പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‌മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി; പ്രതിയുടെ ഡ്രൈവർ അറസ്റ്റിൽ

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഷിഫാൻ എന്നയാളാണ് അറസ്റ്റിലായത്. കേസിലെ പ്രതിയായ അബ്ബാസിന്റെ ഡ്രൈവറാണ് ഇയാൾ. ചിണ്ടക്കിയിലെ ഒറ്റമൂലി വൈദ്യ ശാലയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പിടിയിലായ സമയത്ത് പ്രതിയുടെ കൈവശം 36 ലക്ഷം രൂപ ഉണ്ടായിരുന്നതിനായി പൊലീസ് പറഞ്ഞു.

മധുവിന്റെ പെങ്ങള്‍ സരസുവിനെയായിരുന്നു ഇയാൾ ഭീഷണിപ്പെടുത്തിയത്. കേസിൽ നിന്നും പിൻമാറാൻ ആവശ്യപ്പെട്ട് പലരും ഭീഷണിപ്പെടുത്തുന്നതായും അതിനാൽ താമസം മാറുകയാണെന്നും നേരത്തേ സരസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

xarrested2-1605331754-jpg-pages

അതേസമയം മധു വധക്കേസിൽ ഇന്ന് മുതൽ അതിവേഗ വിസ്താരം തുടങ്ങി. കേസിൽ ഓഗസ്റ്റ് 31 ന് അകം വിചാരണ പൂർത്തിയാക്കണം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന ക്രെയിന്‍ ഡ്രൈവര്‍മാരായ ഇരുപത്തി അഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തി ആറാം സാക്ഷി ജയകുമാര്‍ എന്നിവരടക്കം ഏഴ് പേരെ വിസ്തരിക്കാനുണ്ട്. ഇരുപത്തി ഏഴാം സാക്ഷി സെയ്ദലവി, 28ാം സാക്ഷി മണികണ്ഠന്‍, ഇരുപത്തി ഒമ്പതാം സാക്ഷി സുനില്‍ കുമാര്‍, 30ാം സാക്ഷി താജുദ്ദീന്‍, 31ാം സാക്ഷി ദീപു എന്നിവരേയാണ് ഇന്ന് വിസ്തരിക്കുക.

കേസിൽ ഇതുവരെ 13 സാക്ഷികൾ കൂറുമാറിയിരുന്നു. രണ്ട് പേർ മാത്രമാണ് തങ്ങളുടെ ആദ്യ മൊഴിയിൽ ഉറച്ച് നിന്നത്.മുക്കാലി സ്വദേശി സുരേഷ് ,വനംവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കംമ്പ്യൂട്ടർ ഓപറ്ററേറായ ഗോകുൽ എന്നിവരാണ് പോലീസിന് നൽകിയ മൊഴി കോടതിയിൽ ആവർത്തിച്ചത്. സംഭവം നടന്ന ദിവസം ഗോകുലിന്റെ വീടിനു മുന്നിലൂടെ ഒരു സംഘം ആളുകൾ പോകുന്നതു കണ്ടെന്നും അക്കൂട്ടത്തിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ ഉണ്ടായിരുന്നുവെന്നുമായിരുന്നു ഗോകുൽ നേരത്തേ പോലീസിന് മൊഴി നൽകിയത്. വിസ്താരത്തിനിടെ തന്റെ ആദ്യമൊഴിയിൽ തന്നെ ഗോകുൽ ഉറച്ച് നിന്നു.

പാലക്കാട് ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു; സുഹൃത്ത് പോലീസിൽ കീഴടങ്ങിപാലക്കാട് ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു; സുഹൃത്ത് പോലീസിൽ കീഴടങ്ങി

അതേസമയം സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന പ്രോസിക്യൂഷന്റെ ഹർജി ഈ മാസം 16 ന് കോടതി പരിഗണിക്കും. അതിനിടെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിച്ചുവെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ രാജേഷ് എം മേനോൻ പറഞ്ഞു. ശക്തമായ തെളിവുകൾ ഇത് സംബന്ധിച്ച് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Madhu's family was threatened; accused's driver arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X