Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്; സിപിഎമ്മുമായി ഇടഞ്ഞ് സിപിഐ, 33 ഇടത്ത് തനിച്ച് മത്സരിക്കും

പാലക്കാട്; ഏറെ നീണ്ട് നിന്ന ചർച്ചകൾക്കൊടുവിലും സമവായം കണ്ടെത്താനാകാതായതോടെ ജില്ലയിൽ 33 ഇടങ്ങളിൽ തനിച്ച് മത്സരിക്കാനൊരുങ്ങി സിപിഐ. കുമരപുത്തൂരും മണ്ണൂരുമാണ് സിപിഐ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. തുടക്കം മുതൽ തന്നെ ഇവിടങ്ങളിൽ സീറ്റ് ചർച്ച കല്ലുകടിയായിരുന്നു.

local body election

മണ്ണൂർ പഞ്ചായത്തിലെ 14 വാർഡിൽ 12 ഇടത്താണ് സിപിഐ സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നത്.രണ്ട് വാർഡുകളിൽ സ്വതന്ത്രരും മത്സരിക്കും. സിപിഎം ഇവിടെ 13 സീറ്റുകളിലാണ് മത്സരിക്കുന്നത്. എൻസിപി ഒരു സീറ്റിലും. കുമരംപുത്തീരിൽ 6 വാർഡിലാണ് സിപിഐ തനിച്ച് മത്സരിക്കുക.

ഇതുകൂടാതെ വല്ലപ്പുഴ പഞ്ചായത്തിൽ 4വാർഡിലും നെല്ലായ, തിരുമിറ്റക്കോട് എന്നിവടങ്ങളിൽ 2 ഇടത്തും എലപ്പുള്ളി, മേലാർകോട്, കേരളശേരി, അനങ്ങനടി, മുണ്ടൂർ, നല്ലേപ്പിള്ളി, മണ്ണാർക്കാട് നഗരസഭ എന്നിവിടങ്ങളിൽ ഓരോ സീറ്റിലും മത്സരിക്കും.

നെല്ലായിയിലും മണ്ണൂരും സിപിഐ-സിപിഎം സീറ്റ് ധാരണകൾ വലിയ തർക്കത്തിനാണ് വഴിവെച്ചത്. തുടർന്നത് സീറ്റുകൾ പങ്കിടുന്നത് സംബന്ധിച്ച് പട്ടാമ്പിയിൽ സിപിഎം‌‌‌‌‌‌‌‌,സിപിഐ ജില്ലാ നേതാക്കൾ യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിലും സമവായത്തിലെത്താനാക്കാതിരുന്നതോടെയാണ് തനിച്ച് പോകാൻ ഇരു പാർട്ടി നേതൃത്വവും തിരുമാനിച്ചത്.

ജില്ലയിലെ രാഷ്ട്രീയ ചിത്രം

പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+