണമെന്നതു തീരുമാനിക്കേണ്ടതു ജനങ്ങളാണ്. അതവര് ചെയ്യട്ടെ. ജയമോ പരാജയമോ സംഭവിച്ചാലും ഞാൻ 2025 ജനുവരി ഒന്നോടെ ഞാന്‍ നെന്മാറയിലെ മുതലമട പഞ്ചായത്തില്‍ സ്ഥിരതാമസമാക്കും. എന്റെ ശിഷ്ടജീവിതം അവിടെയായിരിക്കും. എംവിആര്‍ കാന്‍സര്‍ സെന്റര്‍ പോലുള്ള സ്ഥാപനത്തിന്റെ ചെയര്‍മാനായ ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. ദുഃഖം വരുമ്പോള്‍ കരയുകയും സന്തോഷം വരുമ്പോള്‍ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യന്. അവനാണു നെന്മാറയിലേക്കു കടന്നുവരുന്നതു എന്നു എല്ലാവരും മനസ്സിലാക്കണം. എല്ലാവര്ക്കും നല്ലതു മാത്രം വരട്ടെ.
-
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications