മലമ്പുഴ ഡാം വ്യാഴാഴ്ച തുറക്കും;മുക്കൈ, കൽപ്പാത്തി, ഭാരതപുഴ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രത
പാലക്കാട്: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വ്യാഴാഴ്ച മലമ്പുഴ അണക്കെട്ട് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ചെറിയ തോതിലാണ് വെള്ളം തുറന്നു വിടുന്നതെങ്കിലും മുക്കൈ, കൽപ്പാത്തി, ഭാരതപുഴ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്.
മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് (ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക്) 112.99 മീറ്റർ ആണ്. റൂൾ കർവ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാലാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ ചെറിയ തോതിൽ തുറക്കുന്നത്. വ്യാഴാഴ്ച രാവിലെ 11.00 മണിക്കാണ് ഷട്ടറുകൾ തുറക്കുക.

ചെറിയ തോതിലാണ് വെള്ളം തുറന്നു വിടുന്നതെങ്കിലും മുക്കൈ, കൽപ്പാത്തി, ഭാരതപുഴ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. മലമ്പുഴ അണക്കെട്ടിൻ്റെ നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും, സംഭരണശേഷി 175.9718 Mm³ ഉം ആണ്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം കെ.എസ്.ഇ.ബി യുടെ പവർ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതുമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം ശക്തമായ മഴയാണ് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. കനത്ത നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 173-ഓളം വീടുകള്‍ പൂര്‍ണ്ണമായും 344 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. ജില്ലയിലൊട്ടാകെ 1560 ഹെക്ടര്‍ കൃഷിനാശമുണ്ടായതായും 5673 കര്‍ഷകരെ ബാധിച്ചതായും 3134.74 ലക്ഷം നഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മഴക്കെടുതി വിലയിരുത്താൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ യോഗം നടന്നിരുന്നു.
നിലവില്‍ ജില്ലയില്‍ 173-ഓളം വീടുകള്‍ പൂര്‍ണ്ണമായും 344 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. നിലവില്‍ തകര്‍ന്ന വീടുകള്‍ക്ക് പ്രത്യേക പരിഗണനയില്‍ എത്ര നഷ്ടപരിഹാര തുക നല്‍കാനാവുമെന്നതില്‍ സര്‍ക്കാര്‍തലത്തില്‍ ചെയ്യാവുന്നത് സംബന്ധിച്ച പരിശോധന നടത്തുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചതിന്റെ ഭാഗമായി അവയുടെ കൂടെ നഷ്ടം കണക്കാക്കേണ്ടതുണ്ട്. ഇതിനായി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ തഹസില്‍ദാരുള്‍പ്പെട്ട യോഗം അടുത്ത ദിവസം തന്നെ ചേരുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചിരുന്നു. കൃഷിനാശം സംഭവിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും മറ്റും നഷ്ടപരിഹാരതുക ലഭ്യമാക്കാനുളള സാധ്യത പരിശോധിക്കാനും മന്ത്രി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്് നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications