തദ്ദേശ തിരഞ്ഞെടുപ്പ്; കളം പിടിക്കാൻ പാലക്കാടിൻ്റെ അതിർത്തികളിൽ തമിഴ് ചുവരെഴുത്തും
പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പാക്കാൻ തമിഴിലും ചുവരെഴുത്ത്.തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പുതുശ്ശേരി കൊഴിഞ്ഞാമ്പാറ, വടകരപ്പതി,നിത്യാമ്പതി എന്നീ പഞ്ചായത്തുകളിലാണ് വ്യാപകമായ രീതിയിൽ തമിഴ് ചുവരെഴുത്ത്. മലയാളത്തേക്കാൾ തമിഴിലാണ് ഇവിടങ്ങളിൽ ചുമരെഴുത്തുള്ളത്.

എന്നാൽ തമിഴ് എഴുത്തുകാരെ കിട്ടാതെ സ്ഥാനാർത്ഥികളും പാർട്ടികളും നെട്ടോട്ടത്തിലാണ്.കൊവിഡ് പശ്ചാത്തലത്തിൽ ചുമരെഴുതാൻ തമിഴ്നാട്ടിൽ നിന്നും ആളുകൾ എത്താൻ മടിക്കുകയാണ്. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തു എത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾ നന്നെ ബുദ്ധിമുട്ടുന്നുണ്ട്.
മലയാളി എഴുത്തുകാർക്ക് 800 രൂപ നൽകിയാൽ മതി. അതേസമയം തമിഴ്നാട്ടിൽ നിന്നും ആളുകൾ വരണമെങ്കിൽ 1500 രൂപ കൊടുക്കണം. എങ്കിലും ആവശ്യത്തിന് ആളെകിട്ടാത്ത സ്ഥിതിയാണഅ ഉള്ളത്.
ജില്ലയിലെ രാഷ്ട്രീയ ചിത്രം
പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.












Click it and Unblock the Notifications